---
title: "#viralpic | 'മലയാളസിനിമയുടെ  പ്രിയ നടി'; നൃത്തവേഷത്തില്‍ നില്‍ക്കുന്നവരെ മനസ്സിലായോ...?"
english_title: "#viralpic #Favorite #Actress #Malayalam #Cinema #understand #people #dance #costumes "
publisher: "moviemax.in"
canonical_url: "https://moviemax.in/news/129682/viralpic-favorite-actress-malayalam-cinema-understand-people-dance-costumes"
published_at: "2023-07-12T15:27:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae7938cbe8f_kavya.jpg"
keywords: []
---

# #viralpic | 'മലയാളസിനിമയുടെ  പ്രിയ നടി'; നൃത്തവേഷത്തില്‍ നില്‍ക്കുന്നവരെ മനസ്സിലായോ...?

> **Lead Summary:** **ഓ**ര്‍മ്മകള്‍ പുതുക്കുന്നതാണ് പഴയക്കാല ചിത്രങ്ങള്‍. നമുക്ക് വേണ്ടപ്പെട്ടവരുടെയോ, നമ്മളെ വിട്ടുപോയ മനുഷ്യരുടെയോ ഒക്കെ ചിത്രങ്ങള്‍ ഏറെ വിലപ്പെട്ടതാണ്.

## Article Content

**ഓ**ര്‍മ്മകള്‍ പുതുക്കുന്നതാണ് പഴയക്കാല ചിത്രങ്ങള്‍. നമുക്ക് വേണ്ടപ്പെട്ടവരുടെയോ, നമ്മളെ വിട്ടുപോയ മനുഷ്യരുടെയോ ഒക്കെ ചിത്രങ്ങള്‍ ഏറെ വിലപ്പെട്ടതാണ്.

അത്തരത്തിലെ ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. നൃത്തവേഷത്തില്‍ നില്‍ക്കുന്ന ശ്രീവിദ്യ, പഴയകാല നടിമാരും നര്‍ത്തകിമാരുമായ പത്മിനി, ലളിത എന്നിവരാണ് ചിത്രത്തിലുള്ളത്.

തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത-പദ്മിനി-രാഗിണിമാര്‍ നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ കഴിവു തെളിയിച്ചവരാണ്. ലോകമെമ്ബാടുമുള്ള കലാസ്വാദകരുടെ പ്രിയങ്കരികളായിരുന്നു മൂവരും.

1930 കളില്‍ സിനിമയിലെത്തിയ ഇവര്‍ തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക് ഭാഷകളിലെ നിറ സാന്നിധ്യമായിരുന്നു. തിരുവിതാംകൂര്‍ സഹോദരിമാരുടെ സഹോദരന്റെ പുത്രിയാണ് നടിയും നര്‍ത്തകിയുമായ ശോഭന.

മലയാളസിനിമയുടെ മുഖശ്രീയായിരുന്നു ശ്രീവിദ്യ. മലയാളികള്‍ക്ക് എപ്പോഴും ഓര്‍മ്മിച്ചിരിക്കാൻ കഴിയുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ചതിന് ശേഷമാണ് താരം അരങ്ങൊഴിഞ്ഞത്.

പതിമൂന്നാം വയസ്സില്‍ സിനിമയിലെത്തിയ ശ്രീവിദ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകളിലെയും ശ്രദ്ധേയമായ നടിയായി മാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/129682/viralpic-favorite-actress-malayalam-cinema-understand-people-dance-costumes)