---
title: "#dhoni |'തന്നെ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെടുക്കുമോ..?'; നടൻ യോഗി ബാബുവിന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ധോണി "
english_title: "'Will he be included in the #ChennaiSuperKings eam..?'; #Dhoni gave an #interesting #answer to #actorYogiBabu's #question"
publisher: "moviemax.in"
canonical_url: "https://moviemax.in/news/129457/will-he-be-included-in-the-chennaisuperkings-eam-dhoni-gave-an-interesting-answer-to-actoryogibabus-question"
published_at: "2023-07-11T20:33:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad6fd4a7bfd_yogibabu2.jpg"
keywords: []
---

# #dhoni |'തന്നെ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെടുക്കുമോ..?'; നടൻ യോഗി ബാബുവിന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ധോണി 

> **Lead Summary:** **ത**ന്നെ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെടുക്കുമോ എന്ന നടൻ യോഗി ബാബുവിന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി സി.​എസ്.കെ ക്യാപ്റ്റൻ എം.എസ് ​ധോണി. താരത്തിന്റെ ഉടമസ്ഥതയിലുള്ള ധോണി എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിർമാണത്തിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രം ലെറ്റ്സ് ഗെറ്റ് മാരീഡ് (എൽ.ജി.എം) ട്രെയിലർ ലോഞ്ചിങ്ങിനിടെയായിരുന്നു ചിത്രത്തിലെ നടന്മാരിൽ ഒരാളായ ​യോഗി ബാബുവിന്റെ ചോദ്യം.

## Article Content

**ത**ന്നെ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെടുക്കുമോ എന്ന നടൻ യോഗി ബാബുവിന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി സി.​എസ്.കെ ക്യാപ്റ്റൻ എം.എസ് ​ധോണി. താരത്തിന്റെ ഉടമസ്ഥതയിലുള്ള ധോണി എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിർമാണത്തിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രം ലെറ്റ്സ് ഗെറ്റ് മാരീഡ് (എൽ.ജി.എം) ട്രെയിലർ ലോഞ്ചിങ്ങിനിടെയായിരുന്നു ചിത്രത്തിലെ നടന്മാരിൽ ഒരാളായ ​യോഗി ബാബുവിന്റെ ചോദ്യം.

ചോദ്യത്തിന് അതേ രീതിയിൽ തമാശ കലർത്തിയായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ മറുപടി. ‘സൂപ്പർ കിങ്സിൽ അമ്പാട്ടി റായുഡു വിരമിച്ച ഒഴിവുണ്ട്. അതിൽ നിങ്ങൾക്കൊരു അവസരം നൽകാൻ ഞാൻ മാനേജ്മെന്റിനോട് പറയാം. എന്നാൽ, നിങ്ങളിപ്പോൾ സിനിമയിൽ തിരക്കിലല്ലേ. നിങ്ങൾ സ്ഥിര​മായി കളിക്കണമെന്ന് ഞാൻ പറയും. നിങ്ങളെ പരിക്കേൽപിക്കാൻ വളരെ വേഗത്തിലാകും അവർ പന്തെറിയുക’, ധോണി പറഞ്ഞു.

വൻ കരഘോഷത്തോടെയാണ് ധോണിയുടെ മറുപടിയെ ചടങ്ങിനെത്തിയവർ സ്വീകരിച്ചത്. ചെന്നൈ ലീല പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിന് ഭാര്യ സാക്ഷിക്കൊപ്പം എത്തിയ ധോണിക്ക് ആരാധകർ ആവേശകരമായ സ്വീകരണമാണ് നൽകിയത്. താരത്തിന്റെ പേരു വിളിച്ച് ആർത്തുവിളിച്ച ആരാധകർ പൂക്കൾ വിതറിയാണ് ഇരുവരെയും വരവേറ്റത്. ഫാമി​ലി എന്റർടെയ്നർ ​ചിത്രമാണ് എൽ.ജി.എം. ഹരീഷ് കല്യാൺ, ഇവാന, നാദിയ, ആർ.ജെ വിജയ്, യോഗി ബാബു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/129457/will-he-be-included-in-the-chennaisuperkings-eam-dhoni-gave-an-interesting-answer-to-actoryogibabus-question)