---
title: "ഭാവനയുമൊത്ത് അഭിനയിക്കാന്‍ ഞാന്‍ കംഫര്‍ട്ട് അല്ല- കുഞ്ചാക്കോ ബോബന്‍"
english_title: "I'm not comfortable acting with imagination- Kunchacko Boban"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12980/im-not-comfortable-acting-with-imagination-kunchacko-boban"
published_at: "2021-11-26T18:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0d59fade73_ .jpg"
keywords: []
---

# ഭാവനയുമൊത്ത് അഭിനയിക്കാന്‍ ഞാന്‍ കംഫര്‍ട്ട് അല്ല- കുഞ്ചാക്കോ ബോബന്‍

> **Lead Summary:** അനിയത്തിപ്രാവിലൂടെയെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന നായകനാണ് കുഞ്ചാക്കോബോബന്‍.മലയാളികള്‍ അദ്ദേഹത്തിന് ഒരു ചോക്ലേറ്റ് ഹീറോയുടെ ഇമേജാണ് ചാര്‍ത്തികൊടുത്തത്. എന്നാല്‍ പിന്നീട് സിനിമയിലേക്ക് രണ്ടാംവരവ് നടത്തിയ ചാക്കോച്ചന്‍ വില്ലനായും കൊമേഡിയനായുമൊക്കെ തിളങ്ങി. ഇപ്പോഴിതാ ഭാവനയുടെ അടുത്ത് റൊമാന്‍സ് ചെയ്യാന്‍ കംഫര്‍ട്ട് അല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

## Article Content

അനിയത്തിപ്രാവിലൂടെയെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന നായകനാണ് കുഞ്ചാക്കോബോബന്‍.മലയാളികള്‍ അദ്ദേഹത്തിന് ഒരു ചോക്ലേറ്റ് ഹീറോയുടെ ഇമേജാണ് ചാര്‍ത്തികൊടുത്തത്. എന്നാല്‍ പിന്നീട് സിനിമയിലേക്ക് രണ്ടാംവരവ് നടത്തിയ ചാക്കോച്ചന്‍ വില്ലനായും കൊമേഡിയനായുമൊക്കെ തിളങ്ങി. ഇപ്പോഴിതാ ഭാവനയുടെ അടുത്ത് റൊമാന്‍സ് ചെയ്യാന്‍ കംഫര്‍ട്ട് അല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

സിനിമയില്‍ വന്ന കാലംമുതല്‍ ഞാന്‍ പ്രിയയുമായി പ്രണയത്തില്‍ ആയിരുന്നതിനാല്‍ ആ കാര്യം കൂടെ അഭിനയിച്ച നായികമാര്‍ക്കെല്ലാം അറിയാം. അതിനാല്‍ സിനിമയില്‍ കൂടെ അഭിനയിക്കുന്നവരോട് പ്രണയം ഒന്നും ഉണ്ടായില്ല. അതുകൊണ്ട് ഞാനും അവരും സേഫ് ആയി, പേരുദോഷം ഉണ്ടായില്ല.

സിനിമയില്‍ എനിക്ക് നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞ നായികയായിരുന്നു ശാലിനി. അതു കഴിഞ്ഞാല്‍ കാവ്യാ മാധവന്‍, ജോമോള്‍, മീരാ ജാസ്മിന്‍ എന്നിവരും പെടും. എനിക്ക് പ്രണയിക്കാന്‍ കഴിയാത്ത നായികയായിരുന്നു ഭാവന. പ്രണയഭാവവുമായി അവളുടെ മുന്നില്‍ ചെന്നാല്‍ അവള്‍ ചിരി തുടങ്ങും. അതോടെ എല്ലാ മൂഡും പോകും എന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/12980/im-not-comfortable-acting-with-imagination-kunchacko-boban)