---
title: "#viral | കടുത്ത ശ്വാസംമുട്ടല്‍; 49കാരന്റെ എക്‌സ് റേ പരിശോധനയില്‍ ഞെട്ടി ഡോക്ടര്‍മാര്‍"
english_title: "#severe #shortness  #breath  #doctors  #shocked  #Xray #examination #49yearold!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/130350/severe-shortness-breath-doctors-shocked-xray-examination-49yearold"
published_at: "2023-07-14T20:48:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b167535e9fd_virl.jpg"
keywords: []
---

# #viral | കടുത്ത ശ്വാസംമുട്ടല്‍; 49കാരന്റെ എക്‌സ് റേ പരിശോധനയില്‍ ഞെട്ടി ഡോക്ടര്‍മാര്‍

> **Lead Summary:** കടുത്ത ശ്വാസംമുട്ടലുമായി ആശുപത്രിയിലെത്തിയ 49കാരനെ എക്‌സ് റേ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ കണ്ടത് കാറിന്റെ താക്കോല്‍. ശ്വാസനാളത്തില്‍ കുടുങ്ങിയ നിലയിലാണ് താക്കോല്‍ കണ്ടത്. സൗദി അറബ്യേയിലാണ് സംഭവം ഉണ്ടായത്.

## Article Content

കടുത്ത ശ്വാസംമുട്ടലുമായി ആശുപത്രിയിലെത്തിയ 49കാരനെ എക്‌സ് റേ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ കണ്ടത് കാറിന്റെ താക്കോല്‍. ശ്വാസനാളത്തില്‍ കുടുങ്ങിയ നിലയിലാണ് താക്കോല്‍ കണ്ടത്. സൗദി അറബ്യേയിലാണ് സംഭവം ഉണ്ടായത്.

ശ്വാസമെടുക്കാന്‍ പ്രയാസം നേരിട്ടതോടെയാണ് 49കാരന്‍ സൗദിയിലെ അല്‍ ഖുന്‍ഫുധാ ഗവര്‍ണറേറ്റിലെ ആശുപത്രിയിലെത്തിയത്.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ എക്‌സ് റേ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. ഇദ്ദേഹത്തിന്റെ ശ്വാസനാളത്തില്‍ കാറിന്റെ താക്കോല്‍ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു.

താക്കോല്‍ വായിലിട്ട് വെറുതെ കളിച്ചുകൊണ്ടിരുന്നപ്പോള്‍ അറിയാതെ വിഴുങ്ങിപ്പോയതാണെന്ന് 49കാരന്‍ പിന്നീട് ഡോക്ടര്‍മാരോട് പറഞ്ഞു.

ഹൃദ്രോഗി കൂടിയായത് കൊണ്ട് ഇദ്ദേഹത്തിന്റെ ശ്വാസനാളത്തില്‍ നിന്നും താക്കോലെടുക്കുന്നത് സങ്കീര്‍ണമായി. പിന്നീട് എന്‍ഡോസ്‌കോപ്പി നടത്തി. ലാപ്രോസ്‌കോപ്പി വഴി താക്കോല്‍ അപകടമൊന്നും കൂടാതെ പുറത്തെടുക്കുകയായിരുന്നു.

വിജയകരമായി താക്കോല്‍ പുറത്തെടുക്കാനായി. ആരോഗ്യനില സാധാരണനിലയിലാകുന്നത് വരെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് 49കാരന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/130350/severe-shortness-breath-doctors-shocked-xray-examination-49yearold)