---
title: "#actorrahul |ആപത്ത് ഘട്ടത്തിൽ തന്നെ സഹായിച്ചത് ആ നടൻ, വെളിപ്പെടുത്തലുമായി നടൻ രാഹുൽ "
english_title: "It was the #actor who helped him at the point of #danger, #actorRahul revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/130538/it-was-the-actor-who-helped-him-at-the-point-of-danger-actorrahul-revealed"
published_at: "2023-07-15T14:19:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b25e7da0bbf_rahulroy.jpg"
keywords: []
---

# #actorrahul |ആപത്ത് ഘട്ടത്തിൽ തന്നെ സഹായിച്ചത് ആ നടൻ, വെളിപ്പെടുത്തലുമായി നടൻ രാഹുൽ 

> **Lead Summary:** **സ**ഹപ്രവർത്തകരുമായി വളരെ അടുത്ത ബന്ധമാണ് നടൻ സൽമാൻ ഖാനുള്ളത്. വലിപ്പചെറുപ്പമില്ലാതെ സഹായം അഭ്യർഥിക്കുന്നവർക്ക് തന്നാൽ ആവുന്നത് നടൻ ചെയ്യാറുണ്ട്. ഇപ്പോഴിതാ ആപത്ത് ഘട്ടത്തിൽ സൽമാൻ ഖാൻ സഹായിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ രാഹുൽ റോയിയും സഹോദരി പ്രിയങ്ക റോയിയും.

## Article Content

**സ**ഹപ്രവർത്തകരുമായി വളരെ അടുത്ത ബന്ധമാണ് നടൻ സൽമാൻ ഖാനുള്ളത്. വലിപ്പചെറുപ്പമില്ലാതെ സഹായം അഭ്യർഥിക്കുന്നവർക്ക് തന്നാൽ ആവുന്നത് നടൻ ചെയ്യാറുണ്ട്. ഇപ്പോഴിതാ ആപത്ത് ഘട്ടത്തിൽ സൽമാൻ ഖാൻ സഹായിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ രാഹുൽ റോയിയും സഹോദരി പ്രിയങ്ക റോയിയും.

നടനോട് നന്ദി പറഞ്ഞുകൊണ്ടാണ് ആശുപത്രിയിലെ ബില്ല് അടച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയത്. 2020 ൽ ലഡാക്കിൽ വെച്ചു നടന്ന ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രാഹുലിന് ബ്രെയിൻ സ്ട്രോക്ക് സംഭവിച്ചു. ആദ്യം അവിടെയുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കും മറ്റുമായി ഒരുപാട് പണം ആവശ്യമായി വന്നു.

ആ സിനിമയിൽ നിന്ന് കിട്ടിയ പണം തികയാതെ വന്നു ആശുപത്രി ബില്ലടക്കാൻ- സഹോദരി പ്രിയങ്ക പറഞ്ഞു.മുന്നിൽ മറ്റൊരു വഴിയും ഇല്ലായിരുന്നു. സൽമാനോട് സഹായം അഭ്യർഥിച്ചു. അദ്ദേഹം പൂർണ്ണ മനസോടെ ബില്ല് അടക്കുകയായിരുന്നു. എന്നാൽ ഇതുവരെ സൽമാൻ ഒരിടത്തും പറഞ്ഞിട്ടില്ല. അദ്ദേഹം ഒരു രത്നമാണ്- പ്രിയങ്ക കൂട്ടിച്ചേർത്തു.നടനെ കുറിച്ച് ആളുകൾ പലതും പറഞ്ഞു പരത്തുന്നുണ്ട്.

സൽമാൻ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ.എന്നാൽ എന്നെ സംബന്ധിച്ചടത്തോളം അദ്ദേഹം വളരെ നല്ല വ്യക്തിയാണെന്ന് രാഹുൽ പറഞ്ഞു. ആരോഗ്യസ്ഥിതി തൃപ്തികരമായതിന് ശേഷം ജോലിയുമായി ബന്ധപ്പെട്ട ആവശ്യമുണ്ടെങ്കിൽ സമീപിക്കാനും സഹോദരിയോട് അദ്ദേഹം പറഞ്ഞിരുന്നതായി- രാഹുൽ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/130538/it-was-the-actor-who-helped-him-at-the-point-of-danger-actorrahul-revealed)