---
title: "#Siddharth | 'ജട്ടിയിട്ട് അഭിനയിച്ച എന്നെകണ്ട് നായികയുടെ അമ്മ അലറി' -അനുഭവം പങ്കുവെച്ച് താരം "
english_title: "#Siddharth | The actress shared her experience of 'Ennekant heroine's mother screamed when she acted with Jattiit'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/129514/siddharth-the-actress-shared-her-experience-of-ennekant-heroines-mother-screamed-when-she-acted-with-jattiit"
published_at: "2023-07-11T23:06:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad937abe33d_sidd.jpg"
keywords: []
---

# #Siddharth | 'ജട്ടിയിട്ട് അഭിനയിച്ച എന്നെകണ്ട് നായികയുടെ അമ്മ അലറി' -അനുഭവം പങ്കുവെച്ച് താരം 

> **Lead Summary:** ** **ബോയ്സ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ നടനാണ് സിദ്ധാര്‍ഥ്. സിനിമയിലെത്തി അനവധി വര്‍ഷങ്ങളായെങ്കിലും ബോയ്സ് സിനിമയിലെ രസകരമായ ഒരു സംഭവം പങ്കുവച്ചിരിക്കുകയാണ് താരം.

## Article Content

** **ബോയ്സ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ നടനാണ് സിദ്ധാര്‍ഥ്. സിനിമയിലെത്തി അനവധി വര്‍ഷങ്ങളായെങ്കിലും ബോയ്സ് സിനിമയിലെ രസകരമായ ഒരു സംഭവം പങ്കുവച്ചിരിക്കുകയാണ് താരം.

മൗണ്ട് റോഡിലൂടെ നഗ്നനായി ഓടിയ കഥയാണ് താരം പറഞ്ഞത്. അന്ന് വെറും ജട്ടിയിട്ടാണ് അഭിനയിച്ചത്, 24 വയസാണ് അന്ന് പ്രായം, നായികയുടെ അമ്മ എന്റെ വേഷം കണ്ട് അന്ന് അലറിയെന്നും നടൻ പറഞ്ഞു.

സിനിമ അത്രമാത്രം പാഷനായ കൊണ്ടാണ് അന്ന് അത്തരത്തില്‍ അഭിനയിച്ചതെന്നും താരം പറഞ്ഞു. നഗ്നനായി ഓടിയ അന്ന് ചെറുതായൊരു പരിക്ക് പറ്റിയിരുന്നു,

എന്നാല്‍ മറ്റ് വസ്ത്രങ്ങള്‍ ഇല്ലായിരുന്നതിനാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ അതേ ജട്ടിയോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും സിദ്ധാര്‍ഥ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/129514/siddharth-the-actress-shared-her-experience-of-ennekant-heroines-mother-screamed-when-she-acted-with-jattiit)