---
title: "#veenanair | ആ വില്ലന്‍ വീണ്ടുമെത്തി, ആശുപത്രി കിടക്കയിലെ ചിത്രം പങ്കുവച്ച് നിന്ന് വീണ നായര്‍-പ്രാര്‍ത്ഥനകളുമായി ആരാധകര്‍"
english_title: "#villain is back #veenanair #shares #picture #hospitalized #fanswithprayers "
publisher: "moviemax.in"
canonical_url: "https://moviemax.in/news/130517/villain-is-back-veenanair-shares-picture-hospitalized-fanswithprayers"
published_at: "2023-07-15T13:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b251572b320_veena_1.jpg"
keywords: []
---

# #veenanair | ആ വില്ലന്‍ വീണ്ടുമെത്തി, ആശുപത്രി കിടക്കയിലെ ചിത്രം പങ്കുവച്ച് നിന്ന് വീണ നായര്‍-പ്രാര്‍ത്ഥനകളുമായി ആരാധകര്‍

> **Lead Summary:** മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വീണ നായര്‍. സീരിയലിലും സിനിമകളിലും സജീവമായ താരം ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ മത്സരാര്‍ത്ഥിയായും എത്തിയിരുന്നു. ഷോയില്‍ എത്തിയതോടെ നിരവധി ആരാധകരെ താരം സമ്പാദിച്ചു . സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം ശ്രദ്ധ നേടാറുണ്ട്.

## Article Content

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വീണ നായര്‍. സീരിയലിലും സിനിമകളിലും സജീവമായ താരം ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ മത്സരാര്‍ത്ഥിയായും എത്തിയിരുന്നു. ഷോയില്‍ എത്തിയതോടെ നിരവധി ആരാധകരെ താരം സമ്പാദിച്ചു . സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം ശ്രദ്ധ നേടാറുണ്ട്.

അത്തരത്തില്‍ ഇപ്പോഴിത താരം പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും താന്‍ ആ രോഗത്തിന്റെ പിടിയിലായിരിക്കുകയാണ് അറിയിച്ചിരിക്കുകയാണ് വീണ നായര്‍. വീണ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചത്. മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും ഫൈബ്രോമയാള്‍ജിയ സ്ഥിരീകരിച്ചു’ എന്നാണ് വീണ കുറിച്ചത്. ഫൈബ്രോമയാള്‍ജിയ അഥവ പേശിവാതം സ്ത്രീകളിലാണ് ഈ രോഗാവസ്ഥ കൂടുതലായും കാണപ്പെടുന്നത് .

അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദന, ക്ഷീണം, ഉറങ്ങാന്‍ കഴിയാതാവുക, മാനസികനിലയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. താരം രോഗാവസ്ഥയിലാണെന്ന് അറിയിച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് താരത്തിന് വേണ്ടി പ്രാര്‍ത്ഥനയുമായി എത്തുന്നത്. അസുഖം വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/130517/villain-is-back-veenanair-shares-picture-hospitalized-fanswithprayers)