#dileep | ഞാൻ അഭിനയിക്കണ്ടെന്ന് ആഗ്രഹിക്കുന്ന കുറച്ചാളുകളുണ്ട്; മനസ്സ് തുറന്ന് ദിലീപ്

#dileep | ഞാൻ അഭിനയിക്കണ്ടെന്ന് ആഗ്രഹിക്കുന്ന കുറച്ചാളുകളുണ്ട്; മനസ്സ് തുറന്ന് ദിലീപ്
2023-07-10T20:21:00 | By Athira V

റാഫിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായ 'വോയ്സ് ഓഫ് സത്യനാഥന്‍' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന് ഈയിടെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഇപ്പോള്‍ തന്‍റെ പുതിയ സിനിമ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ദീലിപ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്.


വോയിസ് ഓഫ് സത്യനാഥൻ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി താരങ്ങളും അണിയറ പ്രവർത്തകരും മാധ്യമങ്ങളെ കണ്ടുമുട്ടിയപ്പോഴാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍. തന്നെ കുറിച്ചും വീട്ടുകാരെ കുറിച്ചുള്ള വാർത്തകളും ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നത് കൊണ്ട് പി ആർ വർക്കുകൾ കുറവാണെന്ന് ദിലീപ് പറഞ്ഞു.

'കഴിഞ്ഞ കുറേ വർഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുകയാണ്, ഈ സിനിമ എന്തൊക്കെ ഫേസ് ചെയ്യണമെന്ന് കണ്ടറിയണമെന്ന് ' ദിലീപ് പറഞ്ഞു. 'ഈ സിനിമയെ ആക്ഷേപിക്കാനും കല്ലെറിയാനും ഒരുപാട് ആൾക്കാരുണ്ടാകും. പക്ഷേ, വരാതിരിക്കാൻ പറ്റില്ലല്ലോ.


നിങ്ങൾക്ക് ഞങ്ങളെ സപ്പോർട്ട് ചെയ്യാം, അതുകൊണ്ടാണല്ലോ, നിങ്ങളോടൊക്കെ വരാൻ പറഞ്ഞത്. നമുക്ക് സംസാരിക്കാനുണ്ട്. ഞാൻ അഭിനയിക്കണ്ട എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ട്. ഞാൻ ജോലി ചെയ്യാൻ പാടില്ല എന്നുള്ള ആൾക്കാരുണ്ട്.

എന്നാൽ എന്നെ കാത്തിരിക്കുന്ന ഒരുപാട് ആളുകളുണ്ട്'.'അതുകൊണ്ടാണ് ഞാൻ ജോലി ചെയ്യാൻ ഇറങ്ങുന്നത്. ഇനിയെങ്കിലും നിങ്ങളുടെ സപ്പോർട്ടാണ് എനിക്ക് ആവശ്യം, കാരണം കഴിഞ്ഞത് കഴിഞ്ഞു, ഇനി വരുന്നതിനെ കുറിച്ച് സംസാരിക്കാം എന്നേ എനിക്ക് പറയാൻ പറ്റുകയുള്ളൂ'- ദിലീപ് പറഞ്ഞു.

താനും തന്റെ സിനിമയും വലിയ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നാണ് ദിലീപ് പറയുന്നത്.നല്ല സിനിമകൾ കൊടുത്താൽ കാണാൻ ആളുണ്ട് എന്നതിന് തെളിവാണ് 2018. ജനങ്ങൾക്ക് വേണ്ട സിനിമകൾ സൃഷ്ടിക്കുക എന്നതാണ് താൻ അടക്കമുള്ള സിനിമക്കാരുടെ ഉത്തരവാദിത്തമെന്നും ദിലീപ് പറഞ്ഞു.

ജൂലൈ 14നാണ് 'വോയ്സ് ഓഫ് സത്യനാഥന്‍' തിയറ്ററുകളിലെത്തുന്നത്. ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വീണ നന്ദകുമാറാണ് നായിക. അനുപം ഖേര്‍,ജഗപതി ബാബു, മകരന്ദ് ദേശ്‍പാണ്ഡെ,വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംഗീതം-അങ്കിത് മേനോന്‍, എഡിറ്റിംഗ്-ഷമീര്‍ മുഹമ്മദ്, ക്യാമറ-സ്വരൂപ് ഫിലിപ്പ്,ജിതിന്‍ സ്റ്റാന്‍സലോസ്.

Content Highlight: #dileep #malayalam #actor

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup