---
title: "#sini varghese| മണിച്ചേട്ടന്റെ കൈയ്യിൽ നിന്ന് കരണത്ത് നല്ലൊരു അടി കിട്ടി; അനുഭവം പങ്കുവച്ച് സിനി വർഗീസ്"
english_title: "#manichettan #hothit #me #experience #sharing #Sini Varghese"
publisher: "moviemax.in"
canonical_url: "https://moviemax.in/news/129548/manichettan-hothit-me-experience-sharing-sini-varghese"
published_at: "2023-07-12T09:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae227d3ade6_sini_2.jpg"
keywords: []
---

# #sini varghese| മണിച്ചേട്ടന്റെ കൈയ്യിൽ നിന്ന് കരണത്ത് നല്ലൊരു അടി കിട്ടി; അനുഭവം പങ്കുവച്ച് സിനി വർഗീസ്

> **Lead Summary:** മലയാള സീരിയൽ രംഗത്തെ മുൻനിര നായികമാരിൽ ഒരാളാണ് സിനി വർഗീസ്. ചെറുപ്പം മുതൽ അഭിനയരംഗത്ത് സജീവമായ സിനി നായികയായും വില്ലത്തിയായുമെല്ലാം തിളങ്ങിയിട്ടുണ്ട്. സീരിയലുകൾക്ക് പുറമെ ഏതാനും സിനിമകളിലും സിനി വേഷമിട്ടിട്ടുണ്ട്. മൂന്നോ നാലോ സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിലെ ഒരുപിടി ശ്രദ്ധേയ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ സിനിക്ക് സാധിച്ചിട്ടുണ്ട്. അതിലൊരാളാണ് കലാഭവൻ മണി. ആഴക്കടലിൽ എന്ന ചിത്രത്തിലാണ് സിനി കലാഭവൻ മണിക്കൊപ്പം അഭിനയിച്ചത്.ആ സമയത്തുണ്ടായ മാറക്കാനാകാത്തൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ.

## Article Content

മലയാള സീരിയൽ രംഗത്തെ മുൻനിര നായികമാരിൽ ഒരാളാണ് സിനി വർഗീസ്. ചെറുപ്പം മുതൽ അഭിനയരംഗത്ത് സജീവമായ സിനി നായികയായും വില്ലത്തിയായുമെല്ലാം തിളങ്ങിയിട്ടുണ്ട്. സീരിയലുകൾക്ക് പുറമെ ഏതാനും സിനിമകളിലും സിനി വേഷമിട്ടിട്ടുണ്ട്. മൂന്നോ നാലോ സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിലെ ഒരുപിടി ശ്രദ്ധേയ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ സിനിക്ക് സാധിച്ചിട്ടുണ്ട്. അതിലൊരാളാണ് കലാഭവൻ മണി. ആഴക്കടലിൽ എന്ന ചിത്രത്തിലാണ് സിനി കലാഭവൻ മണിക്കൊപ്പം അഭിനയിച്ചത്.ആ സമയത്തുണ്ടായ മാറക്കാനാകാത്തൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ.

ചെറുപ്പം മുതൽ സിനിമയിലെ ഡാൻസും പാട്ടുമൊക്കെ കണ്ട് അത് അനുകരിക്കുമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഡോക്യുമെന്റി ഫിലിം ചെയ്തുകൊണ്ടാണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് സീരിയലുകളിൽ നിന്ന് അവസരം ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിൽ നിന്നും അവസരങ്ങൾ വന്നു. അധ്യാപകരും പിന്തുണച്ചതുകൊണ്ടാണ് പഠനത്തിനൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചതെന്നും സിനി പറയുന്നു.സീരിയൽ ഷൂട്ടിന് ഇടയിൽ വരുന്ന സീരിയലുകൾ തന്നെ ഡേറ്റ് ക്ലാഷ് കാരണം സിനിമകൾ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. 

അതിനിടയിലും ചില സിനിമകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഹാപ്പി ജേർണിയാണ് ആദ്യ ചിത്രം. അതിന് ശേഷം ഉത്സാഹകമ്മിറ്റി, അപ്പോത്തിക്കരി, ആഴക്കടൽ തുടങ്ങിയ സിനിമകൾ ചെയ്തു, സിനി പറഞ്ഞു.തുടർന്നാണ് കലാഭവൻ മണിക്കൊപ്പമുള്ള അനുഭവം പങ്കുവച്ചത്. 'അഭിനയിച്ചതിൽ എടുത്തു പറയാൻ പറ്റിയ സിനിമ ആഴക്കടലിലാണ്.സിനിമയിൽ മണിച്ചേട്ടന്റെ സഹോദരിയുടെ വേഷമായിരുന്നു. ആദ്യ ഷോട്ട് തന്നെ എന്റെ മുഖത്ത് അടിക്കുന്നതായിരുന്നു.

കൈ വരുമ്പോൾ മുഖം മാറ്റണം എന്നൊക്കെ മണിച്ചേട്ടൻ പറഞ്ഞിരുന്നു എന്റെ ടൈമിങ് തെറ്റി മണിച്ചേട്ടന്റെ നല്ല ഒരു അടി കരണത്ത് തന്നെ വീഴുകയും ചെയ്തു.അതാണ് എന്നും ഓർക്കുന്ന ഒരനുഭവം. അന്ന് മണിച്ചേട്ടനെ പോലൊരു നടനെ മുന്നിൽ കണ്ടിട്ടും പേടി കാരണം സംസാരിക്കാൻ സാധിച്ചില്ല. ഇന്നായിരുന്നെങ്കിൽ കുറച്ചുകൂടെ സംസാരിക്കാമായിരുന്നു. സിനിമയിൽ ഒരു രം​ഗം കൂടുതൽ പ്രാക്ടീസ് ചെയ്ത് ചെയ്യാൻ സാധിക്കും. മെച്ചപ്പെടുത്താനും സാധിക്കും. എന്നാൽ സീരിയൽ അങ്ങനെയല്ല. ഒരു ദിവസം തന്നെ മൂന്ന് നാല് എപ്പിസോഡ് വരെ ഷൂട്ട് ചെയ്യും. ഒന്ന് ചിന്തിക്കാൻ പോലും സമയം കിട്ടില്ല സിനി വർഗീസ് തുറന്നുപറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/129548/manichettan-hothit-me-experience-sharing-sini-varghese)