---
title: "#viral |സ്വർണത്തിൽ പൊതിഞ്ഞ് പാൻ...വില എത്രയാണെന്നോ...! "
english_title: "#Pan #wrapped in #gold... How much does it #cost...!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/129690/pan-wrapped-in-gold-how-much-does-it-cost"
published_at: "2023-07-12T15:57:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae809d5fc47_pan.jpg"
keywords: []
---

# #viral |സ്വർണത്തിൽ പൊതിഞ്ഞ് പാൻ...വില എത്രയാണെന്നോ...! 

> **Lead Summary:** **'ന**വാബുകളുടെ നഗരം' എന്നാണ് ലഖ്‌നൗ അറിയപ്പെടുന്നത്. ഇപ്പോഴിതാ സ്വർണത്തിൽ പൊതിഞ്ഞിരിക്കുന്ന പാൻ ലഭ്യമാകുന്നതിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചിരിക്കയാണ് ഈ ന​ഗരം. എന്നാൽ, ​ഗോൾഡ് പാൻ എന്നറിയപ്പെടുന്ന ഈ പാനിന് നമ്മൾ പ്രതീക്ഷിക്കും പോലെ പൊന്നിൻവില ഒന്നുമില്ല. 999 രൂപയാണ് ഇതിന്റെ വില.

## Article Content

**'ന**വാബുകളുടെ നഗരം' എന്നാണ് ലഖ്‌നൗ അറിയപ്പെടുന്നത്. ഇപ്പോഴിതാ സ്വർണത്തിൽ പൊതിഞ്ഞിരിക്കുന്ന പാൻ ലഭ്യമാകുന്നതിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചിരിക്കയാണ് ഈ ന​ഗരം. എന്നാൽ, ​ഗോൾഡ് പാൻ എന്നറിയപ്പെടുന്ന ഈ പാനിന് നമ്മൾ പ്രതീക്ഷിക്കും പോലെ പൊന്നിൻവില ഒന്നുമില്ല. 999 രൂപയാണ് ഇതിന്റെ വില.

മാസ്റ്റർ സഞ്ജയ് കുമാർ ചൗരസ്യയാണ് ഈ ഗോൾഡ് പാൻ സൃഷ്ടിച്ചതിന് പിന്നിൽ. മഹാമാരി തന്റെ കാറ്ററിം​ഗ് ബിസിനസിനെ വല്ലാതെ ബാധിച്ചതിനെ തുടർന്നാണ് അദ്ദേഹം ഇങ്ങനെ പുതിയൊരു പരീക്ഷണത്തിന് മുതിർന്നത്. അത് വിജയമായിത്തീരുകയും ചെയ്തു എന്നുവേണം പറയാൻ.

സിൽവർ ഫില്ലിംഗും സ്വർണ്ണത്തിന്റെ പുറംപാളിയുമാണ് ഈ സ്പെഷ്യൽ പാനിന്റെ സവിശേഷതകൾ. കൂടാതെ സ്വാദ് വർധിപ്പിക്കുന്നതിന് വേണ്ടി ഇതിൽ കുങ്കുമവും പുരട്ടിയിട്ടുണ്ട്. ഷാഹി ഗോൾഡ് പാൻ എന്ന ഈ പാൻ ഉണ്ടാക്കിയെടുക്കാൻ ഏകദേശം അര മണിക്കൂറാണ് സമയം എടുക്കുന്നത്.

അതിൽ 24 കാരറ്റ് ​ഗോൾഡിൽ പൊതിയാനെടുക്കുന്ന സമയവും പെടുന്നു. ഈ പാൻ വായിലിട്ടാൽ സ്വർണത്തിന്റെയും വെള്ളിയുടേയും കുങ്കുമത്തിന്റെയും രുചി അറിയാൻ കഴിയും എന്നാണ് ഇത് ആസ്വദിച്ചവർ പറയുന്നത്. ഇനി ഈ സ്പെഷ്യൽ പാൻ എവിടെ കിട്ടും എന്നല്ലേ? ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ആഷിയാന ചൗരാഹയിലെ നാഷണൽ പാൻ ദർബാറിൽ നമുക്ക് ഈ സ്പെഷ്യൽ ഗോൾഡ് പാൻ ലഭിക്കും.

2022 സെപ്റ്റംബറിലാണ് സഞ്ജയ് എന്ന കടയുടമ ഈ കട തുറക്കുന്നത്. ശേഷം ​ഗോൾഡ് പാൻ ലഖ്നൗ ന​ഗരത്തിൽ സംസാരവിഷയമായി മാറുകയായിരുന്നു. കുട്ടികളും മുതിർന്നവരും സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെ എല്ലാ തരത്തിലുമുള്ള ആളുകളും പാൻ ആസ്വദിക്കാനായി ഇവിടെ എത്തിച്ചേരാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/129690/pan-wrapped-in-gold-how-much-does-it-cost)