---
title: "#PreityZinta | മക്കളുടെ  തല മുണ്ഡനം ചെയ്ത ചടങ്ങിന്റെ വിശേഷങ്ങള്‍ പങ്കുവച്ച്  നടി പ്രീതി സിന്റ"
english_title: "#PreityZinta #Actress #Preity #Zinta #shares #details #children's #head #shaving #ceremony"
publisher: "moviemax.in"
canonical_url: "https://moviemax.in/news/129698/preityzinta-actress-preity-zinta-shares-details-childrens-head-shaving-ceremony"
published_at: "2023-07-12T16:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae8b5593716_prita.jpg"
keywords: []
---

# #PreityZinta | മക്കളുടെ  തല മുണ്ഡനം ചെയ്ത ചടങ്ങിന്റെ വിശേഷങ്ങള്‍ പങ്കുവച്ച്  നടി പ്രീതി സിന്റ

> **Lead Summary:** ** ആ**രാധകര്‍ ഏറെയുള്ള ബോളിവുഡ് താരസുന്ദരിയാണ് പ്രീതി സിന്റ. വിവാഹ ശേഷം ലോസ് ആഞ്ചലസില്‍ സ്ഥിരതാമസമായ നടി തന്റെ ഇരട്ടക്കുഞ്ഞുങ്ങളുടെ വിശേഷങ്ങള്‍ പതിവായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്‌ക്കാറുണ്ട്.

## Article Content

** ആ**രാധകര്‍ ഏറെയുള്ള ബോളിവുഡ് താരസുന്ദരിയാണ് പ്രീതി സിന്റ. വിവാഹ ശേഷം ലോസ് ആഞ്ചലസില്‍ സ്ഥിരതാമസമായ നടി തന്റെ ഇരട്ടക്കുഞ്ഞുങ്ങളുടെ വിശേഷങ്ങള്‍ പതിവായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്‌ക്കാറുണ്ട്.

ഇപ്പോഴിതാ ജയിയുടെയും ജിയയുടെയും തല മുണ്ഡനം ചെയ്ത ചടങ്ങിന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി. ഇൻസ്റ്റഗ്രാമില്‍ ഹിന്ദു ആചാരപ്രകാരം കുഞ്ഞുങ്ങളുടെ തല മൊട്ടയടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പങ്കുവച്ചുകൊണ്ട് താരം കുറിച്ച വാക്കുകള്‍ വൈറല്‍ ആകുന്നു.

* 'കുട്ടികളുടെ തല ആദ്യമായി മൊട്ടയടിക്കുന്നത് ഹിന്ദുവിശ്വാസ പ്രകാരം ഏറെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. ഭൂതകാലത്തില്‍ നിന്നും സ്വതന്ത്രമാകുക എന്ന ആശയമാണ് തല മുണ്ഡനം ചെയ്യുന്ന ചടങ്ങിലൂടെ സംവദിക്കപ്പെടുന്നത്.*

* മുൻജന്മങ്ങളിലെ ഓര്‍മ്മകള്‍ അകറ്റി മനസിനെ ശുദ്ധീകരിക്കുക എന്ന കാഴ്ചപ്പാടും ചടങ്ങിന് പിന്നിലുണ്ട്‌. തന്റെ മക്കളായ ജയിയും, ജിയയും ഇപ്പോള്‍ അവരുടെ തല മുണ്ഡനം ചെയ്യല്‍ പൂര്‍ത്തിയാക്കി'* ചിത്രത്തിനൊപ്പം നടി കുറിച്ചു.

വിദേശ പൗരനായ ജീൻ ഗുഡിനഫിനെയാണ് പ്രീതി സിന്റ വിവാഹം കഴിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/129698/preityzinta-actress-preity-zinta-shares-details-childrens-head-shaving-ceremony)