---
title: "#suchithra krishna moorthi |എന്റെ ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയത് ആ സ്ത്രീ, ആ നടിയെ കുറിച്ച് തുറന്ന് പറഞ്ഞ് സുചിത്ര കൃഷ്ണമൂര്‍ത്തി"
english_title: "#suchithrakrishnamoorthi #openup #aboutthat #women #who #caused #arift #in marriege "
publisher: "moviemax.in"
canonical_url: "https://moviemax.in/news/129501/suchithrakrishnamoorthi-openup-aboutthat-women-who-caused-arift-in-marriege"
published_at: "2023-07-11T22:31:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad8c96a4eb5_suchithra_2.jpg"
keywords: []
---

# #suchithra krishna moorthi |എന്റെ ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയത് ആ സ്ത്രീ, ആ നടിയെ കുറിച്ച് തുറന്ന് പറഞ്ഞ് സുചിത്ര കൃഷ്ണമൂര്‍ത്തി

> **Lead Summary:** സംവിധായകന്‍ ശേഖര്‍ കപൂറുമായുള്ള തന്റെ വിവാഹബന്ധം പരാജയപ്പെട്ടതിന് കാരണം പ്രീതി സിന്റയാണെന്ന് ആരോപിച്ച് നടി സുചിത്ര കൃഷ്ണമൂര്‍ത്തി രംഗത്ത് . സുചിത്രയും പ്രീതിയും തമ്മിലുള്ള വാഗ്‌വാദങ്ങളും അസ്വാരസ്യങ്ങളും എന്നും ബോളിവുഡില്‍ ചര്‍ച്ചയാണ്.

## Article Content

സംവിധായകന്‍ ശേഖര്‍ കപൂറുമായുള്ള തന്റെ വിവാഹബന്ധം പരാജയപ്പെട്ടതിന് കാരണം പ്രീതി സിന്റയാണെന്ന് ആരോപിച്ച് നടി സുചിത്ര കൃഷ്ണമൂര്‍ത്തി രംഗത്ത് . സുചിത്രയും പ്രീതിയും തമ്മിലുള്ള വാഗ്‌വാദങ്ങളും അസ്വാരസ്യങ്ങളും എന്നും ബോളിവുഡില്‍ ചര്‍ച്ചയാണ്.

ശേഖര്‍ കപൂറുമായുള്ള വിവാഹമോചനം കഴിഞ്ഞ് 17 വര്‍ഷമായിട്ടും പ്രീതി സിന്റയോട് സുചിത്ര ക്ഷമിക്കാന്‍ തയാറായിട്ടില്ല. തന്നെ സംബന്ധിച്ച് പ്രീതി സിന്റ എന്നൊരാള്‍ ഇല്ലെന്നും സുചിത്ര ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

1997ല്‍ ആണ് സുചിത്രയും ശേഖര്‍ കപൂറും വിവാഹിതരാകുന്നത്. 2006ല്‍ ഇരുവരും വേര്‍പിരിഞ്ഞത്. തങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കിയ സ്ത്രീ പ്രീത സിന്റയുടെ പേര് എന്ന് പറയാതെ പറഞ്ഞ് സുചിത്ര ബ്ലോഗ് എഴുതി. താന്‍ ഒന്നാം നമ്പര്‍ നടിയാണെന്ന് പറഞ്ഞ പ്രീതി, സുചിത്ര ഒരു വീട്ടമ്മയാണെന്നും ജോലി പോലും ചെയ്യുന്നില്ലെന്നും പരിഹസിച്ചിരുന്നു.

അവരുടെ മനോനില ശരിയല്ലെന്നും ഒരു മനശാസ്ത്രജ്ഞനെ കാണമെന്നും പ്രീതി സിന്റ പറഞ്ഞിരുന്നു. പ്രീതി സിന്റയുടെ വാക്കുകള്‍ക്ക് ഇപ്പോള്‍ മറുപടി നല്‍കിക്കൊണ്ടാണ് സുചിത്ര എത്തിയിരിക്കുന്നത്. പ്രീതി സിന്റയ്ക്ക് ഇഷ്ടമുള്ളത് എന്തും പറയാം.

താന്‍ അത് ഗൗരവത്തിലെടുക്കുന്നില്ല എന്നാണ് സുചിത്ര ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രതികരണം. 20 വര്‍ഷമായി താന്‍ ഒരു വീട്ടമ്മയാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും സുചിത്ര വ്യക്തമാക്കി. തനിക്ക് പ്രീതി സിന്റയോട് ക്ഷമിക്കേണ്ട ആവശ്യമില്ലെന്നും തന്നെ സംബന്ധിച്ച് അങ്ങനെയാരു ആള്‍ ഉണ്ടെന്ന് പോലും കരുതുന്നില്ലെന്നും സുചിത്ര വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/129501/suchithrakrishnamoorthi-openup-aboutthat-women-who-caused-arift-in-marriege)