---
title: "ആകാശത്ത് ഒരു പുരുഷമുഖം, അവിശ്വസനീയം, ഞെട്ടി ഫോട്ടോ​ഗ്രാഫർ, വൈറലായി ചിത്രം"
english_title: "A masculine face in the sky, incredible, shocking photographer, viral image"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12934/a-masculine-face-in-the-sky-incredible-shocking-photographer-viral-image"
published_at: "2021-11-26T14:30:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0a24712389_.jpg"
keywords: []
---

# ആകാശത്ത് ഒരു പുരുഷമുഖം, അവിശ്വസനീയം, ഞെട്ടി ഫോട്ടോ​ഗ്രാഫർ, വൈറലായി ചിത്രം

> **Lead Summary:** തന്റെ വീട്ടുമുറ്റത്തെ ആകാശത്തേക്ക് നോക്കിയ ഒരു സ്ത്രീ മേഘങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഒരു പുരുഷന്റെ മുഖത്തിന്റെ രൂപം കണ്ട് ഞെട്ടിയിരിക്കയാണ്. ഞായറാഴ്ച രാത്രി NSW -യിലെ ലേക്ക് മക്വാരി മേഖലയിലെ ബൂറഗുളിലെ തന്റെ വീടിന് പുറത്താണ് ഷാക്വിറ ഹോബ്സ് ആ കാഴ്ച കണ്ടത്.

## Article Content

തന്റെ വീട്ടുമുറ്റത്തെ ആകാശത്തേക്ക് നോക്കിയ ഒരു സ്ത്രീ മേഘങ്ങൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഒരു പുരുഷന്റെ മുഖത്തിന്റെ രൂപം കണ്ട് ഞെട്ടിയിരിക്കയാണ്. ഞായറാഴ്ച രാത്രി NSW -യിലെ ലേക്ക് മക്വാരി മേഖലയിലെ ബൂറഗുളിലെ തന്റെ വീടിന് പുറത്താണ് ഷാക്വിറ ഹോബ്സ് ആ കാഴ്ച കണ്ടത്.

എന്നാൽ, അവിശ്വസനീയമായ ആ കാഴ്ച ഫോട്ടോയെടുക്കാൻ ഫോട്ടോ​ഗ്രാഫർ(photographer) കൂടിയായ ഷാക്വിറ ഹോബ്സിന് കഴിഞ്ഞു. നെറ്റി, കണ്ണ്, കണ്‍പോളകൾ, മൂക്ക്, താടി എന്നിവയെല്ലാം ചാരനിറത്തിലുള്ള ആകാശത്തില്‍ ഒരു മനുഷ്യന്റെ മുഖത്തോട് സാമ്യമുള്ള ഒരു മേഘത്തെ കാണിക്കുന്നു. ഇത് ചിത്രത്തില്‍ വ്യക്തമായി കാണാം.

ഡെയ്‌ലി മെയിൽ ഓസ്‌ട്രേലിയയോട് സംസാരിക്കവെ, ഫോട്ടോഗ്രാഫറായ മിസ് ഹോബ്സ്, ഈ പ്രതിഭാസം ഏകദേശം 45 സെക്കൻഡ് നീണ്ടുനിന്നു എന്ന് പറഞ്ഞു. 'അവിശ്വസനീയം' എന്നും അവര്‍ ആ രൂപത്തെ വിശേഷിപ്പിച്ചു. അസാധാരണമായ മേഘ രൂപം ശ്രദ്ധയിൽപ്പെട്ടത് മിന്നലിന്‍റെ ചില ചിത്രങ്ങള്‍ എടുക്കാൻ തന്റെ പ്രൊഫഷണൽ ക്യാമറ സജ്ജീകരിക്കവെ ആണ് എന്ന് അവർ പറഞ്ഞു. എന്നാല്‍, വളരെ പെട്ടന്നാണ് അതുണ്ടായത്. തനിക്ക് മറ്റൊന്നും ചിന്തിക്കാന്‍ നേരമുണ്ടായിരുന്നില്ല.

അതുകൊണ്ട് ഫോണെടുക്കുകയും അതിൽ ചിത്രങ്ങൾ പകർത്തുകയും ആയിരുന്നു എന്നും അവര്‍ പറയുന്നു. 'വിശദാംശങ്ങൾ എത്ര മികച്ചതാണെന്നത് സത്യസന്ധമായി പറഞ്ഞാല്‍ ഭയപ്പെടുത്തുന്ന ഒന്നാണ്. ഒരു യഥാർത്ഥ മനുഷ്യന്റെ നിരവധി സവിശേഷതകൾ മേഘത്തിനുണ്ടായിരുന്നു' എന്നും അവര്‍ പറയുന്നു. ഹോബ്സ് ഉടൻ തന്നെ അവളുടെ അമ്മയ്ക്ക് ഫോട്ടോ അയച്ചു, തുടർന്ന് അവളുടെ പങ്കാളിയുമായി ചിത്രം പരിശോധിച്ചു. ഏതായാലും ആ മേഘമനുഷ്യന്‍റെ രൂപം സാമൂഹികമാധ്യമങ്ങളില്‍ അതിവേഗം ചുറ്റിസഞ്ചരിക്കയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/12934/a-masculine-face-in-the-sky-incredible-shocking-photographer-viral-image)