---
title: "#Sanjay Dutt| അവസരത്തിനായി കിടക്ക പങ്കിടും, നടിയെ ദേഹത്ത് തൊട്ടാല്‍ പ്രശ്‌നം;  വിവാദ പരാമർശവുമായി സഞ്ജയ് ദത്ത്"
english_title: "#sanjay dutt #controversial statement #they share bed #touch their body  #its an issue "
publisher: "moviemax.in"
canonical_url: "https://moviemax.in/news/130258/sanjay-dutt-controversial-statement-they-share-bed-touch-their-body-its-an-issue"
published_at: "2023-07-14T15:10:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b1332977ce7_sanjay_1.jpg"
keywords: []
---

# #Sanjay Dutt| അവസരത്തിനായി കിടക്ക പങ്കിടും, നടിയെ ദേഹത്ത് തൊട്ടാല്‍ പ്രശ്‌നം;  വിവാദ പരാമർശവുമായി സഞ്ജയ് ദത്ത്

> **Lead Summary:** ബോളിവുഡിലെ സൂപ്പര്‍ താരമാണ് സഞ്ജയ് ദത്ത്. നായകനായും വില്ലനായും സഹനടനായുമെല്ലാം സഞ്ജയ് ദത്ത് കയ്യടി നേടിയിട്ടുണ്ട്. അതേസമയം വിവാദങ്ങളുടേയും പ്രിയ തോഴനാണ് സഞ്ജയ് ദത്ത്. അധോലോക ബന്ധം മുതല്‍ മയക്കുമരുന്ന് ഉപയോഗം വരെ സഞ്ജയ് ദത്തിനെ വിവാദത്തില്‍ കൊണ്ടു ചാടിച്ചിട്ടുണ്ട്. ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 'ഗീത തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്നതാണ് സഞ്ജയ് ദത്തിന്റെ ശീലം.

## Article Content

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സഞ്ജയ് ദത്ത്. നായകനായും വില്ലനായും സഹനടനായുമെല്ലാം സഞ്ജയ് ദത്ത് കയ്യടി നേടിയിട്ടുണ്ട്. അതേസമയം വിവാദങ്ങളുടേയും പ്രിയ തോഴനാണ് സഞ്ജയ് ദത്ത്. അധോലോക ബന്ധം മുതല്‍ മയക്കുമരുന്ന് ഉപയോഗം വരെ സഞ്ജയ് ദത്തിനെ വിവാദത്തില്‍ കൊണ്ടു ചാടിച്ചിട്ടുണ്ട്. ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 'ഗീത തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്നതാണ് സഞ്ജയ് ദത്തിന്റെ ശീലം.

അത്തരത്തില്‍ ഒരിക്കല്‍ സഞ്ജയ് ദത്ത് സ്ത്രീകളെക്കുറിച്ച് നടത്തിയ പ്രസ്താവന വലിയ വിവാദമായി മാറിയിരുന്നു. സിനിമയില്‍ സ്ത്രീകള്‍ക്ക് അവസരം കിട്ടുക പുരുഷന്മാരേക്കാള്‍ എളുപ്പത്തിലാണ്, പുരുഷന്മാര്‍ക്ക് കുറേ കഷ്ടപ്പെടേണ്ടി വരും എന്നാണ് അന്ന് സഞ്ജു പറഞ്ഞത്. പിന്നാലെ, നിങ്ങള്‍ സ്വയം സ്‌നേഹിച്ചാല്‍ മാത്രമേ സ്വയം ബഹുമാനിക്കുകയുള്ളൂ, അപ്പോഴേ മറ്റുള്ളരും നിങ്ങളെ ബഹുമാനിക്കുകയുള്ളൂവെന്നും സഞ്ജയ് ദത്ത് കൂട്ടിച്ചേര്‍ത്തു .

ഇതോടെ ചോദ്യകര്‍ത്താവ് നിങ്ങള്‍ പറയുന്നത് ശരീരം കാണിക്കുന്ന സ്ത്രീകള്‍ സ്വയം സ്‌നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല എന്നാണോ? എന്ന് താരത്തോടായി ചോദിച്ചു. ഒരു നിലയിലെത്താന്‍ നിങ്ങള്‍ എന്തും ചെയ്യും. ഉയരത്തിലുള്ള വ്യക്തിയുടെ കൂടെ അന്തിയുറങ്ങാനും അവർ തയ്യാറാണ്. ഞാനൊരു ഉദാഹരണം തരാം, ആ നടിയുടെ പേര് പറയില്ല. അവര്‍ തന്റെ മാറിടം കാണിക്കുന്ന രംഗം ചെയ്തിട്ടുണ്ട് . ചിത്രത്തിന്റെ പ്രീമിയറില്‍ നിന്നും പുറത്ത് വരുമ്പോള്‍ രണ്ട് പേര്‍ വന്ന് അവരുടെ മാറിടത്തില്‍ സ്പര്‍ശിച്ചു.

അവള്‍ സീന്‍ ഉണ്ടാക്കി. പക്ഷെ അവര്‍ തിരിച്ച് ചോദിച്ചത്, നീ എന്തിനാണ് ഞങ്ങള്‍ക്ക് സ്‌ക്രീനില്‍ കാണിച്ചു തന്നത്, നീ എന്തിനാണ് തുണി അഴിച്ചത്? എന്നായിരുന്നു'' സഞ്ജയ് ദത്ത് പറഞ്ഞത് ഇന്നായിരുന്നുവെങ്കില്‍ കനത്ത പ്രതിഷേധം നേരിടേണ്ടി വരുമായിരുന്ന ഒന്നാണ് അന്ന് സഞ്ജയ് ദത്ത് പറഞ്ഞ വാക്കുകള്‍. അതേസമയം ക്യാന്‍സറിനെ പരാജയപ്പെടുത്തി സിനിമാ ലോകത്തേക്ക് തിരികെ വന്നിരിക്കുകയാണ് സഞ്ജയ് ദത്ത്. കെജിഎഫ് 2വിലേതടക്കം സഞ്ജയ് ദത്ത് കാഴ്ച വച്ച് ഗംഭീര പ്രകടനങ്ങള്‍ നിരവധിയാണ്. ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ ആണ് സഞ്ജയ് ദത്തിന്റെ പുതിയ സിനിമ. 

### Related Links & Sources
- [Original Story Source](https://moviemax.in/news/130258/sanjay-dutt-controversial-statement-they-share-bed-touch-their-body-its-an-issue)