---
title: "#RimiTomy | എന്റെ ജീവിതത്തിലെ ഏറ്റവും ഷോക്കിംഗ് ആയൊരു ഫോണ്‍കോള്‍ അതായിരുന്നു - റിമിടോമി"
english_title: "#video  #Rimi #crying #gaining #attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/130035/video-rimi-crying-gaining-attention"
published_at: "2023-07-13T19:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b00987d8f21_tinitomi.jpg"
keywords: []
---

# #RimiTomy | എന്റെ ജീവിതത്തിലെ ഏറ്റവും ഷോക്കിംഗ് ആയൊരു ഫോണ്‍കോള്‍ അതായിരുന്നു - റിമിടോമി

> **Lead Summary:** പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഗായികയാണ് റിമിടോമി . പാട്ട് പാടിയും ചിരിപ്പിച്ചും ആള്‍ക്കൂട്ടത്തെ കൈയ്യിലെടുക്കാറുള്ള ഗായിക കൂടിയാണ്. എന്നാല്‍ എന്നും ചിരിയോടെ നില്‍ക്കാറുള്ള റിമി കരയുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അപ്രതീക്ഷിതമായി വിട്ടുപോയ പപ്പയുടെ ഓര്‍മകള്‍ പങ്കുവച്ചാണ് റിമി വികാരാധീനയായത്.

## Article Content

പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഗായികയാണ് റിമിടോമി . പാട്ട് പാടിയും ചിരിപ്പിച്ചും ആള്‍ക്കൂട്ടത്തെ കൈയ്യിലെടുക്കാറുള്ള ഗായിക കൂടിയാണ്. എന്നാല്‍ എന്നും ചിരിയോടെ നില്‍ക്കാറുള്ള റിമി കരയുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അപ്രതീക്ഷിതമായി വിട്ടുപോയ പപ്പയുടെ ഓര്‍മകള്‍ പങ്കുവച്ചാണ് റിമി വികാരാധീനയായത്.

”ജീവിതം ഒരുപാട് സങ്കടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും ഷോക്കിംഗ് ആയൊരു ഫോണ്‍കോള്‍ അതായിരുന്നു. അതൊരിക്കലും പ്രതീക്ഷിക്കുന്നില്ലല്ലോ. അതുവരെ ഒരു കുഴപ്പവുമില്ലാത്ത ആളായിരുന്നു.”

”പെട്ടെന്നൊരു കോളിലൂടെ ആ ആള്‍ ഇല്ല എന്നു കേട്ടതാണ് എനിക്ക് ഏറ്റവും ഷോക്കിംഗ് ആയി മാറിയത്. ഇടപ്പള്ളി പള്ളിയില്‍ കുര്‍ബാന കഴിഞ്ഞുവന്നപ്പോള്‍ ഒരു കോള്‍. മമ്മിയുടെ ഫോണില്‍ നിന്നാണ്, ‘പപ്പ ആശുപത്രിയില്‍ ആണെന്ന്’.

പെട്ടെന്ന് എനിക്ക് മനസ്സിലായില്ല.” ”അതുവരെ ഒരു അസുഖവും ഉള്ള ആളായിരുന്നില്ല. പിന്നെയും എന്നെ തിരിച്ചുവിളിച്ചു. ‘പപ്പ, ഹീ ഈസ് നോ മോര്‍’ അങ്ങനെയെന്തോ ഒരു വാക്ക് പെട്ടെന്ന് പറഞ്ഞു. എനിക്കത് ചിന്തിക്കാന്‍ പോലും പറ്റിയില്ല. ഞാന്‍ പടേന്ന് പെട്ടെന്ന് വീഴുകയായിരുന്നു” എന്നാണ് റിമി ടോമി പറയുന്നത്.

2014ലാണ് റിമിയുടെ പപ്പയും സൈനികനുമായിരുന്ന പാല മുളയ്ക്കല്‍ ടോമിന്‍ ജോസ് അന്തരിച്ചത്. തന്റെ കഴിവുകള്‍ക്ക് എന്നും പ്രോത്സാഹനമായിരുന്നു പപ്പയെന്ന് പല അഭിമുഖങ്ങളിലും റിമി പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/130035/video-rimi-crying-gaining-attention)