---
title: "വല്ലവരുടെയും ഭര്‍ത്താവിനെ കുറിച്ച് അറിയാന്‍ എന്തൊരു ശുഷ്‌കാന്തി, നാണമില്ലേ; വിമര്‍ശകര്‍ക്ക് മറുപടി"
english_title: "What a zeal to know about someone's husband, no shame; Reply to Critics"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12927/what-a-zeal-to-know-about-someones-husband-no-shame-reply-to-critics"
published_at: "2021-11-26T14:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a09dbbc638a_ .jpg"
keywords: []
---

# വല്ലവരുടെയും ഭര്‍ത്താവിനെ കുറിച്ച് അറിയാന്‍ എന്തൊരു ശുഷ്‌കാന്തി, നാണമില്ലേ; വിമര്‍ശകര്‍ക്ക് മറുപടി

> **Lead Summary:** 2010-ല്‍ ആയിരുന്നു സന്തോഷ് മേനോനുമായി നടി നവ്യ നായരുടെ വിവാഹം. മകനോടൊപ്പമുള്ള ചിത്രങ്ങളും മറ്റും അനുദിനം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. രണ്ടു ദിവസം മുമ്പേയാണ് മകന്‍ സായിയുടെ ജന്മദിനം നവ്യയും സന്തോഷും കുടുംബവും എല്ലാവരും ആഘോഷിക്കുന്നത്. മകന്റെ ചിത്രം സഹിതമാണ് സന്തോഷ് ജന്മദിനാശംസകള്‍ നേര്‍ന്നത്.

## Article Content

2010-ല്‍ ആയിരുന്നു സന്തോഷ് മേനോനുമായി നടി നവ്യ നായരുടെ വിവാഹം. മകനോടൊപ്പമുള്ള ചിത്രങ്ങളും മറ്റും അനുദിനം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. രണ്ടു ദിവസം മുമ്പേയാണ് മകന്‍ സായിയുടെ ജന്മദിനം നവ്യയും സന്തോഷും കുടുംബവും എല്ലാവരും ആഘോഷിക്കുന്നത്. മകന്റെ ചിത്രം സഹിതമാണ് സന്തോഷ് ജന്മദിനാശംസകള്‍ നേര്‍ന്നത്.

മകന്റെ പിറന്നാള്‍ ഇത്തവണ നവ്യ കുടുംബത്തിന് ഒപ്പമായിരുന്നു ആഘോഷമാക്കിയത്. ഇപ്പോഴിതാ ചിത്രത്തിന് വന്ന കമന്റുകളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ജീവിതത്തില്‍ സുപ്രധാനമായ കാര്യങ്ങള്‍ നടക്കുന്ന വേളയില്‍ ഭര്‍ത്താവ് സന്തോഷ് എന്ത് കൊണ്ട് പങ്കെടുത്തില്ല.

ഭര്‍ത്താവ് എവിടെ കുഞ്ഞിന്റെ അച്ഛന്‍ എവിടെ, എന്ത് കൊണ്ടാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്താത്തത് എന്ന് തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍ ആണ് പലരും ചിത്രങ്ങളില്‍ കമന്റുകളായി ചോദിക്കുന്നത്. എന്നാല്‍ മുബൈയില്‍ തിരക്കുളള ബിസിനസ് മാന്‍ ആയതുകൊണ്ടു തന്നെ ജോലിത്തിരക്കുകളില്‍ ആകാം അദ്ദേഹമെന്ന് നവ്യയുടെ പ്രിയപ്പെട്ടവര്‍ക്ക് അറിവുള്ള കാര്യമാണ്.

സംശയാലുക്കള്‍ക്ക് നല്ല മറുപടിയും നവ്യയുടെ ഫാന്‍സ് നല്‍കുന്നുണ്ട്. വല്ലവരുടെയും ഭര്‍ത്താവിനെ കുറിച്ചറിയാന്‍ എന്തൊരു ശുഷ്‌കാന്തിയാണ്, എന്ന് തുടങ്ങുന്ന ഒട്ടനവധി കമന്റുകളും ഇപ്പോള്‍ നവ്യയുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/12927/what-a-zeal-to-know-about-someones-husband-no-shame-reply-to-critics)