---
title: "#Anurag Kashyap | മകൻ്റെ കരിയർ രക്ഷിക്കാൻ ബച്ചൻ ആ പടത്തിൻ്റെ റിലീസ് തടഞ്ഞു; അമിതാബ് ബച്ചനെതിരെ വിമർശനവുമായി അനുരാഗ് കശ്യപ്"
english_title: "#bachchan #blocked #the film #tosave #son's  #carrier #anurag kashyap "
publisher: "moviemax.in"
canonical_url: "https://moviemax.in/news/129241/bachchan-blocked-the-film-tosave-sons-carrier-anurag-kashyap"
published_at: "2023-07-10T23:43:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac4b597d3f5_bachchan_1.jpg"
keywords: []
---

# #Anurag Kashyap | മകൻ്റെ കരിയർ രക്ഷിക്കാൻ ബച്ചൻ ആ പടത്തിൻ്റെ റിലീസ് തടഞ്ഞു; അമിതാബ് ബച്ചനെതിരെ വിമർശനവുമായി അനുരാഗ് കശ്യപ്

> **Lead Summary:** ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. നടപ്പുരീതികള്‍ക്കെതിരെ സഞ്ചരിക്കുന്നതും കാലങ്ങളോളം നിലനില്‍ക്കാന്‍ ശേഷിയുള്ളതുമാണ് അനുരാഗ് കശ്യപിന്റെ സിനിമകള്‍. ഗ്യാങ്‌സ് ഓഫ് വസീപൂര്‍, ദേവ് ഡി, വെനസ്‌ഡേ, തുടങ്ങി ചെയ്ത ഓരോ സിനിമയും ഒന്നിനൊന്ന് വ്യത്യസ്തവും ഫിലിം മേക്കിംഗിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളുമാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്താന്‍ സാധിക്കുന്നതാണ് അനുരാഗ് കശ്യപിന്റെ കരിയര്‍.

## Article Content

ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. നടപ്പുരീതികള്‍ക്കെതിരെ സഞ്ചരിക്കുന്നതും കാലങ്ങളോളം നിലനില്‍ക്കാന്‍ ശേഷിയുള്ളതുമാണ് അനുരാഗ് കശ്യപിന്റെ സിനിമകള്‍. ഗ്യാങ്‌സ് ഓഫ് വസീപൂര്‍, ദേവ് ഡി, വെനസ്‌ഡേ, തുടങ്ങി ചെയ്ത ഓരോ സിനിമയും ഒന്നിനൊന്ന് വ്യത്യസ്തവും ഫിലിം മേക്കിംഗിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളുമാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്താന്‍ സാധിക്കുന്നതാണ് അനുരാഗ് കശ്യപിന്റെ കരിയര്‍.

തന്റെ അഭിപ്രായങ്ങളും നിലപാടുകളും യാതൊരു മറയുമില്ലാതെ തുറന്ന് പറയുന്നതാണ് അനുരാഗിന്റെ ശീലം. അതിനാൽ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ ഇത്തരത്തില്‍ അനുരാഗിന്റെ ശത്രുക്കളായി മാറിയിട്ടുണ്ട്. എങ്കിലും അനുരാഗ് തന്റെ രീതികളിലും നിലപാടിലും മാറ്റം വരുത്തിയിട്ടില്ല. ഒരിക്കല്‍ ബോളിവുഡിന്റെ ബിഗ് ബി, സാക്ഷാല്‍ അമിതാഭ് ബച്ചനെതിരെ പോലും അനുരാഗ് ശബ്ദമുയര്‍ത്തിയിട്ടുണ്ട്.

ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് സംസാരിക്കവരെയാണ് അനുരാഗ് ബച്ചനെതിരെ പരാമര്‍ശം നടത്തുന്നത്. തന്റെ മകന് വേണ്ടി മറ്റൊരു സിനിമയുടെ റിലീസ് അമിതാഭ് ബച്ചന്‍ തടഞ്ഞുവച്ചുവെന്നാണ് അനുരാഗ് ഒരിക്കല്‍ ആരോപിച്ചത്. 2012 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ചിറ്റഗോംഗ്. സത്യത്തില്‍ 2010 ല്‍ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ചിറ്റഗോംഗ്. അതേ വര്‍ഷം റിലീസ് ചെയ്ത മറ്റൊരു ചിത്രമാണ് ഖേലേന്‍ ഹം ജീ ജാന്‍ സേ.

അഭിഷേക് ബച്ചന്‍ നായകനായ ഈ ചിത്രത്തിന്റെ കഥയും ചിറ്റഗോംഗിന്റേതിന് ആധാരമായ ചരിത്രസംഭവമാണ്. തന്റെ മകന്റെ സിനിമ ആദ്യം റിലീസ് ചെയ്യാന്‍ വേണ്ടി അമിതാഭ് ബച്ചന്‍ അന്ന് കരുനീക്കം നടത്തിയെന്നാണ് തന്റെ ബ്ലോഗിലൂടെ ഒരിക്കല്‍ അനുരാഗ് തുറന്നടിച്ചത്. ചിറ്റഗോംഗ് കാണൂ. അതേ വിഷയത്തില്‍ ഒരുക്കിയ ഖേലേന്‍ ഹം ജീ ജാന്‍ സേയേക്കാള്‍ ഒരുപാട് മികച്ച സിനിമ. എട്ടിലൊന്ന് ബജറ്റില്‍, കൂടുതല്‍ നല്ല അഭിനേതാക്കളെ വച്ച്, അതിയായ പാഷനോടെ ഒരുക്കിയ സിനിമ.

പക്ഷെ നിര്‍മ്മാതാക്കള്‍ ചിത്രം റിലീസ് ചെയ്തില്ല. ഒരാളില്‍ നിന്നും വന്ന ഒരു ഫോണ്‍ കോള്‍ ആയിരുന്നു കാരണം. അയാള്‍ക്ക് തന്റെ മകന്റെ കരിയര്‍ രക്ഷിച്ചെടുക്കണമായിരുന്നു.എന്നാണ് അനുരാഗ് ബ്ലോഗില്‍ പറഞ്ഞത്. പിന്നീട് മുംബൈ മിററിനോട് ഇതേക്കുറിച്ച് അമിതാഭ് ബച്ചന്‍ പ്രതികരിക്കുകയുണ്ടായി.'' ഇത് അടിസ്ഥാന രഹിതമാണ്. ഈ മാന്യതയില്ലാത്ത പ്രസ്താവനയെക്കുറിച്ച് സംസാരിച്ച് അതിന് മാന്യതയുണ്ടാക്കി കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'' എന്നായിരുന്നു ബച്ചന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/129241/bachchan-blocked-the-film-tosave-sons-carrier-anurag-kashyap)