---
title: "#bala |താൻ മരിച്ചെന്ന് കരുതി തന്റെ കാർ വരെ അടിച്ചു കൊണ്ടുപോകാൻ അവർ ശ്രമം നടത്തി; തുറന്ന് പറഞ്ഞ് ബാല"
english_title: "#they think  #i was dead #they tried to #catch car # Bala said openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/130045/they-think-i-was-dead-they-tried-to-catch-car-bala-said-openly"
published_at: "2023-07-13T20:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b011b4e0811_bala_6.jpg"
keywords: []
---

# #bala |താൻ മരിച്ചെന്ന് കരുതി തന്റെ കാർ വരെ അടിച്ചു കൊണ്ടുപോകാൻ അവർ ശ്രമം നടത്തി; തുറന്ന് പറഞ്ഞ് ബാല

> **Lead Summary:** ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും മലയാളികൾ തങ്ങളിലൊരാളായി മാറ്റിയ നടനാണ് ബാല. ഇന്ന് സിനിമയിൽ അത്ര സജീവമല്ലെങ്കിലും നടനോടുള്ള സ്നേഹത്തിന് ഇതുവരെ യാതൊരു വ്യത്യാസവും വന്നിട്ടില്ല. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ബാല ആശുപത്രിയിലായപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം ആരാധകരുടെ സ്നേഹം കണ്ടതാണ്. മരണക്കിടക്കയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ബാല, ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമയിൽ സജീവമാകുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.

## Article Content

ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും മലയാളികൾ തങ്ങളിലൊരാളായി മാറ്റിയ നടനാണ് ബാല. ഇന്ന് സിനിമയിൽ അത്ര സജീവമല്ലെങ്കിലും നടനോടുള്ള സ്നേഹത്തിന് ഇതുവരെ യാതൊരു വ്യത്യാസവും വന്നിട്ടില്ല. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ബാല ആശുപത്രിയിലായപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം ആരാധകരുടെ സ്നേഹം കണ്ടതാണ്. മരണക്കിടക്കയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ബാല, ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമയിൽ സജീവമാകുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.

ഇതൊരു പുതിയ ജീവിതമല്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്, എന്നാൽ അങ്ങനെയല്ലെന്ന് ബാല പറയുന്നു.പുതിയ ജീവിതമാണെന്ന് പറയാനാകില്ല. എല്ലാം പഴയത് പോലെ തന്നെയാണ്. ജീവിതത്തോടുള്ള തന്റെ ആറ്റിട്യൂടും ചിന്താഗതിയും ഒക്കെയാണ് മാറിയത്. അത് മരണക്കിടക്കയിൽ നിന്ന് തിരിച്ചു വന്ന ഒരാൾക്ക് മാത്രമേ മനസിലാകൂ അല്ലാത്ത ഒരാൾക്ക് മനസിലാകണമെന്നില്ലെന്നും ബാല പറഞ്ഞു. അസുഖത്തെ കുറിച്ച് മുന്നേ തന്നെ അറിയാമായിരുന്നെന്നും നടൻ വ്യക്തമാക്കി.

അവസാന നിമിഷമാണ്‌ അമ്മയെ എല്ലാം അറിയിച്ചത്. ഇനി രക്ഷയില്ല എന്ന് ഉറപ്പിച്ച സമയത്താണ് അമ്മയോട് അവർ കാര്യങ്ങൾ പറയുന്നത്. എന്നാൽ അവസാന അരമണിക്കൂറിൽ എന്തോ ഒരു അത്ഭുതം സംഭവിച്ചു. പെട്ടെന്ന് റിക്കവർ ആവാൻ തുടങ്ങി. മെഡിക്കൽ സയൻസിൽ തന്നെ ഇല്ലാത്ത അത്ഭുതം സംഭവിച്ചു. പാരലൈസ്ഡ് ആയിരുന്നു. അവിടെ നിന്നാണ് താനിപ്പോൾ ഇവിടെ വന്നിരിക്കുന്നത്. എല്ലാം ദൈവാനുഗ്രഹം ആണെന്നും ബാല പറഞ്ഞു.

ജീവിതത്തിൽ ഒരുപാട് പേർ ചതിച്ചിട്ടുണ്ട്. മനസ്സിന്റെ ഉള്ളിൽ എല്ലാം കിടപ്പുണ്ട്. മിണ്ടണ്ട മനസമാധാനത്തോടെ പോകാം എന്നാണ് ഞാൻ കരുതിയത്. പക്ഷെ കുറെ ട്രിഗറിങ്ങായ കാര്യങ്ങൾ നടന്നു. ആശുപത്രിയിലായപ്പോൾ പോലും എന്തെല്ലാം പറഞ്ഞുപരത്തി. എനിക്കിപ്പോൾ എന്റെ സന്തോഷമാണ് വലുത്. ഒരു ദിവസം ഒരു പത്തുനാല്പതു കോളെങ്കിലും സഹായിക്കണമെന്ന് പറഞ്ഞ് വരാറുണ്ട്. അതിൽ പത്തുകോളെങ്കിലും സഹായിച്ചില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞായിരിക്കും. ശരി എന്ന് പറഞ്ഞു ഞാൻ കട്ട് ചെയ്യും.

കഷ്ട്ടതകളെ അതിജീവിച്ച് വേണം മുന്നോട്ട് പോകാൻ. അല്ലാതെ ആത്മഹത്യ ചെയ്യാൻ പോകുന്നവർ അത് ചെയ്യുന്നതാണ് നല്ലത്. ജീവിതത്തിൽ പലരും തന്നെ ചതിച്ചിട്ടുണ്ട്. അവരോടൊക്കെ താൻ ക്ഷമിച്ചിട്ടുണ്ട്. തനിക്കും എലിസബത്തിനും ഇടയിലുള്ള പ്രധാന വഴക്ക് അതിന്റെ പേരിലാണ്. ചതിച്ചവരോട് ക്ഷമിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് എലിസബത്ത് വഴക്ക് പറയുമെന്നും ബാല പറയുന്നു. താൻ മരിച്ചെന്ന് കരുതി തന്റെ കാർ വരെ അടിച്ചു കൊണ്ടുപോകാൻ അവർ ശ്രമം നടത്തിയെന്നും ബാല അഭിമുഖത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/130045/they-think-i-was-dead-they-tried-to-catch-car-bala-said-openly)