---
title: "#vijay | നായകനാകാനൊരുങ്ങി ദളപതിയുടെ മകന്‍, വാർത്ത ആഘോഷമാക്കി ആരാധകർ "
english_title: "#talapathys son # about # become a hero # fans celebrated # news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/130534/talapathys-son-about-become-a-hero-fans-celebrated-news"
published_at: "2023-07-15T14:09:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b25bce287d8_vijay_1.jpg"
keywords: []
---

# #vijay | നായകനാകാനൊരുങ്ങി ദളപതിയുടെ മകന്‍, വാർത്ത ആഘോഷമാക്കി ആരാധകർ 

> **Lead Summary:** സൗത്ത് ഇന്ത്യന്‍ സിനിമയുടെ ദളപതിയാണ് വിജയ്. വലിയ ആരാധക വൃന്ദമുള്ള വിജയ് ഇപ്പോൾ സിനിമ അഭിനയം നിര്‍ത്തി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന അഭ്യൂഹം സജീവമായിരിക്കുകയാണ്. എന്നാൽ രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ സിനിമ അഭിനയം പൂര്‍ണ്ണമായി നിര്‍ത്തുമെന്ന് വിജയ് അറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആരാധകരെ നിരാശയിലാക്കിയിരുന്നു ഈ റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോഴിത വിജയ് ആരാധകരെ സന്തോഷിപ്പിക്കുന്ന മറ്റൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്.

## Article Content

സൗത്ത് ഇന്ത്യന്‍ സിനിമയുടെ ദളപതിയാണ് വിജയ്. വലിയ ആരാധക വൃന്ദമുള്ള വിജയ് ഇപ്പോൾ സിനിമ അഭിനയം നിര്‍ത്തി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന അഭ്യൂഹം സജീവമായിരിക്കുകയാണ്. എന്നാൽ രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ സിനിമ അഭിനയം പൂര്‍ണ്ണമായി നിര്‍ത്തുമെന്ന് വിജയ് അറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആരാധകരെ നിരാശയിലാക്കിയിരുന്നു ഈ റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോഴിത വിജയ് ആരാധകരെ സന്തോഷിപ്പിക്കുന്ന മറ്റൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്.

അച്ഛന്റെ പാത പിന്തുടര്‍ന്ന് വിജയിയുടെ മകന്‍ അഭിനയരംഗത്ത് എത്തുകയാണ് എന്ന വാര്‍ത്തയാണ് ആരാധകരെ സന്തോഷത്തിലാക്കിയിരിക്കുന്നത്. തമിഴകത്ത് നായകനാകാനൊരുങ്ങുകയാണ് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്. നടി ദേവയാനിയുടെ മകള്‍ ഇനിയ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സഞ്ജയ് സിനിമാ പ്രവേശനത്തിന് ഒരുങ്ങുന്നതായി വിജയ് നേരത്തെ പറഞ്ഞിരുന്നു.

തെന്നിന്ത്യന്‍ സംവിധായകരില്‍ നിന്ന് നിരവധി അവസരങ്ങള്‍ എത്തുന്നുണ്ടെന്നും എന്നാല്‍ സഞ്ജയ് ഒന്നും സ്വീകരിച്ചിട്ടില്ലെന്നുമാണ് താരം പറഞ്ഞത്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സഞ്ജയെ നായകനാക്കാന്‍ ഒരു കാമ്പസ് ചിത്രത്തിന്റെ കഥ വിജയിയോട് പറഞ്ഞിരുന്നു. വിജയ്ക്ക് കഥ ഇഷ്ടപ്പെട്ടെങ്കിലും സഞ്ജയ് അപ്പോള്‍ അഭിനയിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ കാനഡയില്‍ സംവിധാനം പഠിച്ച താരപുത്രന്‍ ഒരു ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരുന്നു .

### Related Links & Sources
- [Original Story Source](https://moviemax.in/news/130534/talapathys-son-about-become-a-hero-fans-celebrated-news)