#bala | 'തന്‍റെ കാര്യത്തില്‍ മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നു' വെളിപ്പെടുത്തലുമായി ബാല

#bala |  'തന്‍റെ കാര്യത്തില്‍ മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നു' വെളിപ്പെടുത്തലുമായി ബാല
2023-07-14T09:44:00 | By Vyshnavy Rajan

(moviemax.in) കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോ​ഗ്യവാനായി തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് നടൻ ബാല. മുൻപത്തെ പോല വീഡിയോകളും മറ്റുമായി ബാല സോഷ്യൽ മീഡിയയിൽ സജീവമായി കഴി‍ഞ്ഞു.

അടുത്തിടെ പുറത്തുവന്ന ജിമ്മിൽ നിന്നുമുള്ള ബാലയുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇപ്പോഴിതാ തന്‍റെ ആശുപത്രി വാസകാലത്തെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ബാല.

തന്‍റെ കാര്യത്തില്‍ മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നുവെന്ന് വിശ്വസിക്കുന്നതായി ബാല പറയുന്നു. പൂര്‍ണ്ണമായും പരാലിസിസ് അവസ്ഥയില്‍‌ ആയിരുന്നു. ഇനി രക്ഷയില്ലെന്ന അവസ്ഥയില്‍‌ അമ്മയെ കാര്യങ്ങള്‍ അറിയിച്ചത്.

എന്നാല്‍ എന്നാൽ അവസാന അരമണിക്കൂറിൽ എന്തോ ഒരു അത്ഭുതം നടന്നു. പെട്ടെന്ന് സുഖപ്പെടാന്‍‌ തുടങ്ങി. പൂര്‍‌ണ്ണമായും തളര്‍ന്ന അവസ്ഥയില്‍‌ നിന്നാണ് ഇന്ന് ഈ അഭിമുഖത്തിന് വന്നിരിക്കുന്നത്. എല്ലാം ദൈവത്തിന്‍റെ അനുഗ്രഹമാണ്. ജീവിതത്തില്‍ തന്നെ പലരും ചതിച്ചിട്ടുണ്ടെന്നും. അവരോട് താന്‍ ക്ഷമിച്ചിട്ടുണ്ടെന്നും ബാല പറയുന്നു.

ഭാര്യ എലിസബത്തുമായി എന്നുമുള്ള പ്രധാന പ്രശ്നം ഇതിന്‍റെ പേരിലാണ്. ചതിച്ചവരോട് ക്ഷമിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് എലിസബത്തുമായി വഴക്ക് ആകാറുണ്ടെന്ന് ബാല പറയുന്നു.

താൻ മരിച്ചെന്ന് ചിലർ പ്രചരിപ്പിച്ചു. അതിന് അനുസരിച്ച് പ്ലാന്‍ ഇട്ടു. എന്‍റെ കാർ വരെ അടിച്ചു കൊണ്ടുപോകാൻ അവർ ശ്രമം നടത്തിയെന്നും ബാല വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പറയുന്നു.

അസുഖത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്ന് പറയുന്ന ബാല. ഇത് പുതിയ ജീവിതമല്ലെ എന്നാണ് മടങ്ങിവരവിന് ശേഷം പലരും ചോദിക്കുന്നത്. അത് അങ്ങനെയല്ല എല്ലാം പഴയത് തന്നെയാണ് എന്നാല്‍ ജീവിതത്തോടുള്ള ചിന്തഗതിയാണ് മാറിയിരിക്കുന്നത്.

മരണത്തില്‍ നിന്നും തിരിച്ചുവന്ന ഒരാള്‍ക്ക് മാത്രമേ അത് മനസിലാകൂ എന്നും ബാല അഭിമുഖത്തില്‍ പറയുന്നു. അസുഖത്തെക്കുറിച്ചുള്ള പഴയകാര്യങ്ങള്‍ വീണ്ടും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ബാല. ഒരു സെലിബ്രെറ്റിക്ക് അസുഖം വന്നാല്‍ ഇല്ലാത്ത കാര്യം പറയാന്‍ ആയിരം പേര്‍ കാണും.

എന്നാല്‍ അറിയുന്ന കാര്യം പോലും പറായന്‍ ആരും കാണില്ല. പഴയ കാര്യങ്ങള്‍ പറഞ്ഞാല്‍ പലരുടെയും പേര് പറയേണ്ടി വരും. അത് നിയമപ്രശ്നം ഉണ്ടാക്കും. അവന്‍ അവന്‍ ചെയ്ത കാര്യത്തിന്‍റെ ഫലം അവനവന്‍ തന്നെ അനുഭവിക്കും എന്ന് പറഞ്ഞു. എന്നാല്‍ അവന്‍ എന്നത് അവളും ആകാം. താന്‍ കര്‍മ്മയില്‍ വിശ്വസിക്കുന്നുണ്ടെന്നും ബാല പറയുന്നു.

Content Highlight: #bala |#miracle #happened #case #medical #science #Bala #said

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup