---
title: "#viral |  രക്ഷിതാക്കൾ കാറിൽനിന്ന് ഇറക്കാൻ മറന്നു; പിന്നാലെ ഒന്നര വയസുകാരിയ്ക്ക് സംഭവിച്ചത് !"
english_title: "#viral #Parents #forgot #getout #car"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128895/viral-parents-forgot-getout-car"
published_at: "2023-07-09T19:46:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aac14e57120_viral.jpg"
keywords: []
---

# #viral |  രക്ഷിതാക്കൾ കാറിൽനിന്ന് ഇറക്കാൻ മറന്നു; പിന്നാലെ ഒന്നര വയസുകാരിയ്ക്ക് സംഭവിച്ചത് !

> **Lead Summary:** **ര**ക്ഷിതാക്കൾ ചൂടുള്ള കാറിൽ നിന്നും ഇറക്കാൻ മറന്ന 18 മാസം പ്രായമുള്ള കുട്ടി ചൂടേറ്റ് മരിച്ചു. സംഭവത്തിൽ ദമ്പതികൾക്കെതിരെ നരഹത്യക്ക് കേസെടുത്തു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം.

## Article Content

**ര**ക്ഷിതാക്കൾ ചൂടുള്ള കാറിൽ നിന്നും ഇറക്കാൻ മറന്ന 18 മാസം പ്രായമുള്ള കുട്ടി ചൂടേറ്റ് മരിച്ചു. സംഭവത്തിൽ ദമ്പതികൾക്കെതിരെ നരഹത്യക്ക് കേസെടുത്തു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം.

സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് താപസൂചിക 105 ഡിഗ്രിയുള്ളപ്പോൾ പുലർച്ചെ മൂന്ന് മണി മുതൽ രാവിലെ 11 മണി വരെ കുട്ടിയെ കാറിൽ ഒറ്റക്കിരുത്തുകയായിരുന്നു.

മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളായ ജോയലും ജാസ്മിൻ റോണ്ടനും ജുലൈ നാലിന് തങ്ങളുടെ മൂന്ന് കുട്ടികൾക്കൊപ്പം ഒരു പാർട്ടിയിൽ പങ്കെടുക്കുകയും പിറ്റേ ദിവസം പുലർച്ചെ മൂന്ന് മണിക്ക് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

വീട്ടിലെത്തിയപ്പോൾ ജാസ്മിൻ മുതിർന്ന കുട്ടികളെ വീട്ടിനകത്തേക്ക് കൊണ്ടു പോവുകയും മകളെ അകത്തേക്ക് കൊണ്ടുവരാൻ ഭർത്താവിനോട് പറയുകയും ചെയ്തു.

എന്നാൽ ഇയാൾ അത് മറന്നു പോവുകയും ഭാര്യ കുട്ടിയെ അകത്തേക്ക് കൊണ്ട് വന്നിട്ടുണ്ടെന്ന് അനുമാനിക്കുകയും ചെയ്തു. രാവിലെ ഉറങ്ങി എഴുന്നേറ്റ അവർ കുഞ്ഞിനെ കാണത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ കാറിന്റെ സീറ്റിൽ ചേതനയറ്റ് കിടക്കുന്ന കുട്ടിയേയാണ് കണ്ടത്.

പോസ്റ്റ്‌മോർട്ട റിപ്പോർട്ടനുസരിച്ച് കുട്ടിയുടെ ശരീര താപനില 104 ഡിഗ്രി ഫാരൻഹീറ്റാണെന്നും കുട്ടിയുടെ മരണ കാരണം കാറിൽ ഉപേക്ഷിച്ചത് മൂലമുള്ള ഹൈപ്പർ തെർമിയയാണെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/128895/viral-parents-forgot-getout-car)