---
title: "#dileep | മണ്ടനാണെന്ന് വിചാരിച്ചോ...? ഞാന്‍ ബിഎ പാസായ ഒരാളാണ്;  ദിലീപ്"
english_title: "#Actor #Dileep #said #wasnot #behind #hisstudies #eventhough #acted #stupidly."
publisher: "moviemax.in"
canonical_url: "https://moviemax.in/news/129988/actor-dileep-said-wasnot-behind-hisstudies-eventhough-acted-stupidly"
published_at: "2023-07-13T17:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afe52e018bd_dileep.jpg"
keywords: []
---

# #dileep | മണ്ടനാണെന്ന് വിചാരിച്ചോ...? ഞാന്‍ ബിഎ പാസായ ഒരാളാണ്;  ദിലീപ്

> **Lead Summary:** മണ്ടത്തരം അഭിനയിക്കുമെങ്കിലും താന്‍ പഠനത്തില്‍ പിറകോട്ട് ആയിരുന്നില്ലെന്ന് നടന്‍ ദിലീപ്. പഠിക്കാന്‍ പിന്നിലായിരുന്നോ എന്ന് അവതാരക ചോദിച്ചപ്പോഴാണ് തന്റെ എസ്എസ്എല്‍സി മാര്‍ക്ക് അടക്കം ദിലീപ് വെളിപ്പെടുത്തിയത്. ബിഹൈന്‍ഡ്‌വുഡ്‌സിന്റെ ഫാന്‍സ് മീറ്റിലാണ് ദിലീപ് സംസാരിച്ചത്.

## Article Content

മണ്ടത്തരം അഭിനയിക്കുമെങ്കിലും താന്‍ പഠനത്തില്‍ പിറകോട്ട് ആയിരുന്നില്ലെന്ന് നടന്‍ ദിലീപ്. പഠിക്കാന്‍ പിന്നിലായിരുന്നോ എന്ന് അവതാരക ചോദിച്ചപ്പോഴാണ് തന്റെ എസ്എസ്എല്‍സി മാര്‍ക്ക് അടക്കം ദിലീപ് വെളിപ്പെടുത്തിയത്. ബിഹൈന്‍ഡ്‌വുഡ്‌സിന്റെ ഫാന്‍സ് മീറ്റിലാണ് ദിലീപ് സംസാരിച്ചത്.

”എസ്എസ്എല്‍സിക്ക് അന്ന് ഫസ്റ്റ് ക്ലാസാണ്, ഡിസ്റ്റിങ്ഷന്‍ ഒന്നുമല്ല. എനിക്ക് എസ്എസ്എല്‍സിക്ക് 419 മാര്‍ക്കുണ്ടായിരുന്നു.

അന്ന് 360 മതി ഫസ്റ്റ് ക്ലാസിന്. മണ്ടനാണെന്ന് വിചാരിച്ചോ…? ഞാന്‍ ബിഎ പാസായ ഒരാളാണ്. റെസ്‌പെക്ട് ചെയ്യൂ കുറച്ചൊക്കെ. മണ്ടത്തരം അഭിനയിക്കും അത് വേറെ വിഷയമാണ്” എന്നാണ് ദിലീപ് തമാശയോടെ പറയുന്നത്.

ദിലീപ് പഠനത്തില്‍ പിന്നോട്ടായിരുന്നുവെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ പറഞ്ഞതായി കേട്ടിട്ടുണ്ടല്ലോ എന്നും അവതാരക ചോദിക്കുന്നുണ്ട്. അതിനും താരം മറുപടി നല്‍കുന്നുണ്ട്. ”ഞാന്‍ പഠിക്കാന്‍ പിറകോട്ടാണെന്ന് നാദിര്‍ഷ പറഞ്ഞിട്ടുണ്ടെങ്കില്‍ അവന്റെ കൂട്ടത്തില്‍ എന്നെ കൂടി ചേര്‍ക്കാന്‍ വേണ്ടി പറഞ്ഞതായിരിക്കണം.”

”കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ മുതലാണ് മിമിക്രിയിലേക്ക് തിരിഞ്ഞത്. മഹാരാജാസ് കോളേജിലാണ് പഠിച്ചത്. മൂന്ന് വര്‍ഷം അവിടെ ഉണ്ടായിരുന്നു. പക്ഷെ മൂന്ന് ക്ലാസിലെ കയറിയിട്ടുള്ളു. ഒരു ക്ലാസില്‍ നിന്നും സാര്‍ പുറത്താക്കുകയും ചെയ്തു.”

”വല്ലപ്പോഴും മാത്രം വരുന്നൂ എന്നതുകൊണ്ട് ഞാന്‍ ആ ക്ലാസിലെ സ്റ്റുഡന്റാണെന്ന് സാറിന് മനസിലായില്ല. ഫുള്‍ടൈം പ്രോഗ്രാമിന് പോവുകയായിരുന്നു. പിന്നീട് അധ്യാപകര്‍ അറ്റന്റന്‍സൊക്കെ തന്ന് സഹായിച്ചതുകൊണ്ട് പരീക്ഷ എഴുതി” എന്നാണ് ദിലീപ് മറുപടിയായി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/129988/actor-dileep-said-wasnot-behind-hisstudies-eventhough-acted-stupidly)