---
title: "#sadha | നമ്മളെ മനസ്സിലാക്കുന്ന ഒരാളെ കണ്ടെത്തിയിട്ടും കാര്യമില്ല; വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി "
english_title: "#39yearold #Sadha #revealed  #reason #getting #married."
publisher: "moviemax.in"
canonical_url: "https://moviemax.in/news/130432/39yearold-sadha-revealed-reason-getting-married"
published_at: "2023-07-15T09:21:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b217db1f6af_sadha.jpg"
keywords: []
---

# #sadha | നമ്മളെ മനസ്സിലാക്കുന്ന ഒരാളെ കണ്ടെത്തിയിട്ടും കാര്യമില്ല; വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി 

> **Lead Summary:** സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് സദ. ജയം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സദ അഭിനയം ആരംഭിച്ചത്. അന്യന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് താരം പ്രശസ്തി നേടുന്നത്. മലയാളത്തില്‍ ഉള്‍പ്പെടെ താരം അഭിനയിച്ചിട്ടുണ്ട്.

## Article Content

സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് സദ. ജയം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സദ അഭിനയം ആരംഭിച്ചത്. അന്യന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് താരം പ്രശസ്തി നേടുന്നത്. മലയാളത്തില്‍ ഉള്‍പ്പെടെ താരം അഭിനയിച്ചിട്ടുണ്ട്.

ഒരുകാലത്ത് സൗത്ത് ഇന്ത്യയിലെ മിന്നും താരമായി നിന്ന താരത്തിന് ഇന്ന് അധികം സിനിമകള്‍ ഇല്ല. നിലവില്‍ ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായിട്ടാണ് സദയെ കൂടുതലായി കാണുന്നത്.

അതേസമയം 39 കാരിയായ സദ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. സദയുടെ ഒപ്പം വന്നവരും ശേഷം വന്നവരുമായ നടികള്‍ പലരും ഇതിനകം വിവാഹിതരും അമ്മമാരുമായി. എന്നാല്‍ സിനിമയില്‍ നിന്ന് മാറി നിന്നിട്ടും സദ ഇതുവരെ വിവാഹത്തിന് തയ്യാറായിട്ടില്ല.

അതുകൊണ്ട് തന്നെ പോകുന്നിടത്തെല്ലാം വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ സദയ്ക്ക് നേരെ ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ 39-കാരിയായ സദ, വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.

‘വിവാഹം കഴിക്കുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടും. എന്റെ ഇപ്പോഴത്തെ ജീവിതശൈലിയിലും ഞാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത് പോകുന്നതിലും ഞാന്‍ വളരെ സന്തുഷ്ടയാണ്. വിവാഹശേഷം ആ സംതൃപ്തി നിലനിര്‍ത്താന്‍ കഴിയുമോ എന്നെനിക്ക് ഉറപ്പില്ല. ഇനിയിപ്പോള്‍ മനസിലാക്കാത്ത ആളാണെങ്കിലോ?. നമ്മളെ മനസ്സിലാക്കുന്ന ഒരാളെ കണ്ടെത്തിയിട്ടും കാര്യമില്ല,

ഇന്ന് പലരും വലിയ കാര്യമായി കണ്ട് വിവാഹത്തിലേക്ക് പ്രവേശിക്കുന്നത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയാനാണ്.’അങ്ങനെ തന്നെ അവസാനിച്ചേക്കാവുന്ന ഒരു വിവാഹത്തിലേക്ക് എന്തിനാണ് പോയി ചാടുന്നത്-എന്നാണ് സദ ചോദിക്കുന്നത്.

അത്തരമൊരു ഹൃദയവേദനയിലൂടെ കടന്നുപോകുന്നതിനേക്കാള്‍ നല്ലത് വിവാഹം പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് എന്നും നടി പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/130432/39yearold-sadha-revealed-reason-getting-married)