---
title: "kaviyur ponnamma | കവിയൂര്‍ പൊന്നമ്മ ഒറ്റയ്ക്ക്; അമ്മ നോക്കിയിട്ടില്ലെന്ന് മകൾ ബിന്ദു;മറുപടി നൽകി താരം"
english_title: "#kaviyur ponnamma #alone #mother didnt care #about me #actress #give replay "
publisher: "moviemax.in"
canonical_url: "https://moviemax.in/news/128936/kaviyur-ponnamma-alone-mother-didnt-care-about-me-actress-give-replay"
published_at: "2023-07-09T21:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aadb929cbbb_kavi_1.jpg"
keywords: []
---

# kaviyur ponnamma | കവിയൂര്‍ പൊന്നമ്മ ഒറ്റയ്ക്ക്; അമ്മ നോക്കിയിട്ടില്ലെന്ന് മകൾ ബിന്ദു;മറുപടി നൽകി താരം

> **Lead Summary:** മലയാള സിനിമയില്‍ അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മയുടെ മുഖമാണ് മനസിലേക്ക് വരിക നാടകത്തില്‍ നിന്നുമാണ് കവിയൂര്‍ പൊന്നമ്മ സിനിമയിലെത്തുന്നത്. തുടക്കകാലത്ത് തന്നെ അമ്മ വേഷങ്ങളില്‍ തിളങ്ങിയതോടെ മലയാള സിനിമയില്‍ അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മയായി. അങ്ങനെ മലയാളികളുടെ മൊത്തം അമ്മയായി മാറുകയായിരുന്നു. ഓണ്‍ സ്‌ക്രീനില്‍ മറക്കാനാകാത്ത അമ്മ വേഷങ്ങള്‍ സമ്മാനിച്ചുവെങ്കിലും ഓഫ് സ്‌ക്രീനിലെ അമ്മ വേഷം കവിയൂര്‍ പൊന്നമ്മയ്ക്ക് അത്ര സുഖമുള്ളതല്ല.

## Article Content

മലയാള സിനിമയില്‍ അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മയുടെ മുഖമാണ് മനസിലേക്ക് വരിക നാടകത്തില്‍ നിന്നുമാണ് കവിയൂര്‍ പൊന്നമ്മ സിനിമയിലെത്തുന്നത്. തുടക്കകാലത്ത് തന്നെ അമ്മ വേഷങ്ങളില്‍ തിളങ്ങിയതോടെ മലയാള സിനിമയില്‍ അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മയായി. അങ്ങനെ മലയാളികളുടെ മൊത്തം അമ്മയായി മാറുകയായിരുന്നു. ഓണ്‍ സ്‌ക്രീനില്‍ മറക്കാനാകാത്ത അമ്മ വേഷങ്ങള്‍ സമ്മാനിച്ചുവെങ്കിലും ഓഫ് സ്‌ക്രീനിലെ അമ്മ വേഷം കവിയൂര്‍ പൊന്നമ്മയ്ക്ക് അത്ര സുഖമുള്ളതല്ല.

നിര്‍മ്മാതാവായ മണിസ്വാമിയെ ആയിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം ചെയ്തത്.പ്രശ്‌നഭരിതമായിരുന്നു അവരുടെ ദാമ്പത്യം. അതേക്കുറിച്ച് കവിയൂര്‍ പൊന്നമ്മ തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മകളെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒരേയൊരു മകളാണ് കവിയൂര്‍ പൊന്നമ്മയ്ക്കുള്ളത്. പേര് ബിന്ദു എന്നാണ്. ഇപ്പോള്‍ അമേരിക്കയിലാണ് ബിന്ദു സ്ഥിരതാമസം. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ബിന്ദു കഴിയുന്നത്.

ഒരിക്കല്‍ ജെബി ജങ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മകളെകുറിച്ച് പൊന്നമ്മ മനസ് തുറന്നിരുന്നു. പരിപാടിക്കിടെ മകള്‍ക്ക് അമ്മയെക്കുറിച്ചുള്ള പരാതി ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.അമ്മ എന്നെ നോക്കിയിട്ടില്ല എന്നതായിരുന്നു മകളുടെ പരാതി. താന്‍ മകളെ ഉള്ള സമയം ഒരുപാട് നോക്കിയിട്ടുണ്ടെന്നും എന്നാല്‍ താന്‍ ജോലിക്ക് പോയാല്‍ മാത്രമേ ഭക്ഷണം കഴിക്കാന്‍ പറ്റുമായിരുന്നുള്ളൂവെന്നാണ് അവര്‍ പറയുന്നത്. നന്നേ ചെറുപ്പത്തിലേ ഒരുപാട് ഉത്തരവാദിത്തങ്ങളാണ് കവിയൂര്‍ പൊന്നമ്മയ്ക്ക് ഏറ്റെടുക്കേണ്ടി വന്നത്.

ഉള്ള സമയം ഉള്ളതുപോലെ വാരിക്കോരി കൊടുത്തിട്ടും ഉണ്ട്. ആ പരിഭവം മാറില്ലെന്നാണ് മകളുടെ വാക്കുകളോട് കവിയൂര്‍ പൊന്നമ്മ പ്രതികരിക്കുന്നത്.എന്നാൽ തനിക്ക് അതില്‍ സങ്കടമില്ലെന്നും അവര്‍ പറയുന്നു. കാരണം മകള്‍ പറഞ്ഞതില്‍ കുറച്ച് ശരിയുണ്ടെന്നത് തന്നെ. ഇടക്ക് നോക്കാന്‍ ആയില്ല എന്നത് ഒരു സത്യം ആണല്ലോ. പറയാന്‍ പാടില്ലാത്തതാണ്, എങ്കിലും പറയാം എട്ടുമാസം വരെ പാല് കൊടുത്തിട്ടൊള്ളൂവെന്നും പരിപാടിയില്‍ കവിയൂര്‍ പൊന്നമ്മ തുറന്ന് പറയുന്നുണ്ട്. താന്‍ കുടുംബം നോക്കാനുള്ള ഓട്ടത്തിലായിരുന്നു എന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. എന്നാല്‍ തനിക്ക് സ്‌നേഹമില്ല എന്ന് പറഞ്ഞാല്‍ സഹിക്കാനാകില്ലെന്നും താരം പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/128936/kaviyur-ponnamma-alone-mother-didnt-care-about-me-actress-give-replay)