---
title: "#devan | മദ്യത്തിനൊപ്പം ഡ്ര​ഗ്സും; രണ്ടും ഉപയോഗിക്കാൻ കാരണം ഇത് ; രഘുവരനെക്കുറിച്ച് തുറന്ന് പറഞ്ഞ് ദേവൻ"
english_title: "#drugs and liqar #raghuvaran #used these #because of that reason #openup #devan "
publisher: "moviemax.in"
canonical_url: "https://moviemax.in/news/129257/drugs-and-liqar-raghuvaran-used-these-because-of-that-reason-openup-devan"
published_at: "2023-07-11T07:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acbd43c0ee2_devan_2.jpg"
keywords: []
---

# #devan | മദ്യത്തിനൊപ്പം ഡ്ര​ഗ്സും; രണ്ടും ഉപയോഗിക്കാൻ കാരണം ഇത് ; രഘുവരനെക്കുറിച്ച് തുറന്ന് പറഞ്ഞ് ദേവൻ

> **Lead Summary:** സുന്ദരനായ വില്ലൻ എന്ന വിളിപ്പേരിൽ സിനിമാ ലോകത്ത് ശ്രദ്ധ നേടിയ നടനാണ് ദേവൻ. ചെറുതും വലുതുമായ നിരവധി സിനിമകളിൽ ദേവൻ ഇക്കാലയളവിനിടെ അഭിനയിച്ചു. മലയാളത്തിന് പുറമെ മറുഭാഷകളിലും ദേവൻ സാന്നിധ്യം അറിയിച്ചു. 1984 ൽ പുറത്തിറങ്ങിയ വെള്ളം എന്ന സിനിമയുടെ നിർമാതാവായാണ് ദേവൻ സിനിമാരം​ഗത്തേക്ക് കടന്ന് വരുന്നത്. കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ മടിയില്ലാത്ത നടനാണ് ദേവൻ.

## Article Content

സുന്ദരനായ വില്ലൻ എന്ന വിളിപ്പേരിൽ സിനിമാ ലോകത്ത് ശ്രദ്ധ നേടിയ നടനാണ് ദേവൻ. ചെറുതും വലുതുമായ നിരവധി സിനിമകളിൽ ദേവൻ ഇക്കാലയളവിനിടെ അഭിനയിച്ചു. മലയാളത്തിന് പുറമെ മറുഭാഷകളിലും ദേവൻ സാന്നിധ്യം അറിയിച്ചു. 1984 ൽ പുറത്തിറങ്ങിയ വെള്ളം എന്ന സിനിമയുടെ നിർമാതാവായാണ് ദേവൻ സിനിമാരം​ഗത്തേക്ക് കടന്ന് വരുന്നത്. കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ മടിയില്ലാത്ത നടനാണ് ദേവൻ.

ഇപ്പോഴിതാ അന്തരിച്ച നടൻ രഘുവരനെക്കുറിച്ച് ദേവൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. മലയാളത്തിൽ നിന്ന് മാറി നിന്നതിന് കാരണം' രഘുവും ഞാനും കൂടി ബാഷ എന്ന സിനിമ ചെയ്യുമ്പോഴാണ് അവന് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഷൂട്ടിം​ഗ് കാരണം ആ സമയത്ത് അവന് ആശുപത്രിയിൽ നിൽക്കാൻ പറ്റിയില്ല. രഘു അന്ന് വളരെ ടെൻഷൻ അടിച്ചു. ഇരിക്കാൻ പോലും കൂട്ടാക്കിയില്ല. അത്ര നല്ല മനുഷ്യനെ ആ ഒരു സെന്റിമെന്റ്സ് ഉണ്ടാകൂ. കുഞ്ഞ് പിറന്നപ്പോൾ വളരെ സന്തോഷത്തിലായി.

അന്നൊന്നും രഘു ഡ്ര​ഗ്സ് എടുക്കില്ല. മദ്യപിക്കുമായിരുന്നു. രണ്ടും ഉപയോ​ഗിക്കാൻ തുടങ്ങിയത് എന്തോ പ്രശ്നം കൊണ്ടാണെന്നും ദേവൻ അഭിപ്രായപ്പെട്ടു. അമിതമായ മദ്യപാനം കാരണം അവയവങ്ങൾ പ്രവർത്തനരഹിതമായാണ് നടൻ മരിക്കുന്നത്. 2008 മാർച്ച് മാസത്തിലാണ് രഘുവരൻ മരിക്കുന്നത്. നടി രോഹിണിയായിരുന്നു രഘുവരന്റെ ഭാര്യ. 1996 ൽ വിവാഹിതരായ ഇരുവരും 2004 ത്തിൽ വേർപിരിഞ്ഞു.

ഋഷി വരൻ എന്നാണ് രഘുവരന്റെയും രോഹിണിയുടെയും മകന്റെ പേര്. ​രഘുവരനുമായുള്ള വേർപിരിയലിന് കാരണം നടന്റെ മദ്യപാനമാണെന്ന് രോഹിണിയും നേരത്തെ തുറന്ന് പറ‍ഞ്ഞിരുന്നു. അഭിമുഖത്തിൽ ബാഷയിൽ അഭിനയിച്ചപ്പോഴുള്ള മറ്റ് അനുഭവങ്ങളും ദേവൻ പങ്കുവെക്കുന്നുണ്ട്. നടി ന​ഗ്മയുടെ മുന്നിൽ വെച്ച് രജിനികാന്ത് തന്നെ പുകഴ്ത്തി സംസാരിച്ചു. പൊതുവെ സൂപ്പർ താരങ്ങളൊന്നും അധികം മറ്റുള്ളവരുമായി ഇടപഴകില്ല. എന്നാൽ രജിനികാന്ത് ചായ കുടിക്കാൻ പോകാമെന്ന് ഇങ്ങോട്ട് പറയുമായിരുന്നെന്നും ദേവൻ ഓർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/129257/drugs-and-liqar-raghuvaran-used-these-because-of-that-reason-openup-devan)