---
title: "#bheemanraghu | യഥാര്‍ത്ഥ സത്യം തിരച്ചറിയാന്‍ വൈകിപ്പോയി; ഭീമൻ രഘു "
english_title: "#bheemanraghu #malayalamactor #sfi "
publisher: "moviemax.in"
canonical_url: "https://moviemax.in/news/129530/bheemanraghu-malayalamactor-sfi"
published_at: "2023-07-12T06:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64adfd779b457_moviemax.jpg"
keywords: []
---

# #bheemanraghu | യഥാര്‍ത്ഥ സത്യം തിരച്ചറിയാന്‍ വൈകിപ്പോയി; ഭീമൻ രഘു 

> **Lead Summary:** **സി**പിഐഎമ്മിലെത്തിയതിന് പിന്നാലെ എസ്എഫ്‌ഐ വേദിയില്‍ പ്രത്യക്ഷപ്പെട്ട് നടന്‍ ഭീമന്‍ രഘു. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ മണാലയ കോളെജിന്റെ കോളെജ് ഡേയില്‍ അതിഥിയായിട്ടാണ് ഭീമന്‍ രഘു എത്തിയത്. യഥാര്‍ത്ഥ സത്യം തിരച്ചറിയാന്‍ വൈകിപ്പോയെന്ന് രഘു വേദിയില്‍ പറഞ്ഞു.

## Article Content

**സി**പിഐഎമ്മിലെത്തിയതിന് പിന്നാലെ എസ്എഫ്‌ഐ വേദിയില്‍ പ്രത്യക്ഷപ്പെട്ട് നടന്‍ ഭീമന്‍ രഘു. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ മണാലയ കോളെജിന്റെ കോളെജ് ഡേയില്‍ അതിഥിയായിട്ടാണ് ഭീമന്‍ രഘു എത്തിയത്. യഥാര്‍ത്ഥ സത്യം തിരച്ചറിയാന്‍ വൈകിപ്പോയെന്ന് രഘു വേദിയില്‍ പറഞ്ഞു.

എന്നാല്‍ കൂടുതല്‍ രാഷ്ട്രീയ പ്രസംഗം നടത്തിയില്ല. ഈ അന്തരീക്ഷം കാണുമ്പോള്‍ തന്റെ കോളെജ് കാലഘട്ടമാണ് ഓര്‍മ്മ വരുന്നതെന്നും അന്ന് രാഷ്ട്രീയം അത്ര മൂര്‍ച്ഛിച്ചു നില്‍ക്കുന്ന സമയമല്ലെന്നും ഭീമന്‍രഘു പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ബിജെപി ബന്ധം ഉപേക്ഷിച്ച ഭീമന്‍ രഘൂ എകെജി സെന്ററിലെത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച്ച നടത്തിയത്.

രാജ്യത്തിന് ആവശ്യമായ രീതിയിലാണോ പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായ വ്യത്യാസമുണ്ട്. ബിജെപിയില്‍ വന്നതിന് ശേഷം സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്. സിപിഐഎമ്മിനെ ഇഷ്ടമുള്ളതുകൊണ്ടാണ് ഇപ്പോള്‍ വന്നതെന്നുമായിരുന്നു ഭീമന്‍ രഘുവിന്റെ പ്രതികരണം.

കൂടിക്കാഴ്ചയില്‍ എംവി ഗോവിന്ദന്‍ അണിയിച്ച ചുവന്ന ഷാള്‍ ധരിച്ചാണ് ഭീമന്‍ രഘു മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. മെമ്പര്‍ഷിപ്പ് എടുക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടി ആലോചിച്ച് ചെയ്യുമെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/129530/bheemanraghu-malayalamactor-sfi)