---
title: "#vishnu joshi | പിറന്നാള്‍ ദിനത്തില്‍ ഞെട്ടിക്കുന്ന വാര്‍ത്തയുമായി ബിഗ് ബോസ് താരം; പിന്തിരിയരുത് കൂടെയുണ്ടെന്ന് ആരാധകർ"
english_title: "#bigboss fame #with #shockingnews # fans with #him #vishnujoshi "
publisher: "moviemax.in"
canonical_url: "https://moviemax.in/news/129764/bigboss-fame-with-shockingnews-fans-with-him-vishnujoshi"
published_at: "2023-07-12T21:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aeceee23c89_vishnu_1.jpg"
keywords: []
---

# #vishnu joshi | പിറന്നാള്‍ ദിനത്തില്‍ ഞെട്ടിക്കുന്ന വാര്‍ത്തയുമായി ബിഗ് ബോസ് താരം; പിന്തിരിയരുത് കൂടെയുണ്ടെന്ന് ആരാധകർ

> **Lead Summary:**  ബിഗ് ബോസ് സീസണ്‍ അഞ്ചിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു വിഷ്ണു ജോഷി. എന്നാല്‍ ആരാധകരെ ഞെട്ടിച്ച് വിഷ്ണു പുറത്ത് ആവുകയായിരുന്നു. വിഷ്ണുവിന്റെ പിറന്നാള്‍ ആയിരുന്നു ഇന്ന്. പിറന്നാള്‍ ദിനത്തില്‍ സങ്കടകരമായ വാര്‍ത്തയാണ് വിഷ്ണു ആരാധകരുമായി പങ്കുവയ്ക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ തന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് വിഷ്ണു പറയുന്നത്.

## Article Content

 ബിഗ് ബോസ് സീസണ്‍ അഞ്ചിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു വിഷ്ണു ജോഷി. എന്നാല്‍ ആരാധകരെ ഞെട്ടിച്ച് വിഷ്ണു പുറത്ത് ആവുകയായിരുന്നു. വിഷ്ണുവിന്റെ പിറന്നാള്‍ ആയിരുന്നു ഇന്ന്. പിറന്നാള്‍ ദിനത്തില്‍ സങ്കടകരമായ വാര്‍ത്തയാണ് വിഷ്ണു ആരാധകരുമായി പങ്കുവയ്ക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ തന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് വിഷ്ണു പറയുന്നത്.

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ താന്‍ തുടങ്ങിയ യൂട്യൂബ് ചാനല്‍ ആരോ ഹാക്ക് ചെയ്തുവെന്നാണ് വിഷ്ണു പറയുന്നത്. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ വ്‌ളോഗിന്റെ രണ്ടാം ഭാഗം അപ്ലോഡ് ചെയ്യാനായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം അറിഞ്ഞത് എന്നാണ് വിഷ്ണു പറയുന്നത്.

ഇന്‍സ്റ്റ സ്റ്റോറിയായിട്ടും പുതിയ യൂട്യൂബ് ചാനലിലൂടെയും വിഷ്ണു ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുകയാണ് . ‘ഗ്രാന്‍ഡ് ഫിനാലെ വ്‌ലോഗിന്റെ എഡിറ്റിംഗ് കഴിഞ്ഞ് ഇന്ന് പുലര്‍ച്ചെ 4.45 ആയപ്പോഴാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്. വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് രാവിലെ ഉണരുന്നത്.

അത് ചേട്ടന്‍ ആയിരുന്നു. യുട്യൂബ് ചാനല്‍ ആരോ ഹാക്ക് ചെയ്‌തെന്ന് ചേട്ടന്‍ പറഞ്ഞു. അതുകേട്ട ഞാന്‍ വെട്ടിയിട്ട വാഴത്തണ്ട് പോലെ ഒരു കിടപ്പായിരുന്നു. 80,000 സബ്‌സ്‌ക്രൈബൈഴ്‌സ് ആണ് ചാനലിന് ഉണ്ടായിരുന്നത്. അത് ഒറ്റയടിക്ക് പോയെന്ന് അറിഞ്ഞപ്പോള്‍ സങ്കടം തോന്നി. പക്ഷേ അതിലൊന്നും നമ്മള്‍ തളരില്ല.

വിഷ്ണു ജോഷി വ്‌ലോഗ്‌സ് എന്ന പേരില്‍ പുതിയൊരു ചാനല്‍ ഞാന്‍ തുടങ്ങിയിരിക്കുകയാണ്. പഴയ ചാനല്‍ റിക്കവര്‍ ചെയ്യാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ ചാനലിന് നല്‍കിയ പിന്തുണ ഇവിടെയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, വിഷ്ണു ജോഷി പറയുന്നു. അതേസമയം പുതിയ ചാനലിന് പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും താരത്തിന് പിറന്നാള്‍ ആശംസകളും ആരാധകര്‍ നേരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/129764/bigboss-fame-with-shockingnews-fans-with-him-vishnujoshi)