---
title: "#viral | 'ഒരു കുപ്പി വെള്ളത്തിന് 350 രൂപ' കുപ്പിയിലെ വെള്ളം അന്‍റാർട്ടിക്കയിൽ നിന്നാണോയെന്ന് കമന്റ് "
english_title: "#viral #Rs350 #bottle #water #Comment #whether #water #bottle #Antarctica"
publisher: "moviemax.in"
canonical_url: "https://moviemax.in/news/129689/viral-rs350-bottle-water-comment-whether-water-bottle-antarctica"
published_at: "2023-07-12T15:52:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae7f672d40b_water.jpg"
keywords: []
---

# #viral | 'ഒരു കുപ്പി വെള്ളത്തിന് 350 രൂപ' കുപ്പിയിലെ വെള്ളം അന്‍റാർട്ടിക്കയിൽ നിന്നാണോയെന്ന് കമന്റ് 

> **Lead Summary:** **** റിതിക ബോറ എന്ന ട്വിറ്റര്‍ ഉപയോക്താവ് ഒരു ഫാന്‍സി റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കവെ തനിക്കുണ്ടായ ഒരു അനുഭവം ട്വിറ്ററില്‍ പങ്കുവച്ചു.

## Article Content

**** റിതിക ബോറ എന്ന ട്വിറ്റര്‍ ഉപയോക്താവ് ഒരു ഫാന്‍സി റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കവെ തനിക്കുണ്ടായ ഒരു അനുഭവം ട്വിറ്ററില്‍ പങ്കുവച്ചു.

റെസ്റ്റോറന്‍റില്‍ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങിയപ്പോള്‍ കുപ്പിവെള്ളത്തിന് 350 രൂപ ഈടാക്കിയെന്നും അതിനാല്‍ വെള്ള കുപ്പി താന്‍ റെസ്റ്റോറന്‍റില്‍ ഉപേക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുവന്നുവെന്നുമായിരുന്നു അവര്‍ തന്‍റെ സാമൂഹിക മാധ്യമ പേജിലൂടെ പറഞ്ഞത്.

ഒപ്പം താന്‍ ചെയ്തത് പോലെ നിങ്ങളും ചെയ്യുമോയെന്നും അവര്‍ ചോദിച്ചു. ഒപ്പം വാങ്ങിയ വെള്ളക്കുപ്പിയുടെ ചിത്രവും അവര്‍ പങ്കുവച്ചു. പിന്നാലെ ട്വിറ്ററില്‍ ആ കുറിപ്പ് വൈറലായി. ആറ് ലക്ഷത്തി ഏഴുപത്തിയൊന്നായിരം പേരാണ് ആ ട്വിറ്റര്‍ കുറിപ്പ് ഇതിനകം വായിച്ചത്.

വീന്‍ സ്റ്റീല്‍, പ്രകൃതിദത്ത കുടിവെള്ളം എന്ന് കുപ്പിയുടെ പുറത്ത് എഴുതിയിട്ടുണ്ട്. കുറിപ്പ് വായിച്ചവരെല്ലാം വെള്ളക്കുപ്പിയുടെ വില കേട്ട് ഞെട്ടിയെന്ന് അവരുടെ മറു കുറിപ്പുകളില്‍ വ്യക്തമാണ്. നിരവധി പേര്‍ ഫാന്‍സി റെസ്റ്റോറന്‍റുകളില്‍ നിന്ന് തങ്ങള്‍ കരസ്ഥമാക്കിയ നിരവധി ആകര്‍ഷകങ്ങളായി കുപ്പികളുടെ ചിത്രങ്ങള്‍ പങ്കുവച്ച് 'ഞങ്ങളും നിങ്ങളെ പോലെ' എന്ന് കുറിച്ചു.

> “ഒരു ഫാൻസി റെസ്റ്റോറന്‍റിൽ ഉച്ചഭക്ഷണത്തിന് ചെന്നപ്പോള്‍ ഒരു സുഹൃത്തിനെ കണ്ടുമുട്ടി, അവർ ഒരു കുപ്പി വെള്ളത്തിന് 350 രൂപ ഈടാക്കുമെന്ന് നിങ്ങൾ വിശ്വസിക്കില്ല. അതിനാൽ, കുപ്പി വീണ്ടും ഉപയോഗിക്കാനായി വീട്ടിലേക്ക് കൊണ്ടുവരാൻ ഞാൻ തീരുമാനിച്ചു. ഇത് ഞാൻ മാത്രമാണോ അതോ നീങ്ങളും ഇതു ചെയ്തിട്ടുണ്ടോ?” റിതികയുടെ കുറിപ്പ് നെറ്റിസണ്‍സിന് ഏറെ ഇഷ്ടപ്പെട്ടു. നിരവധി പേര്‍ സമാനമായ കഥകളുമായെത്തി.

കുപ്പിയിലെ വെള്ളം അന്‍റാർട്ടിക്കയിൽ നിന്നാണോ വന്നതെന്നായിരുന്നു ഒരു ട്വിറ്റര്‍ ഉപയോക്താവ് ചോദിച്ചത്. മറ്റൊരാള്‍ എഴുതിയത്, അതില്‍ മണി പ്ലാന്‍റ് നന്നായി വളരുമെന്നായിരുന്നു.

സമാനമായ ഒരു അനുഭവം പങ്കുവച്ച മറ്റൊരാള്‍ ഫാന്‍സി റെസ്റ്റോറന്‍റുകളില്‍ നിന്ന് അപ്രതീക്ഷിത പണ ചെലവ് ഒഴിവാക്കാന്‍ സാധാരണ വെള്ളം ആവശ്യപ്പെടാന്‍ നിര്‍ദ്ദേശിച്ചു.

> റിതികയെ പോലെ ട്രേകൾ, കപ്പുകൾ, തവികൾ, ലൈഫ് വെസ്റ്റ് എന്നിവയുൾപ്പെടെ വിവിധ എയർലൈൻ കട്ട്ലറി സെറ്റുകൾ വീട്ടിലേക്ക് കൊണ്ടുവരുന്ന മുത്തശ്ശിയുടെ ശീലത്തെ കുറിച്ച് ഒരു ഉപയോക്താവ് എഴുതി. "അവരാണ് ജെറ്റ് എയർവേസിനെ പാപ്പരത്തത്തിലേക്ക് നയിച്ചത്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/129689/viral-rs350-bottle-water-comment-whether-water-bottle-antarctica)