---
title: "#kamalhassan | മേക്കപ്പിന് ദിവസവും 4 മണിക്കൂർ; വൈറൽ ആയി ഉലകനായകന്റെ ഇന്ത്യൻ 2 മേക്ക്ഓവർ"
english_title: "#4 hours for makeup #ulaka nayakan's make over #indian 2   #viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/130306/4-hours-for-makeup-ulaka-nayakans-make-over-indian-2-viral"
published_at: "2023-07-14T17:58:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b1400670fc3_kamal_1.jpg"
keywords: []
---

# #kamalhassan | മേക്കപ്പിന് ദിവസവും 4 മണിക്കൂർ; വൈറൽ ആയി ഉലകനായകന്റെ ഇന്ത്യൻ 2 മേക്ക്ഓവർ

> **Lead Summary:** കഥാപാത്രങ്ങൾക്കായി ഏതറ്റം വരെയും പോകുന്നവരാണ് സിനിമാതാരങ്ങൾ. അതിൽ പ്രധാനിയാണ് ഉലകനായകൻ കമൽഹാസൻ. അദ്ദേഹം തന്റെ പല സിനിമൾക്കും എടുക്കുന്ന ഡെഡിക്കേഷനുകൾ അത്രത്തോളമാണ്. അവ്വൈ ഷൺമുഖി, ആളവന്താൻ, അപ്പുരാജ, അഭയ്, ദശാവതാരം, വിശ്വരൂപം തുടങ്ങിയവ ഉദാഹരണങ്ങൾ . കമൽഹാസന്റെ വരാനിരിക്കുന്ന ഇന്ത്യൻ 2വിനായും വലിയ മേക്കോവർ ആണ് ചെയ്യുന്നത് .

## Article Content

കഥാപാത്രങ്ങൾക്കായി ഏതറ്റം വരെയും പോകുന്നവരാണ് സിനിമാതാരങ്ങൾ. അതിൽ പ്രധാനിയാണ് ഉലകനായകൻ കമൽഹാസൻ. അദ്ദേഹം തന്റെ പല സിനിമൾക്കും എടുക്കുന്ന ഡെഡിക്കേഷനുകൾ അത്രത്തോളമാണ്. അവ്വൈ ഷൺമുഖി, ആളവന്താൻ, അപ്പുരാജ, അഭയ്, ദശാവതാരം, വിശ്വരൂപം തുടങ്ങിയവ ഉദാഹരണങ്ങൾ . കമൽഹാസന്റെ വരാനിരിക്കുന്ന ഇന്ത്യൻ 2വിനായും വലിയ മേക്കോവർ ആണ് ചെയ്യുന്നത് .

90 വയസ്സുള്ള സേനാപതി എന്ന കഥാപാത്രമായിട്ടാണ് കമൽഹാസൻ ചിത്രത്തിൽ എത്തുന്നത്. ഈ കഥാപാത്രത്തിനായി മേക്കപ്പ് ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനും മാത്രമായി നടൻ ദിവസവും 7 മണിക്കൂറോളം ചെലവഴിക്കുന്നുവെന്നാണ് റിപ്പോർട്ട്. രാവിലെ ഒൻപത് മണിക്ക് ഷൂട്ടിം​ഗ് ആരംഭിക്കുന്ന ദിവസങ്ങൾ പുലർച്ചെ 5 മണിക്ക് നടന്റെ മേക്കപ്പ് ആരംഭിക്കും എന്നാണ് റിപ്പോർട്ട് ചെയ്യുന്നത് . മേക്കപ്പ് നീക്കം ചെയ്യാനും മണിക്കൂറുകൾ എടുക്കും.

എന്നാൽ തന്നെയും പരാതികളൊന്നും തന്നെ ഇല്ലാതെ അർപ്പണ ബോധത്തോടെയുള്ള സഹകരണമാണ് കമൽഹാസനെ വ്യത്യസ്തനാക്കുന്നതെന്നും അണിയറ പ്രവർത്തകർ പറയുന്നു. കമല്‍ഹാസൻ-ശങ്കര്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് 'ഇന്ത്യൻ'. കമൽഹാസൻ ഇരട്ടവേഷങ്ങളിൽ എത്തിയ ചിത്രം 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. 2019ലാണ് 'ഇന്ത്യൻ 2'വിന്റെ ചിത്രീകരണം ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/130306/4-hours-for-makeup-ulaka-nayakans-make-over-indian-2-viral)