പലരും ഞങ്ങളുടെ സ്വകാര്യ കാര്യങ്ങൾ എങ്ങനെയെന്നും, നിങ്ങളുടെ ആദ്യ രാത്രി എങ്ങനെയായിരുന്നു എന്നും ചോദിച്ചിട്ടുണ്ട്; സൂര്യയും ഇഷാനും പറയുന്നു

പലരും ഞങ്ങളുടെ സ്വകാര്യ കാര്യങ്ങൾ എങ്ങനെയെന്നും, നിങ്ങളുടെ ആദ്യ രാത്രി എങ്ങനെയായിരുന്നു എന്നും ചോദിച്ചിട്ടുണ്ട്;  സൂര്യയും ഇഷാനും പറയുന്നു
2021-11-26T12:33:00 | By Kavya N

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് ട്രാൻസ് ദമ്പതിമാരായ സൂര്യയും ഇഷാനും. ടെലിവിഷൻ ഷോ കളിലൂടെ ശ്രദ്ധേയായ സൂര്യയുടെ വിവാഹം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ രണ്ടാളും ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ്.

ആദ്യം മുതൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും തങ്ങളുടെ ജീവിതം കൊണ്ട് സമൂഹത്തിൽ ചില മാറ്റം സൃഷ്ടിക്കാൻ സാധിച്ചതിനെ കുറിച്ചുമാണ് താരങ്ങളിപ്പോൾ തുറന്ന് സംസാരിക്കുന്നത്. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെയാണ് സൂര്യയും ഇഷാനും പുതിയ വിശേഷങ്ങൾ പങ്കുവെച്ചത്.


എന്നെ വിവാഹം കഴിക്കണം കുടുംബത്തോടെ കൊണ്ട് പോകണം എന്ന് ഒരു ധൈര്യത്തോടെ എന്നോട് പറയുന്ന ആദ്യത്തെ വ്യക്തി ഇക്ക ആയിരുന്നു. അവിടെ ഒരു തീരുമാനം എടുക്കുക എന്നത് എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. അതിനു മുൻപ് ഒത്തിരി പേർ ഇഷ്ടമാണ് വിവാഹം കഴിക്കാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്.

അതൊക്കെ റൂമിനുള്ളിലും ആരും കേൾക്കാതെയൊക്കെ ആയിരുന്നു. പക്ഷേ അന്തസ്സോടെ നാലാള് അറിഞ്ഞ് കൊണ്ട് പോകാമെന്ന് പറഞ്ഞത് ഇക്ക മാത്രമാണ്. വലിയ കാര്യമായി തോന്നി. പതിയെ സൗഹൃദം കൂടി ഇഷ്ടം പറഞ്ഞതാണ്. പ്രൊപ്പോസൽ ഒന്നും പറഞ്ഞില്ല. പേപ്പറിൽ ഐ ലവ് യൂ എന്ന് എഴുതി വെക്കുകയാണ് ചെയ്തത്.

കണ്ണുകൾ കൊണ്ട് ഞങ്ങൾ രണ്ടുപേരും പ്രണയിച്ചിട്ടുണ്ട്. രണ്ടാൾക്കും പരസ്പരം പ്രധാന്യമുള്ളതായി തോന്നി. പിന്നീട് വിവാഹത്തിലേക്ക് പോവുകയാണെന്ന് അറിഞ്ഞപ്പോൾ എന്നെ അറിയുന്ന ആളുകളെല്ലാം എന്നെ എതിർത്തു. ട്രാൻസ് മെൻ ആയിട്ടുള്ള ആളല്ലേ, എന്തിനാണ് കല്യാണം കഴിക്കുന്നത്.

നിനക്ക് ആണുങ്ങളെ കിട്ടില്ലേ എന്നൊക്കെ ചോദിച്ചവരുണ്ട്. പക്ഷേ ഈ ആണുങ്ങളെല്ലാം എന്നോട് എന്താണ് പറഞ്ഞിട്ടുള്ളത് എന്ന് എനിക്കല്ലേ അറിയാവുന്നതെന്ന് സൂര്യ വ്യക്തമാക്കുന്നു. ഒത്തിരി പേർ കളിയാക്കിയിട്ടുണ്ട്. കാണാം ഒരു മാസത്തേക്ക് അല്ലേ ഇവറ്റുകളുടെ കല്യാണമൊക്കെ ഉണ്ടാവുകയുള്ളു എന്നൊക്കെ പറഞ്ഞവരുണ്ട്.

അവരുടെ മുന്നിലാണ് മാട്രിമോണിയൽ കോളങ്ങളിൽ ട്രാൻസിനു ഒരു കോളം തന്നെ ക്രിയേറ്റ് ചെയ്ത് കൊണ്ട് ഞങ്ങൾക്കൊരു ചരിത്രം സൃഷ്ടിക്കാൻ സാധിച്ചത്. തിരിഞ്ഞ് ചിന്തിക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നതായി സൂര്യ പറയുന്നു. വോട്ടർ ആയതിനെ കുറിച്ചും വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ താരം പറഞ്ഞു.

എല്ലാ കാര്യങ്ങളിലും എന്റെ പിന്തുണ സൂര്യയ്ക്ക് ഉണ്ടെന്ന് ഇഷാൻ പറയുന്നു.പലരും ഞങ്ങളുടെ സ്വകാര്യ കാര്യങ്ങൾ എങ്ങനെയെന്ന് ചോദിച്ചിട്ടുണ്ട്. ആകാംഷയോടെ ഞങ്ങളുടെ ജീവിതത്തിലേക്ക് നോക്കിയിട്ടുണ്ട്. നിങ്ങളെ പോലെ ജീവിച്ചാൽ മതി എന്ന് ചിന്തിക്കുന്ന ഒരുപാട് ആളുകളുണ്ട്.


ശരിക്കും പറഞ്ഞാൽ വിവാഹം കഴിഞ്ഞ പിറ്റേ ദിവസം എന്റെ സഹോദരി തന്നെ ചോദിച്ച ചോദ്യം പറയാതെ വയ്യ. നിങ്ങളുടെ ആദ്യരാത്രി എങ്ങനെ ആയിരുന്നു എന്നായിരുന്നു ആ ചോദ്യം. പുറത്തു ഒരാൾ ആയിരുന്നു എങ്കിൽ വഴക്ക് ഉണ്ടാക്കാവുന്ന ചോദ്യമായിരുന്നു. എന്നെ സംബന്ധിച്ച് അത് ഒരുപാട് സന്തോഷമാണ് നൽകിയത്.

കാരണം സാധാരണക്കാരിൽ സാധാരണക്കാരിയായ എന്റെ സഹോദരി അത് ചിന്തിച്ചു എങ്കിൽ ഇന്ത്യയിലെ ഓരോ വ്യക്തികളും എങ്ങനെ ചിന്തിച്ചിട്ടുണ്ടാകും. ഓരോ ആളുകളെയും കൊണ്ട് ഞങ്ങൾ ചിന്തിപ്പിക്കുകയായിരുന്നു എന്ന് വേണം പറയാൻ. അതൊക്കെയാണ് വിവാഹത്തിലേക്ക് കിട്ടിയ വലിയ മൂല്യം എന്ന് പറയാൻ ആകും.

നോർമൽ എന്ന് ചിന്തിക്കുന്ന ദമ്പതികൾ ഒക്കെയും ഞങ്ങളെ കണ്ട് അസൂയപ്പെട്ടിട്ടുണ്ട്. ഇക്കയെ പോലെയുള്ള ഒരാളെ അല്ലെങ്കിൽ ഇക്കായെ തന്നെ കിട്ടിയാൽ എന്ന് ചിന്തിക്കുന്ന തരമുള്ള മെസേജുകൾ വരെ എനിക്ക് കിട്ടാറുണ്ട്.

Content Highlight: Many have asked how our personal affairs were and what your first night was like; Surya and Ishaan say

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup