---
title: "#octopusviral |യുവാവിൽ നിന്ന് ഗോപ്രോ ക്യാമറ തട്ടിയെടുക്കുന്ന ഒരു നീരാളി, പിന്നീട് സംഭവിച്ചത്...! "
english_title: "An #Octopus snatches the #GoProcamera from a young man, and what happened next...!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/130563/an-octopus-snatches-the-goprocamera-from-a-young-man-and-what-happened-next"
published_at: "2023-07-15T16:05:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2768995765_neeraliviral.jpg"
keywords: []
---

# #octopusviral |യുവാവിൽ നിന്ന് ഗോപ്രോ ക്യാമറ തട്ടിയെടുക്കുന്ന ഒരു നീരാളി, പിന്നീട് സംഭവിച്ചത്...! 

> **Lead Summary:** **ഓ**സ്‌ട്രേലിയക്കാരനിൽ നിന്നും ഗോപ്രോ ക്യാമറ തട്ടിയെടുക്കുന്ന ഒരു നീരാളിയുടെ അണ്ടർവാട്ടർ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ന്യൂ സൗത്ത് വെയിൽസ് തീരത്ത് ബോഡെറി നാഷനൽ പാർക്കിൽ കൗമാരക്കാരൻ വെള്ളത്തിനടിയിൽ നീന്തുന്നതിനിടെയാണ് സംഭവം നടന്നത്.

## Article Content

**ഓ**സ്‌ട്രേലിയക്കാരനിൽ നിന്നും ഗോപ്രോ ക്യാമറ തട്ടിയെടുക്കുന്ന ഒരു നീരാളിയുടെ അണ്ടർവാട്ടർ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ന്യൂ സൗത്ത് വെയിൽസ് തീരത്ത് ബോഡെറി നാഷനൽ പാർക്കിൽ കൗമാരക്കാരൻ വെള്ളത്തിനടിയിൽ നീന്തുന്നതിനിടെയാണ് സംഭവം നടന്നത്.

15കാരന്‍ ജെസ്സി ലോഫെൽ ജെർവിസ് സുരക്ഷിതമായ അകലത്തിൽ നിന്ന് നീരാളിയുടെ ദൃശ്യം ചിത്രീകരിക്കുന്നതിനിടെയാണ് ഗോപ്രോ ക്യാമറ നീരാളി തട്ടിയെടുത്തത്.സെൽഫി സ്റ്റിക്കിൽ പിടിത്തമിട്ട നീരാളി ക്യാമറയ്ക്ക് വേണ്ടി കൗമാരക്കാരനുമായി പിടിവലി നടത്തുന്നതും വീഡിയോയില്‍ കാണാം. ഒടുവിൽ നീരളി തന്നെ ജയിക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയുമാണ് പ്രചരിക്കുന്നത്.

കുട്ടി സഹായം തേടി 52 കാരിയായ അണ്ടർവാട്ടർ ഫോട്ടോഗ്രാഫർ മാരി ക്ലൗട്ടിനെ സമീപിക്കുകയും ചെയ്തു. മാരി ക്ലൗട്ടും സുഹൃത്തും വെള്ളത്തിനടിയിൽ നീന്തി ക്യാമറ വീണ്ടെടുക്കുന്നതിന് ശ്രമം നടത്തി. കുട്ടി പറ‍ഞ്ഞ അതേ സ്ഥലത്ത് നീരാളി ക്യാമറയുമായി അപ്പോഴുമുണ്ടായിരുന്നു.

ക്യാമറയിൽ നിന്നും പിടിവിടാൻ നീരാളി തയ്യാറായില്ല. തുടർന്ന് മാരി ക്ലൗട്ടും സുഹൃത്തും നീരാളിയുമായി ക്യാമറയ്ക്ക് വേണ്ടി പിടിവലി നടത്തിയതിനെ തുടര്‍ന്ന് ക്യാമറ തിരിച്ചുകിട്ടുകയായിരുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഒരു മില്യണ്‍ കാഴ്ടക്കാരെ ലഭിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/130563/an-octopus-snatches-the-goprocamera-from-a-young-man-and-what-happened-next)