---
title: "#kollamsudhi |  അച്ഛന്റെ മുഖം കയ്യിൽ പച്ചകുത്തി രാഹുൽ, വീഡിയോ"
english_title: "#video #Sudhi's #son #Rahul  #gaining #attention  #socialmedia."
publisher: "moviemax.in"
canonical_url: "https://moviemax.in/news/129984/video-sudhis-son-rahul-gaining-attention-socialmedia"
published_at: "2023-07-13T17:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afe081de2e0_kollamsudhi.jpg"
keywords: []
---

# #kollamsudhi |  അച്ഛന്റെ മുഖം കയ്യിൽ പച്ചകുത്തി രാഹുൽ, വീഡിയോ

> **Lead Summary:** ജൂൺ അഞ്ച്, നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ വാർത്ത കേട്ടാണ് അന്ന് കേരളക്കര ഉണർന്നത്.

## Article Content

ജൂൺ അഞ്ച്, നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ വാർത്ത കേട്ടാണ് അന്ന് കേരളക്കര ഉണർന്നത്.

വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടൻ സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രിയ നടൻ വിടാവാങ്ങി ഒരുമാസം പിന്നിടുമ്പോഴും സുധിയുടെ ഓർമകളാണ് എങ്ങും. ഇപ്പോഴിതാ സുധിയുടെ മകൻ രാഹുലിന്റെ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

രാഹുൽ തന്റെ അച്ഛന്റെ മുഖം കയ്യിൽ പച്ചകുത്തിയതാണ് വീഡിയോ. സുധിയുടെ ഭാര്യ രേണു ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

[**https://www.instagram.com/p/Cum2zQgpZUo/?utm_source=ig_embed&utm_campaign=embed_video_watch_again**](https://www.instagram.com/p/Cum2zQgpZUo/?utm_source=ig_embed&utm_campaign=embed_video_watch_again)

പിന്നാലെ കമന്റുമായി നിരവധി പേരാണ് എത്തിയത്. 'മായാത്ത ചിരിയും നന്മ നിറഞ്ഞ ആ മനസും ഇന്നും നമ്മുടെ ഉള്ളിൽ ഉണ്ട്, ഇങ്ങനെ ഇരിക്കുന്നകാണുബോൾ വല്ലാതെ മനസ് വേദന തോന്നുന്നു മോനെ മറണം കുറച്ചൂടെ സഹിക്കാൻ കഴിയട്ടെ എല്ലാം, സഹിക്കാൻ പറ്റുന്നില്ല മോനെ', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/129984/video-sudhis-son-rahul-gaining-attention-socialmedia)