നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്‍ത് സൗഭാഗ്യ: വീഡിയോ വൈറല്‍

നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്‍ത് സൗഭാഗ്യ: വീഡിയോ വൈറല്‍
Nov 26, 2021 09:58 PM | By Anjana Shaji

സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും (Saubhagya Venkatesh) അർജുൻ സോമശേഖറും (Arjun Somasekhar). സോഷ്യൽ മീഡിയയിലൂടെ ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും. നടി താര കല്യാണിന്‍റെ മകള്‍ കൂടിയായ സൗഭാഗ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.

ഏഴാം മാസം നടക്കുന്ന വളകാപ്പ് ചടങ്ങിന്‍റെ വിശേഷങ്ങള്‍ സൗഭാഗ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്യുന്ന സൌഭാഗ്യയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്. 'സന്തോഷത്തിന്‍റെ 36 ആഴ്ചകൾ പിന്നിട്ടിരിക്കുന്നു, ട്രെൻഡിനൊപ്പം' എന്നാ ക്യാപ്ഷനോടെയാണ് സൗഭാഗ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നേരത്തെ ഗർഭകാലത്തിന്‍റെ തുടക്കത്തിലും സൗഭാഗ്യ നൃത്താഭ്യാസങ്ങളുമായി എത്തിയിരുന്നു. എങ്കിലും ഗർഭകാലം അത്ര എളുപ്പമല്ലെന്നായിരുന്നു താരം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. സിനിമയൊക്കെ പോലെ അത്ര എളുപ്പമല്ല, തലവേദനകളും മറ്റ് വേദനകളും, അസ്വസ്ഥതയുമൊക്കെയാണ് ഈ കാലം- സൗഭാഗ്യ കൂട്ടിച്ചേർത്തു. മുഴുവൻ എനർജിയിൽ കാണുന്നയാൾ പെട്ടെന്ന് കാലിൽ നീരൊക്കെയായി ഇരിക്കുന്നത് കാണുമ്പോൾ ബുദ്ധിമുട്ടാണെന്നായിരുന്നു അർജുൻ പറഞ്ഞത്.

ടെലിവിഷൻ സീരിയലുകളിലൊന്നും സജീവമല്ലാതിരുന്ന സൗഭാഗ്യ പക്ഷെ, ടെലിവിഷൻ ആരാധകർക്ക് സുപരിചിതയാണ്. നടി താരാ കല്യാണിന്‍റെ മകൾ എന്നാണ് ആദ്യം പ്രേക്ഷകർ അറിഞ്ഞതെങ്കിൽ, പിൽക്കാലത്ത് മികച്ച ഒരു ഡാൻസറായി സ്വന്തമായി പേരെടുത്തു സൗഭാഗ്യ. സോഷ്യൽ മീഡിയ പ്രകടനങ്ങളിലൂടെ പിന്നീട് ടെലിവിഷനിലെ സജീവ സാന്നിധ്യമായി. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു. നർത്തകനായ അർജുൻ ഒരു ടെലിവിഷൻ പരമ്പരയിലും വേഷമിട്ടിട്ടുണ്ട്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അർജുൻ ശ്രദ്ധ നേടിയത്.

Saubhagya dancing with Arjun on full stomach: Video Viral

Next TV

Related Stories
'വിചിത്രമായ ഭർത്താവ് സങ്കൽപ്പ'വുമായി പൂജിത മേനോൻ

Jan 19, 2022 10:53 AM

'വിചിത്രമായ ഭർത്താവ് സങ്കൽപ്പ'വുമായി പൂജിത മേനോൻ

ഇപ്പോൾ അമൃത ടിവിയിലെ റെഡ് കാർപെറ്റിൽ അതിഥിയായി എത്തിയ താരം വിശേഷങ്ങൾ...

Read More >>
ഞാന്‍ ക്യു നില്‍ക്കാറില്ല, ബാറില്‍ പോയി സാധനം വാങ്ങുന്നയാളാണ്;  ശ്രീവിദ്യ

Jan 17, 2022 10:20 PM

ഞാന്‍ ക്യു നില്‍ക്കാറില്ല, ബാറില്‍ പോയി സാധനം വാങ്ങുന്നയാളാണ്; ശ്രീവിദ്യ

ഇപ്പോഴിതാ സിനിമയിലും സാന്നിധ്യം അറിയിക്കുകയാണ് ശ്രീവിദ്യ. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന...

Read More >>
തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും' തുടങ്ങി

Jan 17, 2022 08:57 PM

തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും' തുടങ്ങി

തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും' തുടങ്ങി...

Read More >>
തന്റെ ആ സിനിമ കണ്ട് അച്ഛന്‍ പറഞ്ഞത് ഇങ്ങനെ; തുറന്ന്‍ പറഞ്ഞ് താരം

Jan 17, 2022 11:10 AM

തന്റെ ആ സിനിമ കണ്ട് അച്ഛന്‍ പറഞ്ഞത് ഇങ്ങനെ; തുറന്ന്‍ പറഞ്ഞ് താരം

ഇപ്പോള്‍ സാധിക വേണുഗോപാലിന്റെ ഒരു അഭിമുഖമാണ്...

Read More >>
അഭിനയം ഉപേക്ഷിക്കില്ല... വളരെ പെട്ടെന്ന് തന്നെ തിരികെ വരും; പൈങ്കിളി

Jan 16, 2022 10:51 PM

അഭിനയം ഉപേക്ഷിക്കില്ല... വളരെ പെട്ടെന്ന് തന്നെ തിരികെ വരും; പൈങ്കിളി

അഭിനയം ഉപേക്ഷിക്കില്ലെന്നും വളരെ പെട്ടെന്ന് തന്നെ തിരികെ എത്തുമെന്നും പ്രമുഖ മാധ്യമാറ്റത്തിനു നൽകിയ അഭിമുഖത്തിൽ...

Read More >>
അഞ്ജുവിന് മുന്നില്‍ മനസ് തുറന്ന് ശിവന്‍

Jan 16, 2022 12:34 PM

അഞ്ജുവിന് മുന്നില്‍ മനസ് തുറന്ന് ശിവന്‍

ഇപ്പോഴിതാ സ്വാന്തനത്തിന്റെ പുതിയ പ്രെമോ വീഡിയോ ആണ് വൈറലാകുന്നത്. തന്റെ പ്രണയം അഞ്ജുവിനോട് തുറന്ന് പറയുന്ന ശിവനെയും വീഡിയോയില്‍...

Read More >>
Top Stories