---
title: "#mrudula vijay | രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് യുവയും മൃദുലയും; വീഡിയോ വൈറൽ"
english_title: "#2nd #anniversarry #celibrationof #yuvaandmrudula #videoviral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/129518/2nd-anniversarry-celibrationof-yuvaandmrudula-videoviral"
published_at: "2023-07-11T23:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad97a3221f1_mrudula_1.jpg"
keywords: []
---

# #mrudula vijay | രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് യുവയും മൃദുലയും; വീഡിയോ വൈറൽ

> **Lead Summary:** ചുരുങ്ങിയ സമയം കൊണ്ട് മികവുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയെടുത്തവരാണ് യുവ കൃഷ്ണ- മൃദുല വിജയ് താര ദമ്പതികൾ. അടുത്തിടെയാണ് ഇരുവരും അച്ഛനും അമ്മയും ആയത്. ഇപ്പോഴിതാ രണ്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇരുവരും. ന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്.

## Article Content

ചുരുങ്ങിയ സമയം കൊണ്ട് മികവുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയെടുത്തവരാണ് യുവ കൃഷ്ണ- മൃദുല വിജയ് താര ദമ്പതികൾ. അടുത്തിടെയാണ് ഇരുവരും അച്ഛനും അമ്മയും ആയത്. ഇപ്പോഴിതാ രണ്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇരുവരും. ന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്.

ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്സറി. കഴിഞ്ഞ വർഷം എനിക്ക് ഫുൾ ടൈം കുഞ്ഞൂട്ടന്റെ കൂടെ ഇരിക്കാൻ ആയില്ല. കുറേദിവസങ്ങളായി ഞങ്ങൾ നല്ല തിരക്കിലായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവിൽ എന്റെ ക്യാരക്ടർ ഇപ്പോഴില്ല. സുന്ദരി മാത്രമാണ് ചെയ്യുന്നത്. മാസത്തിൽ ഇരുപതുദിവസവും ഷൂട്ട് ഉണ്ടാകാറുണ്ട്- യുവ പറയുന്നു.

രണ്ട് വർഷത്തിലെ ഏറ്റവും വിലമതിക്കുന്ന നിമിഷം ഗർഭിണി ആയതാണെന്നും ഗർഭിണി ആണെന്ന് അറിയാതെ ഒരുപാട് പ്രതിബന്ധങ്ങൾ നിറഞ്ഞ സീനുകൾ ചെയ്തിട്ടുണ്ടെന്നും.- മൃദുല പറയുന്നു. വളരെ റിസ്‌ക്കുള്ള ഷൂട്ടൊക്കെ ചെയ്തിട്ടും നമ്മൾക്ക് കിട്ടിയ വാവയാണ് ഇത്. ദൈവം നമുക്കായി കരുതിയ നിധി എന്നാണ് ഇരുവരും പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/129518/2nd-anniversarry-celibrationof-yuvaandmrudula-videoviral)