---
title: "#samantha |സമാന്ത ചെയ്യുന്ന തെറാപ്പിയെക്കുറിച്ചുള്ള വിവരം പുറത്ത്; ധൈര്യം നൽകി ആരാധകർ"
english_title: "#samantha #therappy #details #out #fans #gave #courage "
publisher: "moviemax.in"
canonical_url: "https://moviemax.in/news/129239/samantha-therappy-details-out-fans-gave-courage"
published_at: "2023-07-10T23:20:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ac45f28c0d7_samantha_1.jpg"
keywords: []
---

# #samantha |സമാന്ത ചെയ്യുന്ന തെറാപ്പിയെക്കുറിച്ചുള്ള വിവരം പുറത്ത്; ധൈര്യം നൽകി ആരാധകർ

> **Lead Summary:** കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെ സമാന്ത നേരിടുന്ന പ്രതിസന്ധികൾ ചെറുതല്ല. വിവാഹമോചനം, ഇതിന് പുറമെ അപൂർമായി പിടിപെടുന്ന മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ തുടങ്ങിയ വെല്ലുവിളികൾ സമാന്ത ഇതിനകം നേരിട്ടു. വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് സമാന്ത സ്വന്തമായൊരു ഇടം കരിയറിൽ നേടിയത്. ഇതിനിടെ കാമുകൻ നാ​ഗചൈതന്യയെ വിവാഹവും ചെയ്തു. ജീവിതം സു​ഗമമായി മുന്നോട്ട് പോകവെയാണ് നടിയുടെ ജീവിതം കീഴ്മേൽ മറിയുന്നത്.

## Article Content

കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെ സമാന്ത നേരിടുന്ന പ്രതിസന്ധികൾ ചെറുതല്ല. വിവാഹമോചനം, ഇതിന് പുറമെ അപൂർമായി പിടിപെടുന്ന മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ തുടങ്ങിയ വെല്ലുവിളികൾ സമാന്ത ഇതിനകം നേരിട്ടു. വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് സമാന്ത സ്വന്തമായൊരു ഇടം കരിയറിൽ നേടിയത്. ഇതിനിടെ കാമുകൻ നാ​ഗചൈതന്യയെ വിവാഹവും ചെയ്തു. ജീവിതം സു​ഗമമായി മുന്നോട്ട് പോകവെയാണ് നടിയുടെ ജീവിതം കീഴ്മേൽ മറിയുന്നത്.

കഴിഞ്ഞ കുറേ മാസങ്ങളായി മയോസിറ്റിസിനെതിരായ ചികിത്സകളിലൂടെ കടന്ന് പോകുകയാണ് സമാന്ത. ഇതിനിടെ ഒപ്പുവെച്ച സിനിമകളുടെ ചിത്രീകരണവും പൂർത്തിയാക്കി. അസുഖം പൂർണമായും ഭേദമാക്കാനായി ഒരു വർഷത്തെ ഇടവേളയിലേക്ക് കടക്കുകയാണ് സമാന്ത. അടുത്തിടെ നടി പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ചികിത്സാഘട്ടങ്ങളെക്കുറിച്ചുള്ള ചില സൂചനകൾ ഉണ്ടായിരുന്നു. കഠിനമായ ആറുമാസങ്ങളാണ് കടന്ന് പോയതെന്ന് സമാന്ത അതിൽ വ്യക്തമാക്കി.

സമാന്തയുടെ ചികിത്സാ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹെപർബറിക് തെറാപ്പിയാണ് നടി ചെയ്യുന്നത്. ശരീരത്തിലേക്ക് ശുദ്ധമായ ഓക്സിജൻ എത്തിക്കുന്ന പ്രക്രിയയാണിത്. സാധാരണ ശ്വസിക്കുമ്പോൾ ശരീരത്തിനുള്ളിലേക്ക് കലരുന്ന വിഷാംശം നിറഞ്ഞ വായുവിന് പകരം ആരോ​ഗ്യം പൂർണമായും വീണ്ടെടുക്കാൻ ശുദ്ധ വായു എത്തിക്കുന്നു.‌‌ 'സിനിമയിൽ എനിക്ക് കിടന്നും സമ്പാദിക്കാം. രണ്ട് മണിക്കൂറോളം ഈ ചികിത്സ നീണ്ടു നിൽക്കും.

സാധാരണയേക്കാൾ മൂന്നിരട്ടി എയർ പ്രഷറിലാണ് ഓക്സിജൻ ശ്വാസകോശത്തിലേക്കെത്തിക്കുക. ശരീരത്തിലെ വിഷാംശം പുറം തള്ളാനും റേഡിയേഷന് ശേഷം പഴയ ആരോ​ഗ്യം വീണ്ടെടുക്കാൻ സഹായിക്കാനുമെല്ലാം ഈ തെറാപ്പി ഫലപ്രദമാണ്. ഹെെപർബറിക് തെറാപ്പിക്ക് പുറമെ മറ്റ് ചികിത്സകളിലൂടെയും സമാന്ത കടന്ന് പോകുന്നുണ്ട്. പേശികളെയാണ് മയോസിറ്റിസ് കാര്യമായി ബാധിക്കുക. കടുത്ത വേദനയും അനുഭവപ്പെടാം. രോ​ഗത്തെ പിടിച്ച് നിർത്താൻ ഒരുപരിധി വരെ സമാന്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

കൃത്യമായ വ്യായമവും ഡയറ്റിം​ഗുമാണ് നടിയെ ഇതിന് സഹായിക്കുന്നത്. പ്രതിസന്ധികൾ മറികടന്ന് പഴയ ജീവിതത്തിലേക്ക് സമാന്ത തിരിച്ച് വരുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ . സിതാഡെൽ എന്ന സീരീസ്, ഖുശി എന്ന തെലുങ്ക് ചിത്രം എന്നിവയാണ് സമാന്തയുടേതായി പുറത്തിറങ്ങാനുള്ളത്. കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് നടി ഇടവേളയെടുക്കുന്നത്. ഇതിനിടെ പുഷ്പ എന്ന സിനിമയിൽ ചെയ്ത ഡാൻസ് നമ്പറും വൻ ഹിറ്റായിരുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/129239/samantha-therappy-details-out-fans-gave-courage)