---
title: "#meedanandan |'വിവാഹം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ വേർപിരിയുന്നു,കുടുംബത്തിൽ നിന്ന് പ്രെഷർ ഉണ്ട്'; മീര നന്ദൻ "
english_title: "'#Separation within #months of #marriage, #pressure from #family'; #MeeraNandan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128872/separation-within-months-of-marriage-pressure-from-family-meeranandan"
published_at: "2023-07-09T16:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa9a2f5ebb0_meera4.jpg"
keywords: []
---

# #meedanandan |'വിവാഹം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ വേർപിരിയുന്നു,കുടുംബത്തിൽ നിന്ന് പ്രെഷർ ഉണ്ട്'; മീര നന്ദൻ 

> **Lead Summary:** **വ**ളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മീര നന്ദൻ. ഇടക്കാലത്ത് സിനിമയിൽ നിന്നൊക്കെ വിട്ടു നിന്ന മീര ഈ വർഷം വീണ്ടും സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. അഭിനേത്രി എന്നതിന് പുറമെ അവതാരകയായും ആർജെ ആയും മീര തിളങ്ങിയിട്ടുണ്ട്.

## Article Content

**വ**ളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മീര നന്ദൻ. ഇടക്കാലത്ത് സിനിമയിൽ നിന്നൊക്കെ വിട്ടു നിന്ന മീര ഈ വർഷം വീണ്ടും സിനിമയിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. അഭിനേത്രി എന്നതിന് പുറമെ അവതാരകയായും ആർജെ ആയും മീര തിളങ്ങിയിട്ടുണ്ട്.

ദുബായില്‍ റോഡിയോ ജോക്കി ആയി ജോലി നോക്കുകയാണ് താരമിപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമാണ് മീര നന്ദൻ.മീരയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ സദാചാര ആക്രമങ്ങളും താരത്തിന് നേരിടേണ്ടി വരാറുണ്ട്. എന്നാൽ അതിനെല്ലാം ചുട്ടമറുപടിയും മീര നൽകാറുണ്ട്. 32-കാരിയായ മീര നന്ദൻ അവിവാഹിതയാണ്.

സമയമാകുമ്പോൾ വിവാഹം നടക്കുമെന്നാണ് വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മീര മുൻപ് പ്രതികരിച്ചിച്ചിട്ടുള്ളത്. കേരളത്തിലെ 50 ശതമാനം യുവാക്കൾക്കും പങ്കാളിയെ കിട്ടുന്നില്ല എന്നൊരു സർവേ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2018ന് ശേഷമാണ് ഇത്തരത്തിലുള്ള ഒരു മാറ്റം വന്നതെന്നും വിദ്യാഭ്യാസത്തിലും, കരിയറിലെ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതുകൊണ്ടാണ് ഇത്തരമൊരു മാറ്റാമെന്നുമായിരുന്നു റിപ്പോർട്ടിൽ. ഇപ്പോഴിതാ ആ റിപ്പോർട്ടിനോടുള്ള മീര നന്ദന്റെ പ്രതികരണം ശ്രദ്ധനേടുകയാണ്.

ഇൻഡിപെൻഡന്റ് ആയി ജീവിക്കാൻ കൂടുതൽ താത്പര്യം കാണിക്കുന്ന ആളുകളാണ് ഇപ്പോഴുള്ളതെന്ന് മീര പറയുന്നു. പുരുഷന്മാർ ഇൻഡിപെൻഡന്റ് ആകുന്നു എന്ന് പറയുന്നതുപോലെ സ്ത്രീകളും ഇൻഡിപെൻഡന്റ് ആകണമെന്ന് ആഗ്രഹിക്കുന്നവരാണ്. എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെയധികം കൂടിയെന്ന് താരം പറയുന്നു.

ചുറ്റിനും കാണുന്ന വാർത്തകളും അത്തരത്തിലുള്ളതാണ്. വിവാഹം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ വേർപിരിയുന്നു എന്ന വാർത്തകൾ സ്ത്രീകൾ കാണുന്നതാണ്. അതൊക്കെ വിവാഹക്കാര്യത്തിൽ സ്ത്രീകളെ സ്വാധീനിക്കുന്നുണ്ട്. അവർക്ക് തോന്നുന്ന ഒരു സമയത്തിൽ വിവാഹം എന്ന തീരുമാനത്തിലേക്കാണ് സ്ത്രീകൾ ഇപ്പോൾ എത്തുന്നത്. 25 വയസ്സിനു മുൻപേ സ്ത്രീകൾ വിവാഹം കഴിക്കണം എന്ന ചിന്താഗതിയൊക്കെ ഒക്കെ ഇപ്പോൾ മാറി.

മുപ്പതായാലും മുപ്പത്തിയഞ്ച് ആയാലും നാൽപ്പത് ആയാലും വിവാഹം നടക്കണം എന്ന് തോന്നുമ്പോൾ നടക്കും. അങ്ങനെ വിചാരിച്ചു പോവുകയാണെങ്കിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും മീര വ്യക്തമാക്കി. പുരുഷന് ഒരു വിവാഹത്തിന്റെ കാര്യത്തിൽ എത്രത്തോളം ഫ്രീഡം ഉണ്ടോ അത് സ്ത്രീക്കും ഉണ്ടാകണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കുടുംബത്തിൽ നിന്ന് പ്രെഷർ ഉണ്ട് അതുകൊണ്ട് വിവാഹം കഴിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്ന അവസ്ഥ ഇന്ന് അങ്ങനെ നിലനിൽക്കുന്നില്ല. ഈ കാലഘട്ടത്തിൽ പെൺകുട്ടികളുടെ താൽപര്യം എന്താണെന്ന് കേൾക്കാനുള്ള മനസ്സ് കുടുംബം കാണിക്കുന്നുണ്ട് എന്നുള്ളതാണെന്നും മീര പറഞ്ഞു.

കുറച്ചു നാളുകൾക്ക് മുൻപ് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു സമയമാകുമ്പോൾ വിവാഹം നടക്കുമെന്ന് മീര വ്യക്തമാക്കിയത്. ഞാനിപ്പോള്‍ കല്യാണം കഴിച്ചേക്കാം എന്ന് വിചാരിച്ചാല്‍ അതിനുള്ള സമയമായില്ലെങ്കില്‍ നടക്കുകയുമില്ല. മനസിനിണങ്ങിയ ഒരാള്‍ വരട്ടേ. അപ്പോള്‍ നോക്കാം. എന്തായാലും അടുത്തൊന്നും നടക്കില്ലെന്ന് തോന്നുന്നു എന്നായിരുന്നു മീര അന്ന് പറഞ്ഞത്. അച്ഛനും അമ്മയും ഈ ചോദ്യങ്ങൾ അഭിമുഖീരിക്കേണ്ടി വരുന്നതിലാണ് വിഷമം.

മുപ്പത് വയസ് വരെ കാത്തിരുന്നതല്ലേ. ഇനി നല്ലൊരാൾ വരട്ടെ എന്ന് മറ്റൊരു അഭിമുഖത്തിലും മീര പറയുകയുണ്ടായി. ജീവിത പങ്കാളിയാകുന്ന ആൾ ഇങ്ങനെയാകണം എന്ന നിബന്ധനകൾ ഒന്നും തനിക്ക് ഇല്ലെന്നും മീര നന്ദൻ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/128872/separation-within-months-of-marriage-pressure-from-family-meeranandan)