---
title: "#vijay | മുഴുവന്‍ മണ്ഡലങ്ങളിലും 'ദളപതി വിജയ് ഇന്‍സ്റ്റിറ്റ്യൂട്ട്'; നാളെ ആരംഭിക്കും"
english_title: "#DalapatiVijay #Institute' #constituencies #start #tomorrow"
publisher: "moviemax.in"
canonical_url: "https://moviemax.in/news/130355/dalapativijay-institute-constituencies-start-tomorrow"
published_at: "2023-07-14T20:59:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b16a2fb00b9_vijay.jpg"
keywords: []
---

# #vijay | മുഴുവന്‍ മണ്ഡലങ്ങളിലും 'ദളപതി വിജയ് ഇന്‍സ്റ്റിറ്റ്യൂട്ട്'; നാളെ ആരംഭിക്കും

> **Lead Summary:** 'ദളപതി വിജയ് ഇന്‍സ്റ്റിറ്റ്യൂട്ട്' തുടങ്ങാനൊരുങ്ങി വിജയ്. നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ആരംഭിക്കുന്ന സ്ഥാപനം നാളെ തുടങ്ങും. മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി കാമരാജിന്റെ ജന്മദിനമാണ് നാളെ.

## Article Content

'ദളപതി വിജയ് ഇന്‍സ്റ്റിറ്റ്യൂട്ട്' തുടങ്ങാനൊരുങ്ങി വിജയ്. നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും ആരംഭിക്കുന്ന സ്ഥാപനം നാളെ തുടങ്ങും. മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി കാമരാജിന്റെ ജന്മദിനമാണ് നാളെ.

ജീവകാരൂണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന വിജയുടെ ഫാന്‍സ് അസോസിയേഷന്‍ വിജയ് മക്കള്‍ ഇയക്കം വഴിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടും പദ്ധതിയിട്ടത്.

വിജയുടെ പേരില്‍ സംഘടന നടത്തിവരുന്ന നേത്രദാന-രക്തദാന പദ്ധതികള്‍ക്കും സൗജന്യ ഭക്ഷണ പദ്ധതിക്കും ശേഷമുള്ള ഏറ്റവും വലിയ പദ്ധതിയാണ് ദളപതി വിജയ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരിലുള്ള രാത്രികാല ക്ലാസുകള്‍. ഒരു മണ്ഡലത്തില്‍ നാല് കേന്ദ്രങ്ങളെങ്കിലും ആരംഭിക്കണമെന്നാണ് താരത്തിന്റെ നിർദ്ദേശം.

കടലൂരില്‍ ഇതിനോടകം പദ്ധതി നടന്നുവരികയാണെന്നും തമിഴ്നാട്ടിലുടനീളം വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ആരാധക സംഘടനയുടെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് പറഞ്ഞു. തമിഴകത്ത് വലിയ സ്വീകാര്യതയുള്ള വിജയ് യുവജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായി സ്വാധീനമുറപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കങ്ങള്‍.

ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യുടെ റിലീസിന് മുന്നോടിയായാണ് വിജയ് പദയാത്ര നടത്താനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന പ്രീ റിലീസ് ഹൈപ്പുള്ള ഒരു വിജയ് ചിത്രത്തിന് താരം നേരിട്ടിറങ്ങി പ്രൊമോഷന്‍ നല്‍കേണ്ട ആവശ്യമില്ലെന്നിരിക്കെ രാഷ്ട്രീയ പ്രവേശനം തന്നെയാണ് പദയാത്രയ്ക്ക് പിന്നിലെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. 2012ലാണ് വിജയ് അവസാനമായി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/130355/dalapativijay-institute-constituencies-start-tomorrow)