---
title: "#iniya | 'ഇന്റിമസി സീനുകളൊന്നും എനിക്ക് അഭിനയിക്കാൻ അറിയില്ല' -വെളിപ്പെടുത്തലുമായി ഇനിയ "
english_title: "#iniya | 'I don't know how to act in any intimacy scenes' reveals Iniya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128947/iniya-i-dont-know-how-to-act-in-any-intimacy-scenes-reveals-iniya"
published_at: "2023-07-09T22:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aae8b2f2c0e_iniya.jpg"
keywords: []
---

# #iniya | 'ഇന്റിമസി സീനുകളൊന്നും എനിക്ക് അഭിനയിക്കാൻ അറിയില്ല' -വെളിപ്പെടുത്തലുമായി ഇനിയ 

> **Lead Summary:** ** മ**ലയാളത്തിലും തമിഴിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് ഇനിയ. ബാലതാരമായി ടെലിവിഷൻ പരമ്ബരകളിലും മറ്റും തല കാണിച്ചിട്ടുള്ള ഇനിയ, മോഡലിങ് രംഗത്ത് നിന്നാണ് സിനിമയില്‍ സജീവമാകുന്നത്.

## Article Content

** മ**ലയാളത്തിലും തമിഴിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് ഇനിയ. ബാലതാരമായി ടെലിവിഷൻ പരമ്ബരകളിലും മറ്റും തല കാണിച്ചിട്ടുള്ള ഇനിയ, മോഡലിങ് രംഗത്ത് നിന്നാണ് സിനിമയില്‍ സജീവമാകുന്നത്.

മലയാളി ആണെങ്കിലും ആദ്യം തമിഴിലാണ് ഇനിയയുടെ ഭാഗ്യം തെളിഞ്ഞത്. തമിഴില്‍ നായികയായ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഇനിയ പിന്നീട് തമിഴിലെ നിറസാന്നിധ്യമാവുകയായിരുന്നു. തമിഴില്‍ ശ്രദ്ധേയ സിനിമകളുടെ ഭാഗമായ ശേഷമാണ് മലയാളത്തില്‍ നിന്ന് മികച്ച അവസരങ്ങള്‍ താരത്തിന് ലഭിക്കുന്നത്.

*

മികച്ച നര്‍ത്തകി കൂടിയായ ഇനിയ നിരവധി സിനിമകളില്‍ ഡാൻസ് രംഗങ്ങളിലും എത്തിയിട്ടുണ്ട്. അല്‍പം ഗ്ലാമറസ് വേഷങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് പൊതുവെ മലയാള നടിമാര്‍ മാറിനില്‍ക്കുമ്ബോള്‍ അവരില്‍ നിന്ന് വ്യത്യസ്തയാവുകയായിരുന്നു ഇനിയ.

എന്നാല്‍ ആ വേഷങ്ങളുടെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും സൈബര്‍ ബുള്ളിയിങ്ങുമൊക്കെ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോവുകയാണ് താരം. അതിനിടെ ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കുന്നതിന് കുറിച്ച്‌ ഇനിയ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.

തനിക്ക് ഇന്റിമസി രംഗങ്ങളില്‍ അഭിനയിക്കാൻ അറിയില്ലായിരുന്നുവെന്ന് ഇനിയ പറയുന്നു. ഒരു സിനിമയില്‍ സംവിധായകൻ പറഞ്ഞതനുസരിച്ച്‌ ചെയ്യുകയായിരുന്നുവെന്നും എല്ലാവരും കയ്യടിച്ചപ്പോഴാണ് ആത്മവിശ്വാസം വന്നതെന്നും താരം പറഞ്ഞു. അടുത്തിടെ എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് ഇനിയ ഇക്കാര്യം പറഞ്ഞത്.

'ഇന്റിമസി സീനുകളൊന്നും എനിക്ക് അഭിനയിക്കാൻ അറിയില്ല. സംവിധായകൻ പറയുന്നതിനനുസരിച്ച്‌ ചെയ്യുന്നു എന്ന് മാത്രമേയുള്ളു. ചെയ്ത് കഴിഞ്ഞ് ഇത്രയും ബോള്‍ഡായി ചെയ്തല്ലോ എന്ന് പറഞ്ഞ് സെറ്റിലെ എല്ലാവരും കയ്യടിച്ചപ്പോഴാണ് എനിക്ക് കോണ്‍ഫിഡൻസ് ലഭിച്ചത്. *

*ഗ്ലാമറസാവുക എന്നത് നമ്മുടെ കോണ്‍ഫിഡൻസിന് അനുസരിച്ചാണ്. അത് നമ്മള്‍ എങ്ങനെ ക്യാരി ചെയ്യുന്നു എന്നതിനെ ആശ്രയിച്ച്‌ ഇരിക്കും. അത് ഏത് ലെവല്‍ വരെ പോണം എന്നത് നമ്മുടെ തീരുമാനമാണ്', 'ആരും ഒന്നിനും നിര്‍ബന്ധിക്കാൻ പോകുന്നില്ല. *

*അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം. ഇങ്ങനെ ചെയ്തേ പറ്റൂ എന്നൊന്നും പറയില്ല. നമുക്ക് കംഫര്‍ട്ടബിള്‍ ആണെങ്കില്‍ നമ്മള്‍ ചെയ്യുക. അത്രയേ ഉള്ളു. ഗ്ലാമര്‍ വേറെ വള്‍ഗര്‍ വേറെ. ആദ്യമൊക്കെ തമിഴ് സിനിമയില്‍ വയറു കാണിക്കണം, സെക്സി ആയി ഡാൻസ് ചെയ്യണം എന്നൊക്കെ ആയിരുന്നു. *

*അതെല്ലാം ജോലിയുടെ ഭാഗം മാത്രമാണ്. അതിനെ നമ്മള്‍ മോശം കണ്ണിലൂടെ കാണുമ്ബോഴാണ് അങ്ങനെ തോന്നുന്നത്. അതല്ലാതെ ഒരു കഥയ്ക്ക് വേണ്ടിയോ പാട്ടിന് അനുസരിച്ചോ ഒക്കെ ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല എന്നാണ് എന്റെ അഭിപ്രായം'*, ഇനിയ വ്യക്തമാക്കി.

അതേസമയം മോഡലിങ് രംഗത്ത് നില്‍ക്കുന്നത് കൊണ്ട് തനിക്ക് ഷോര്‍ട്‌സ് ഇടാനോ സ്‌ളീവ്‌ലെസ് വസ്ത്രം ധരിക്കാനോ മടിയില്ലെന്ന് മുൻപ് ഒരു അഭിമുഖത്തില്‍ ഇനിയ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു നാണം കുണുങ്ങി പെണ്‍കുട്ടിയായല്ല, സിറ്റിയിലാണ് വളര്‍ന്നത്.

ഗ്ലാമര്‍ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്നോ ഒരിക്കലും തോന്നിയിട്ടില്ല. കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച്‌ ഒരു കംഫര്‍ട്ടബിള്‍ ലെവലിലാണ് ഗ്ലാമര്‍ ചെയ്യുന്നത്.

സൗന്ദര്യം ആസ്വദിക്കാനും കാണാനും പ്രദര്‍ശിപ്പിക്കാനും ഉള്ളതാണ്. യംഗ് ഏജില്‍ നല്ല എനര്‍ജറ്റിക്കായി ഇരിക്കുമ്ബോഴാണ് നമ്മള്‍ നന്നായി ജ്വലിക്കുന്ന സമയം, അല്ലെങ്കില്‍ ഷൈന്‍ ചെയ്യുന്ന സമയം.

ആ സമയത്ത് വേണ്ടേ ഗ്ലാമറസാകാൻ എന്നായിരുന്നു ഇനിയ പറഞ്ഞത്. നാൻ കടവുള്‍ ഇല്ലയെ എന്ന തമിഴ് ചിത്രത്തിലാണ് ഇനിയ അവസാനമായി അഭിനയിച്ചത്. സൂര്യ ടിവിയിലെ കനല്‍പൂവ് എന്ന പരമ്ബരയിലും ഇനിയ അഭിനയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/128947/iniya-i-dont-know-how-to-act-in-any-intimacy-scenes-reveals-iniya)