---
title: "#geetha| അത് മുഴുവൻ നക്കി തുടച്ചെടുക്കണം; സംവിധായകൻ സ്ക്രിപ്റ്റിലില്ലാത്തത് ചെയ്യിച്ചു; തുറന്ന് പറഞ്ഞ് ഗീത"
english_title: "#it should be licked #all over # The director #said # not in script # Geeta said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/130240/it-should-be-licked-all-over-the-director-said-not-in-script-geeta-said-openly"
published_at: "2023-07-14T14:12:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b10bb5e64d9_geetha_1.jpg"
keywords: []
---

# #geetha| അത് മുഴുവൻ നക്കി തുടച്ചെടുക്കണം; സംവിധായകൻ സ്ക്രിപ്റ്റിലില്ലാത്തത് ചെയ്യിച്ചു; തുറന്ന് പറഞ്ഞ് ഗീത

> **Lead Summary:** ഒരുകാലത്ത് മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് ഗീത. വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ ഗീത ബിഗ്‌സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്നു താരം. നായികയായും സഹനടിയായുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുള്ള ഗീത ഇപ്പോഴും സിനിമകളിൽ സജീവമാണ്. എന്നാൽ അടുത്തകാലത്തായി വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്.

## Article Content

ഒരുകാലത്ത് മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് ഗീത. വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ ഗീത ബിഗ്‌സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്നു താരം. നായികയായും സഹനടിയായുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുള്ള ഗീത ഇപ്പോഴും സിനിമകളിൽ സജീവമാണ്. എന്നാൽ അടുത്തകാലത്തായി വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്.

എഴുപതുകളുടെ അവസാനമാണ് ഗീത കരിയർ ആരംഭിക്കുന്നത്. മലയാളത്തിലെയും തമിഴിലെയുമെല്ലാം പ്രഗൽഭരായ സംവിധായകരുടെ സിനിമകളിലെല്ലാം ഗീത നായികയായി. മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ, റഹ്മാൻ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം താരം അഭിനയിച്ചു. ഇപ്പോഴിതാ ബാലചന്ദറിന്റെ ഒരു ചിത്രത്തിൽ അഭിനയിച്ചപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ഗീത.

1989 ലാണ് പുതു പുതു അർഥങ്ങൾ റിലീസ് ചെയ്തത്.  റൊമാന്റിക് നായകനായി തിളങ്ങി നിന്ന റഹ്മാൻ ആയിരുന്നു ചിത്രത്തിലെ നായകൻ. ഭാര്യ ഭർത്താക്കന്മാരായിട്ടാണ് റഹ്മാനും ഗീതയും അഭിനയിച്ചത്. പ്രശസ്തനായ ഭർത്താവിനെ സംശയിക്കുന്ന, അതിന്റെ പേരിൽ എപ്പോഴും അടികൂടുന്ന ഭാര്യ ആയിരുന്നു ഗീതയുടെ കഥാപാത്രം. ഒരു സീൻ ഷൂട്ട് ചെയ്യുന്നതിനിടെ ദേഷ്യം അഭിനയിച്ചു കാണിക്കാൻ എന്തു ചെയ്യണം എന്നറിയാതെ നിന്ന ഗീത, മേശപ്പുറത്ത് ഇരുന്ന ടൊമാറ്റോ സോസ് റഹ്മാന്റെ മുഖത്തേക്ക് ഒഴിച്ചു. സ്ക്രിപ്റ്റിൽ ഇല്ലാത്ത രംഗമായിരുന്നു ഇത്. 

എന്നാൽ റഹ്മാന്റെ മുഖത്തു നിന്ന് ആ സോസ് നക്കി തുടച്ചെടുത്ത് കഴിച്ച ശേഷം ഒരു ചുംബനം നൽകാൻ സംവിധായകൻ ആവശ്യപ്പെട്ടു എന്ന് ഗീത പറയുന്നു. തന്റെ പിഴവ് കൊണ്ടാണ് അങ്ങനെയൊരു രംഗം ചെയ്യേണ്ടി വന്നതെന്ന് കരുതി സംവിധായകൻ ആവശ്യപ്പെട്ടത് പോലെ ചെയ്തു. മുൻപ് കൽക്കി എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് വന്നാൽ സെറ്റിൽ കിടന്ന് അലറുന്ന സംവിധായകൻ ഇത്തവണ അത് ചെയ്തില്ല. ആ സമയത്തൊക്കെ ഒരുപാട് താൻ കരഞ്ഞിട്ടുണ്ടെന്നും ഗീത പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/130240/it-should-be-licked-all-over-the-director-said-not-in-script-geeta-said-openly)