'രാമനുണ്ണിയല്ല.. റാം'; 'ഉരുളയ്ക്കുപ്പേരി'യിൽ അർജുന്‍റെ മാസ് എൻട്രി

'രാമനുണ്ണിയല്ല.. റാം'; 'ഉരുളയ്ക്കുപ്പേരി'യിൽ അർജുന്‍റെ മാസ് എൻട്രി
Nov 26, 2021 10:29 PM | By Anjana Shaji

സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് അർജുൻ സോമശേഖറും (Arjun Somasekhar)സൗഭാഗ്യ വെങ്കിടേഷും (Saubhagya Venkatesh). സോഷ്യൽ മീഡിയയിലൂടെ ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. ഏറെ ആരാധകരുള്ള പൊലീസുകാരൻ ശിവനായി ചക്കപ്പഴം എന്ന പരമ്പരയിൽ എത്തിയ അർജുൻ, അധികം വൈകാതെ പരമ്പരയിൽ നിന്ന് മാറി.

അപ്രതീക്ഷിതമായിരുന്നു താരത്തിന്‍റെ പിന്മാറ്റം. തുടർന്ന് പരമ്പരകളിലൊന്നും അഭിനയിക്കാതിരുന്ന അർജുൻ ഇതാ പുതിയ വേഷത്തിൽ പുതിയ പരമ്പരയിൽ എത്തുകയാണ്. അമൃത ടിവിയിലെ ഉരുളയ്ക്കുപ്പേരി എന്ന പരമ്പരയിലാണ് അർജുൻ എത്തുന്നത്. 54-ാം എപ്പിസോഡ് മുതലാണ് ശിവനും സീരിയലിന്‍റെ ഭാ​ഗമായത്.

ശ്രീലത നമ്പൂതിരി അടക്കമുള്ള നിരവധി താരങ്ങൾ അഭിനയിക്കുന്ന പരമ്പരയാണ് ഉരുളയ്ക്ക് ഉപ്പേരി. അർജുന്‍റെ എൻട്രിയോടെ എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് അർജുനും ഭാര്യ സൗഭാഗ്യ വെങ്കിടേഷും. എട്ടാം മാസം ഗർഭിണിയാണ് സൗഭാഗ്യ.

എട്ടാം മാസത്തിലെ ആലസ്യത്തിലും അർജുനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരുന്നു സൗഭാഗ്യ. വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ സന്തോഷത്തിനിടെയാണ് അർജുൻ വീണ്ടും മിനിസ്ക്രീനിലേക്കെത്തുന്നത്. ടെലിവിഷൻ സീരിയലുകളിലൊന്നും സജീവമല്ലായിരുന്ന സൗഭാഗ്യ പക്ഷെ, ടെലിവിഷൻ ആരാധകർക്ക് സുപരിചിതയാണ്.

നടി താരാ കല്യാണിന്‍റെ മകൾ എന്നാണ് ആദ്യം പ്രേക്ഷകർ അറിഞ്ഞതെങ്കിൽ, പിൽക്കാലത്ത് മികച്ച ഒരു ഡാൻസറായി സ്വന്തമായി പേരെടുത്തു സൗഭാഗ്യ. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു. നർത്തകനായ അർജുൻ നേരത്തെ അഭിനയിച്ച ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് ശ്രദ്ധ നേടിയത്.

'Not Ramanunni .. Ram'; Arjun's mass entry in 'Urulaykkupperi'

Next TV

Related Stories
'വിചിത്രമായ ഭർത്താവ് സങ്കൽപ്പ'വുമായി പൂജിത മേനോൻ

Jan 19, 2022 10:53 AM

'വിചിത്രമായ ഭർത്താവ് സങ്കൽപ്പ'വുമായി പൂജിത മേനോൻ

ഇപ്പോൾ അമൃത ടിവിയിലെ റെഡ് കാർപെറ്റിൽ അതിഥിയായി എത്തിയ താരം വിശേഷങ്ങൾ...

Read More >>
ഞാന്‍ ക്യു നില്‍ക്കാറില്ല, ബാറില്‍ പോയി സാധനം വാങ്ങുന്നയാളാണ്;  ശ്രീവിദ്യ

Jan 17, 2022 10:20 PM

ഞാന്‍ ക്യു നില്‍ക്കാറില്ല, ബാറില്‍ പോയി സാധനം വാങ്ങുന്നയാളാണ്; ശ്രീവിദ്യ

ഇപ്പോഴിതാ സിനിമയിലും സാന്നിധ്യം അറിയിക്കുകയാണ് ശ്രീവിദ്യ. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന...

Read More >>
തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും' തുടങ്ങി

Jan 17, 2022 08:57 PM

തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും' തുടങ്ങി

തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും' തുടങ്ങി...

Read More >>
തന്റെ ആ സിനിമ കണ്ട് അച്ഛന്‍ പറഞ്ഞത് ഇങ്ങനെ; തുറന്ന്‍ പറഞ്ഞ് താരം

Jan 17, 2022 11:10 AM

തന്റെ ആ സിനിമ കണ്ട് അച്ഛന്‍ പറഞ്ഞത് ഇങ്ങനെ; തുറന്ന്‍ പറഞ്ഞ് താരം

ഇപ്പോള്‍ സാധിക വേണുഗോപാലിന്റെ ഒരു അഭിമുഖമാണ്...

Read More >>
അഭിനയം ഉപേക്ഷിക്കില്ല... വളരെ പെട്ടെന്ന് തന്നെ തിരികെ വരും; പൈങ്കിളി

Jan 16, 2022 10:51 PM

അഭിനയം ഉപേക്ഷിക്കില്ല... വളരെ പെട്ടെന്ന് തന്നെ തിരികെ വരും; പൈങ്കിളി

അഭിനയം ഉപേക്ഷിക്കില്ലെന്നും വളരെ പെട്ടെന്ന് തന്നെ തിരികെ എത്തുമെന്നും പ്രമുഖ മാധ്യമാറ്റത്തിനു നൽകിയ അഭിമുഖത്തിൽ...

Read More >>
അഞ്ജുവിന് മുന്നില്‍ മനസ് തുറന്ന് ശിവന്‍

Jan 16, 2022 12:34 PM

അഞ്ജുവിന് മുന്നില്‍ മനസ് തുറന്ന് ശിവന്‍

ഇപ്പോഴിതാ സ്വാന്തനത്തിന്റെ പുതിയ പ്രെമോ വീഡിയോ ആണ് വൈറലാകുന്നത്. തന്റെ പ്രണയം അഞ്ജുവിനോട് തുറന്ന് പറയുന്ന ശിവനെയും വീഡിയോയില്‍...

Read More >>
Top Stories