ഭർത്താവിനെ പിരിഞ്ഞതിന് പിന്നാലെ ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ സാമന്ത; കൈയ്യടിച്ച് ആരാധകര്‍

ഭർത്താവിനെ പിരിഞ്ഞതിന് പിന്നാലെ ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ സാമന്ത; കൈയ്യടിച്ച് ആരാധകര്‍
Nov 26, 2021 09:17 PM | By Vyshnavy Rajan

തെന്നിന്ത്യന്‍ നടി സാമന്തയുടെ പേരില്‍ നല്ലതും മോശവുമായിട്ടുള്ള നിരവധി വാര്‍ത്തകളാണ് ദിനംപ്രതി വന്ന് കൊണ്ടിരിക്കുന്നത്. നടിയുടെ ഭര്‍ത്താവും തെലുങ്ക് നടനുമായ നാഗ ചൈതന്യയുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. ഇരുവരുടെയും വിവാഹമോചനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് വാര്‍ത്തകള്‍ നിരന്തരം പ്രചരിച്ച് തുടങ്ങിയത്.

കഴിഞ്ഞ ദിവസം നാഗയുടെ ജന്മദിനമായിരുന്നു. തൊട്ടടുത്ത ദിവസം തന്റെ പെറ്റ് ഡോഗിന്റെ ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് സാമന്ത. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നടിയ്ക്ക് ഏറ്റുവാങ്ങേണ്ടതായിട്ടും വന്നു.

നിലവില്‍ രണ്ടാളും സിനിമകളുമായിട്ടുള്ള തിരക്കുകളിലാണ്. നാഗ ചൈതന്യ ബോളിവുഡില്‍ അഭിനയിച്ച സിനിമയുടെ റിലീസിന് തയ്യാറെടുക്കുമ്പോള്‍ ഐറ്റം ഡാന്‍സിലൂടെ തരംഗമാവാന്‍ നില്‍ക്കുകയാണ് സാമന്ത. അല്ലു അര്‍ജുന്‍ നായകനായിട്ടെത്തുന്ന പുഷ്പ എന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ഈ സിനിമയിലൂടെയാണ് ലേശം ഗ്ലാമറസ് ആവാന്‍ സാമന്ത എത്തുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. വിശദമായി വായിക്കാം...

പുഷ്പ എന്ന അല്ലു അര്‍ജുന്‍ സിനിമയിലെ ഹൈലൈറ്റുകളില്‍ ഒന്നായി മാറുന്ന തരത്തിലാണ് സാമന്തയുടെ ഐറ്റം സോംഗ് നിര്‍മ്മിക്കുന്നത്. അത് വമ്പന്‍ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, ഈ വാര്‍ത്ത കാട്ടുതീ പോലെ പടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ നിരവധി ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു. സാമന്തയെ ഇതുവരെ കാണാത്ത വിധത്തിലുള്ള അള്‍ട്രാ ഗ്ലാമറസ് ആയിട്ടിയാരിക്കും പുഷ്പയിലെ ഐറ്റം ഗാനത്തില്‍ കാണുക.

എന്തുകൊണ്ടാണ് ആളുകള്‍ ഇത് ആശ്ചര്യത്തോടെ നോക്കി കാണുന്നതിന്റെ കാരണവും പുറത്ത് വന്നിട്ടുണ്ട്. നടന്‍ നാഗ ചൈതന്യയുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് ശേഷം ഇതുപോലെ ശരീരം കാണിച്ചുള്ള ഗ്ലാറസ് റോളുകള്‍ സാമന്ത ഒരിക്കലും ചെയ്തിട്ടില്ല.


ഇത്തരം കഥാപാത്രങ്ങളിലൂടെ അക്കിനേനി കുടുംബത്തെ അനാദരിക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് അതിന് കാരണം. അതുകൊണ്ട് തന്നെ സിനിമകളില്‍ തിരഞ്ഞെടുക്കുകയും നല്ല വേഷങ്ങള്‍ തന്നെ ചെയ്തു. എന്നാല്‍ നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം ഉടന്‍ തന്നെ സാമന്ത ഒരു ഐറ്റം നമ്പര്‍ ചെയ്യാന്‍ സമ്മതിച്ചു.

നാഗ ചൈതന്യ ഒരു യാഥാസ്ഥിതികന്‍ ആയിരിക്കാമെന്നും ഭാര്യയായിരുന്നപ്പോള്‍ സാമന്തയ്ക്ക് അദ്ദേഹം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടാവും എന്നും ഇപ്പോള്‍ ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്. അന്നൊക്കെ എന്ത് കൊണ്ടാണ് സാമന്ത ഇത്തരം വേഷങ്ങള്‍ ചെയ്യാതിരുന്നേ എന്ന ചോദ്യം ഉയരുകയാണ്.

ചിലര്‍ നാഗ ചൈതന്യയെ പിന്തുണക്കുന്നുണ്ട്. എന്നാല്‍ ഒരു യാഥാസ്ഥിതികന്‍ ആയിരുന്നെങ്കില്‍ നാഗ ഒരിക്കലും ഒരു നടിയെ വിവാഹം കഴിക്കാന്‍ പാടില്ലായിരുന്നു എന്നുമാണ് ചിലര്‍ പറയുന്നത്.

എന്തായാലും വിവാഹ മോചനത്തിന് ശേഷം കൈനിറയെ സിനിമകളുമായി സാമന്ത തിരക്കിലാണ്. നടിയെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഐറ്റം സോംഗ് ഒരു സര്‍പ്രൈസ് ആയിരിക്കുമെന്നാണ് കരുതുന്നത്. തപ്‌സി പന്നുവിന്റെ ഔട്ട് സൈഡേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സാമന്ത ബോളിവുഡിലേക്ക് കൂടി പ്രവേശിക്കാന്‍ ഒരുങ്ങുന്നതായിട്ടാണ് അറിയുന്നത്.

കൂടാതെ തെലുങ്ക് സിനിമകളില്‍ നിന്നും മാറി തമിഴ് അടക്കമുള്ള ഭാഷകളില്‍ സജീവമാവാനാണ് നടി തീരുമാനിച്ചിരിക്കുന്നത്. മുന്‍ ഭര്‍ത്താവുമായി പരസ്പരം കൂടി കാണാനുള്ള അവസരങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം.

Samantha to do glamorous roles after divorcing her husband; Applause fans

Next TV

Related Stories
#vidyabalan | 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

Apr 26, 2024 09:03 AM

#vidyabalan | 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

അടുത്തിടെയായി നിരവധി മലയാളി സിനിമകള്‍ താൻ കാണാറുണ്ടെന്ന് വിദ്യാ ബാലൻ...

Read More >>
#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

Apr 25, 2024 10:54 AM

#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

Apr 25, 2024 07:17 AM

#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

ഇതിനിടെ പ്രതികൾ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു. തോക്കും 17 തിരകളുമാണ് കണ്ടെടുത്തത്. എന്നാൽ ഇരുവരുടെയും മൊബൈൽ...

Read More >>
#norafatehi  | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും!  ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

Apr 23, 2024 08:40 PM

#norafatehi | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും! ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

പാപ്പരാസികള്‍ നോറയുടെ പിന്നാലെ തന്നെ എപ്പോഴുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പാപ്പരാസി കള്‍ച്ചറിനെക്കുറിച്ച് മനസ് തുറക്കുകയാണ്...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

Apr 23, 2024 09:34 AM

#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

ഇവർ നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ ബാന്ദ്രയിലെ സൽമാന്റെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ...

Read More >>
#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

Apr 18, 2024 04:59 PM

#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ടു ചെയ്യണമെന്ന് രൺവീർ അഭ്യർത്ഥിക്കുന്നതായാണ്...

Read More >>
Top Stories