---
title: "#dileep | 'അച്ഛന്‍ വിളിച്ചാല്‍ നമ്മളിനി ഫോണ്‍ എടുക്കണ്ട': ദിലീപിന്റെ മകള്‍ മഹാലക്ഷ്മി കാവ്യയോട് പറഞ്ഞത്"
english_title: "#dileep #Dileep's #daughter #Mahalakshmi #Kavya  #viral #dialogu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/129693/dileep-dileeps-daughter-mahalakshmi-kavya-viral-dialogu"
published_at: "2023-07-12T16:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae84a8d1c58_dileep.jpg"
keywords: []
---

# #dileep | 'അച്ഛന്‍ വിളിച്ചാല്‍ നമ്മളിനി ഫോണ്‍ എടുക്കണ്ട': ദിലീപിന്റെ മകള്‍ മഹാലക്ഷ്മി കാവ്യയോട് പറഞ്ഞത്

> **Lead Summary:** ** മ**ലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ദിലീപും കാവ്യയുടേതും. വിവാഹത്തിന് ശേഷം സിനിമാ ജീവിതത്തിന് ഇടവേള നല്‍കി വീട്ടമ്മയായി തുടരുകയാണ് നടി കാവ്യയിപ്പോള്‍.

## Article Content

** മ**ലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ദിലീപും കാവ്യയുടേതും. വിവാഹത്തിന് ശേഷം സിനിമാ ജീവിതത്തിന് ഇടവേള നല്‍കി വീട്ടമ്മയായി തുടരുകയാണ് നടി കാവ്യയിപ്പോള്‍.

മകള്‍ മഹാലക്ഷ്മിയെക്കുറിച്ച്‌ വാചാലനായി നടൻ ദിലീപ്. മകള്‍ മഹാലക്ഷ്മിയുടെ കുസൃതികളെ കുറിച്ചാണ് താരം പറയുന്നത്.

താര ദമ്ബതികളുടെ മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും അപൂര്‍വ്വമായേ പൊതു വേദികളില്‍ വരാറുള്ളൂ. മഹാലക്ഷ്മിയും കാവ്യയും ഇപ്പോള്‍ ചെന്നൈയിലാണ് താമസം.

മകളെ ആദ്യമായി സ്കൂളില്‍ വിടുന്നതിന്റെ വീഡിയോ അടക്കം താരങ്ങള്‍ പങ്കുവച്ചിരുന്നു. മഹാലക്ഷ്മിയുടെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.

യുകെജിക്കാരിയായ മകള്‍ തന്നെ രണ്ട് തവണ ഫോണില്‍ വിളിച്ചപ്പോള്‍ താൻ ഷൂട്ടിംങ് കഴിഞ്ഞ് ഉറങ്ങിയതിനാല്‍ കോള്‍ എടുക്കാൻ പറ്റിയില്ല, ദേഷ്യം വന്ന മകള്‍ വാട്സാപ്പില്‍, അച്ഛനെ രണ്ട് തവണ വിളിച്ചു, ഇനി വിളിക്കില്ല, ഞാൻ പോവാ എന്ന് അയച്ചിരിക്കുന്നു.

എന്നിട്ട് കാവ്യയോട് ഇനി അച്ഛൻ വിളിച്ചാല്‍ നമ്മള്‍ എടുക്കരുത്, അതേ നമുക്ക് ചെയ്യാൻ കഴിയൂ എന്നും പറഞ്ഞുവെന്നാണ് താരം പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/129693/dileep-dileeps-daughter-mahalakshmi-kavya-viral-dialogu)