---
title: "#biggboss | അദൃശ്യനായ ബിഗ് ബോസിനെ പരിചയപ്പെടുത്തി അഖില്‍ മാരാര്‍- വീഡിയോ കാണാം "
english_title: "#biggboss #AkhilMarar #introduces #invisible #BiggBoss #watch #video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/129508/biggboss-akhilmarar-introduces-invisible-biggboss-watch-video"
published_at: "2023-07-11T22:48:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad8f6a3c242_biggboss.jpg"
keywords: []
---

# #biggboss | അദൃശ്യനായ ബിഗ് ബോസിനെ പരിചയപ്പെടുത്തി അഖില്‍ മാരാര്‍- വീഡിയോ കാണാം 

> **Lead Summary:** ** ബി**ഗ് ബോസ് റിയാലിറ്റി ഷോയിലെ അദൃശ്യനായ ബിഗ് ബോസിനെ പരിചയപ്പെടുത്തി അഖില്‍ മാരാര്‍. പാലക്കാട് പട്ടാമ്ബി സ്വദേശി രഘുരാജിന്റെ ശബ്‌ദമാണ് ബിഗ് ബോസിന്റേതായി പരിപാടിയില്‍ ഉപയോഗിക്കുന്നത്.

## Article Content

** ബി**ഗ് ബോസ് റിയാലിറ്റി ഷോയിലെ അദൃശ്യനായ ബിഗ് ബോസിനെ പരിചയപ്പെടുത്തി അഖില്‍ മാരാര്‍. പാലക്കാട് പട്ടാമ്ബി സ്വദേശി രഘുരാജിന്റെ ശബ്‌ദമാണ് ബിഗ് ബോസിന്റേതായി പരിപാടിയില്‍ ഉപയോഗിക്കുന്നത്.

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അഖില്‍ മാരാരാണ് രഘുരാജിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. 'എന്നെ കണ്‍ഫഷൻ റൂമിലേക്ക് വിളിച്ച്‌ മാപ്പ് പറയിപ്പിക്കുന്ന ബിഗ് ബോസിനെ ഞാൻ ഇങ്ങോട്ട് വിളിക്കുകയാണെന്ന്' പറഞ്ഞാണ് അഖില്‍ രഘുവിനെ പരിചയപ്പെടുത്തിയത്.

ബിഗ് ബോസിന്റെ ശബ്ദത്തിന്റെ ഉടമയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകരും. ബിഗ് ബോസിന്റെ പല ഡയലോഗുകളും കമന്റ് ചെയ്‌തായിരുന്നു ആരാധകരുടെ പ്രതികരണം.

* 'അങ്ങനെ ബിഗ് ബോസ് പുറംലോകത്തേക്ക് വന്നു ഈ ശബ്ദത്തിന് ഉടമയെ കാണാൻ ആഗ്രഹിച്ച എത്രയോ പേരുണ്ട് ഇവിടെ' എന്നായിരുന്നു ഒരാളുടെ കമന്റ്. *

*എന്നാല്‍ ബിഗ് ബോസ് അദൃശ്യനായി തുടരുന്നതായിരുന്നു നല്ലതെന്ന് പറഞ്ഞവരും ഉണ്ടായിരുന്നു. 'ഇപ്പോ ആ സസ്പൻസ് പോയി', 'എപ്പോഴും ആ അദൃശ്യ ശബ്ദം മാത്രം മതിയായിരുന്നു'*- എന്ന് ചിലര്‍ കമന്റ് ചെയ്‌തു

### Related Links & Sources
- [Original Story Source](https://moviemax.in/news/129508/biggboss-akhilmarar-introduces-invisible-biggboss-watch-video)