---
title: "ടാര്‍സനെ പോലെ തൂങ്ങിയാടി "മലര്‍ മിസ്സ്‌" "
english_title: "sai-pallavi-made-her-malayalam-debut-as-malar-miss-in-the-movie-premam-directed-by-alphonse-putran"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1291/sai-pallavi-made-her-malayalam-debut-as-malar-miss-in-the-movie-premam-directed-by-alphonse-putran"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f79a10c93504_sayipallavi 3.jpg"
keywords: []
---

# ടാര്‍സനെ പോലെ തൂങ്ങിയാടി "മലര്‍ മിസ്സ്‌" 

> **Lead Summary:** > അന്യനാട്ടില്‍ നിന്നും മലയാളത്തിലേക്ക് വരുന്ന നടിമാരെ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ മലയാളിക്ക് മടിയില്ല. അത്തരത്തില്‍ മലയാളി നെഞ്ചിലേറ്റിയ നടിയാണ് സായിപല്ലവി.അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത "പ്രേമം" സിനിമയിലെ "മലര്‍ മിസ്സ്‌ " ആയിട്ടാണ് സായിപല്ലവി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ "കലി"യിലും ഫഹദ് ഫാസിലിനൊപ്പം "അതിരന്‍" നിലും സായിപല്ലവി ആയിരുന്നു നായിക.മലയാളം കൂടാതെ തെലുങ്ക്, തമിഴ് സിനിമകളിലും സയിപല്ലവി പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

## Article Content

> അന്യനാട്ടില്‍ നിന്നും മലയാളത്തിലേക്ക് വരുന്ന നടിമാരെ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ മലയാളിക്ക് മടിയില്ല. അത്തരത്തില്‍ മലയാളി നെഞ്ചിലേറ്റിയ നടിയാണ് സായിപല്ലവി.അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത "പ്രേമം" സിനിമയിലെ "മലര്‍ മിസ്സ്‌ " ആയിട്ടാണ് സായിപല്ലവി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ "കലി"യിലും ഫഹദ് ഫാസിലിനൊപ്പം "അതിരന്‍" നിലും സായിപല്ലവി ആയിരുന്നു നായിക.മലയാളം കൂടാതെ തെലുങ്ക്, തമിഴ് സിനിമകളിലും സയിപല്ലവി പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

ഇപ്പോഴിതാ ടാര്‍സനെ പോലെ തൂങ്ങിയാടുന്ന സായിപല്ലവിയുടെ ചിത്രമാണ് വൈറല്‍ ആയിരിക്കുന്നത്.ഡാര്‍വിന്റെ സിദ്ധാന്തം തെളിയിക്കുന്നു (proving darwin's theory of evolution) എന്ന അടികുറിപ്പോടെയാണ് താരം ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌ ആരാധകര്‍ ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞു. കമന്റുകളുമായി നിരവധി ആരാധകര്‍ ആണ് എത്തിയത്.

> തെലുങ്ക് സിനിമ ആണെങ്കിലും സായി പല്ലവി ,വരുണ്‍ തേജ് തുടങ്ങിയവര്‍ ആഭിനയിച്ച "ഫിദ" മലയാളികളുടെ ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണ് 

### Related Links & Sources
- [Original Story Source](https://moviemax.in/news/1291/sai-pallavi-made-her-malayalam-debut-as-malar-miss-in-the-movie-premam-directed-by-alphonse-putran)