മലയാള സിനിമയുടെ ചരിത്രം തിരുത്തി കുറിച്ച് ഓൺലൈൻ ഫ്ലാറ്റ് ഫോമിലൂടെ എത്തിയ ചലച്ചിത്രം ആണ് 'സൂഫിയും സുജാതയും'.
നാരാണിപ്പുഴ ഷാനവാസ് തിരക്കഥ എഴുതി സംവിധാനം ചെയ്യ്ത സിനിമയിൽ പുതുമുഖ നടനായി എത്തിയത് ദേവ് മോഹൻ ആയിരുന്നു .
ബോളിവുഡ് നായിക അഥിതി റാവു ആണ് നായികയായി എത്തിയത് . ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സൂഫിയും സുജാതയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ ഭംഗി . സിനിമ കണ്ട എല്ലാരുടെയും മനസ്സിൽ സൂഫി നിറഞ്ഞു നിന്നു .
ഇരുവരുടെയും പ്രണയം കണ്ട് ദേവ് മോഹന്‍ ആരാധകർ കൂടി . ഓൺലൈൻ ആയി സിനിമ റിലീസ് ചെയ്യ്തെങ്ങിലും ആദ്യ ചിത്രത്തിലൂടെ ദേവ് മോഹൻ ഏറെ ശ്രദ്ധ നേടുകയുണ്ടായി . എന്നാൽ ഇപ്പോൾ തന്റെ പ്രണയിനിയെ പുറം ലോകത്തിന്യ പരിചയപ്പെടുത്തുകയാണ് താരം .
തൃശ്ശൂർ സ്വദേശിയായ ദേവ് മോഹൻ ബംഗളൂരുവിൽ മെക്കാനിക്കൽ എൻജിനിയർ ആയി ജോലി നോക്കിയിരുന്ന സമയത്താണ് സിനിമയിൽ അഭിനയിക്കാൻ ലീവ് എടുത്തു വരികയായിരുന്നു .
സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് ഇറങ്ങിയ ഗാനങ്ങളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു . സൂഫിയുടെയും സുജാതയുടെയും പ്രണയം ജനഹൃത്തിൽ ഇടം നേടിയിരുന്നു .
എന്നാൽ ഇപ്പോൾ ആരാധികമാർക്ക് എല്ലാം നിരാശ നല്കുന്ന പ്രഖ്യാപനമാണ് താരമിപ്പോൾ നടത്തിയിരിക്കുന്നത് .
തനിക്ക് ഒരു പ്രണയം ഉണ്ടെന്ന് വ്യക്തമാക്കിയ താരം പ്രണയിനിക്കൊപ്പമുള്ള ചിത്രം ആരാധകരുമായി പങ്കു വച്ചു .
'നീ എന്റെ ആത്മാവിന് ശാന്തത കൊണ്ടു വന്നു. ഇത് പെട്ടെന്നുള്ളൊരു മുത്തശ്ശിക്കഥയല്ല. മറിച്ച് ഒരു ദശകത്തിലേറെ ആയിട്ടുള്ളതാണ്.
നല്ല കാലത്തും മോശം കാലത്തും നീ എന്റെ അരികിലുണ്ടായിരുന്നു, നമ്മുടെ ജീവിതം ഒരുമിച്ചു ചേരുമ്പോള്‍ ക്ഷമയോടെ നീ എന്റെ നെടും തൂണാകൂ. എന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും നീ എന്റെ അരികില്‍ ഉണ്ടായിരുന്നു.
ആ നിമിഷങ്ങളാണ് എന്നെ നിര്‍വ്വചിച്ചത്. നിന്നരികില്‍ ചേര്‍ന്ന് നില്ക്കാന്, നിന്റെ സന്തോഷങ്ങള്‍ക്കൊപ്പം സന്തോഷിക്കാന്‍, നിന് ആത്മാവിനെ ഉണര്‍ത്താന്‍ എന്നെ അനുവദിക്കൂ.കാലത്തിന്റെ വേലിയേറ്റങ്ങള്ക്കിടയില് നമുക്ക് ഒരുമിച്ച് ആഘോഷിക്കാം ജീവിതം.
പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ യാത്ര ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
വാഗ്ദാനം കൈമാറും നേരം നിങ്ങളുടെ ഏവരുടേയും അനുഗ്രഹവും സ്നേഹവും ഉറപ്പായും ഉണ്ടാകണം എന്നുമാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ താരം എഴുതിയത് .
അതേ സമയം ദേവ് മോഹന്‍ തന്റെ വിവാഹത്തെ കുറിച്ച് സൂചനയാണ് ഇതിലൂടെ നല്‍കിയത്. വിവാഹമെന്നാണെന്ന കാര്യം വ്യക്തമല്ലെങ്കിലും നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നു കൊണ്ട് എത്തുന്നത്.
Dev Mohan introduces his life partner