---
title: "#nayanthara | പുതിയ ചിത്രത്തില്‍ നിന്നും നയന്‍താരയെ ഒഴിവാക്കി വിഘ്‌നേശ് ശിവന്‍...; സോഷ്യൽ മീഡിയയിൽ ചർച്ച സജീവം "
english_title: "#nayanthara | Vignesh Sivan omits Nayanthara from the new film  Discussion is active on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128952/nayanthara-vignesh-sivan-omits-nayanthara-from-the-new-film-discussion-is-active-on-social-media"
published_at: "2023-07-09T22:53:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aaed43c695c_nayanthara.jpg"
keywords: []
---

# #nayanthara | പുതിയ ചിത്രത്തില്‍ നിന്നും നയന്‍താരയെ ഒഴിവാക്കി വിഘ്‌നേശ് ശിവന്‍...; സോഷ്യൽ മീഡിയയിൽ ചർച്ച സജീവം 

> **Lead Summary:** ** ത**മിഴ് സിനിമയിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമാണ് വിഘ്‌നേശ് ശിവന്‍. സൂപ്പര്‍ താരം നയന്‍താരയാണ് വിഘ്‌നേശിന്റെ ഭാര്യ. നയന്‍സിന്റേയും വിഘ്‌നേശിന്റേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തകളായിരുന്നു.

## Article Content

** ത**മിഴ് സിനിമയിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമാണ് വിഘ്‌നേശ് ശിവന്‍. സൂപ്പര്‍ താരം നയന്‍താരയാണ് വിഘ്‌നേശിന്റെ ഭാര്യ. നയന്‍സിന്റേയും വിഘ്‌നേശിന്റേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തകളായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ നയന്‍താരയ്‌ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങള്‍ വിഘ്‌നേശ് പങ്കുവെക്കാറുണ്ട്. നയന്‍താരയെ നായികയാക്കി മുമ്പും സിനിമകള്‍ ഒരുക്കിയിട്ടുണ്ട് വിഘ്‌നേശ്.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിക്കിന്റെ തന്റെ പുതിയ സിനിമയില്‍ നിന്നും നയന്‍താരയെ ഒഴിവാക്കിയിരിക്കുകയാണ്. തന്റെ പ്രിയതമയെ വിക്കി ഒഴിവാക്കിയെന്ന വാര്‍ത്ത സിനിമാ ലോകത്ത് ചര്‍ച്ചയായി മാറുകയാണ്.

നേരത്തെ നയന്‍താരയെ നായികയാക്കി നാനും റൗഡി താന്‍ എന്ന ചിത്രം ഒരുക്കിയത് വിഘ്‌നേശ് ആയിരുന്നു. വിജയ് സേതുപതിയായിരുന്നു ചിത്രത്തിലെ നായിക.

ചിത്രം മികച്ച വിജയമാവുക മാത്രമല്ല വിക്കി-നയന്‍താര പ്രണയത്തിന് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് കാത്തുവാക്കുളെ രണ്ട് കാതല്‍ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചിരുന്നു. വിജയ് സേതുപതി, സമാന്ത തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

വലിയ പ്രതീക്ഷയോടെ വന്ന ഈ ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടാതെ പോയി. ഇതിന് ശേഷം അജത്ത് 62 ആണ് വിഘ്‌നേശ് സംവിധാനം ചെയ്യുന്നതായി പുറത്ത് വന്ന ചിത്രം.

എന്നാല്‍ പിന്നീട് ഈ ചിത്രത്തില്‍ നിന്നും വിക്കി പിന്മാറി. അജിത്തിനും ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിനും ചിത്രത്തിന്റെ കഥ ഇഷ്ടമാകാതെ വന്നതാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ ഈ മറ്റൊരു സംവിധായകനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രദീപ് രംഘനാഥനെ നായകനാക്കിയാണ് വിക്കി പുതിയ സിനിമയൊരുക്കുന്നത്. രാജ്കമല്‍ കമ്ബനിയാണ് സിനിമയുടെ നിര്‍മ്മാണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സിനിമയിലെ നായികയാകാനിരുന്നത് നയന്‍താരയാണ്.

ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഈ ചിത്രത്തില്‍ നിന്നും നയന്‍താരയെ ഒഴിവാക്കി എന്നാണ്. ബോളിവുഡ് സുന്ദരി ജാന്‍വി കപൂര്‍ ആയിരിക്കും ഈ സിനിമയിലെ നായിക എന്നാണ് സൂചനകള്‍ പറയുന്നത്. നേരത്തെ നയന്‍താരയുടെ കോലമാവ് കോകിലയുടെ ഹിന്ദി റീമേക്കില്‍ ജാന്‍വിയായിരുന്നു നായികയായി എത്തിയത്.

നടി ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകളാണ് ശ്രീദേവി. തന്റെ അമ്മ നിറ സാന്നിധ്യമായിരുന്ന തമിഴിലേക്കുള്ള ജാന്‍വിയുടെ അരങ്ങേറ്റം ഈ ചിത്രത്തിലൂടെയായിരിക്കും. എന്തുകൊണ്ടാണ് നയന്‍താരയെ വിക്കി ഒഴിവാക്കിയതെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

നയന്‍താരയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമകളുടെ ഫലമാണ് ഇതിനുള്ള കാരണമായി കണക്കാക്കുന്നത്. നയന്‍സ് നായികയായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമഖള്‍ കനത്ത പരാജയം നേരിട്ടിരുന്നു. അതാകാം താരത്തെ ഒഴിവാക്കാന്‍ വിക്കിയും അണിയറ പ്രവര്‍ത്തകരും തീരുമാനിച്ചതെന്നാണ് കരുതപ്പെടുന്നത്.

അധികം വൈകാതെ തന്നെ ജാന്‍വിയുടെ അരങ്ങേറ്റ തമിഴ് ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം തന്റെ ബോളിവുഡ് എന്‍ട്രിയ്ക്കുള്ള ഒരുക്കത്തിലാണ് നയന്‍താര. ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലൂടെയാണ് നയന്‍താര ബോളിവുഡിലെത്തുന്നത്.

ആറ്റ്‌ലിയാണ് സിനിമയുടെ സംവിധാനം. വിജയ് സേതുപതിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സാന്യ മത്‌ഹോത്ര, പ്രിയാമണി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/128952/nayanthara-vignesh-sivan-omits-nayanthara-from-the-new-film-discussion-is-active-on-social-media)