---
title: "#dileep |താന്‍ അത്ഭുതത്തോടെ നോക്കിയിരുന്ന ഒരു കലാകാരനാണ്, അതൊരു സങ്കടകരമായൊരു അവസ്ഥയാണ് - ദിലീപ്"
english_title: "#Now  #video #about #MaheshKunjumon #goingviral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128821/now-video-about-maheshkunjumon-goingviral"
published_at: "2023-07-09T13:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa686348fa6_dileep.jpg"
keywords: []
---

# #dileep |താന്‍ അത്ഭുതത്തോടെ നോക്കിയിരുന്ന ഒരു കലാകാരനാണ്, അതൊരു സങ്കടകരമായൊരു അവസ്ഥയാണ് - ദിലീപ്

> **Lead Summary:** മഹേഷ് കുഞ്ഞുമോന് സംഭവിച്ച അപകടം കണ്ണ് കിട്ടിയതു പോലെയുണ്ടെന്ന് ദിലീപ്. താന്‍ അത്ഭുതത്തോടെ നോക്കിയിരുന്ന ഒരു കലാകാരനാണ്, മഹേഷിന് സംഭവിച്ച അപകടം സങ്കടകരമാണ് എന്നാണ് ദിലീപ് പറയുന്നത്.

## Article Content

മഹേഷ് കുഞ്ഞുമോന് സംഭവിച്ച അപകടം കണ്ണ് കിട്ടിയതു പോലെയുണ്ടെന്ന് ദിലീപ്. താന്‍ അത്ഭുതത്തോടെ നോക്കിയിരുന്ന ഒരു കലാകാരനാണ്, മഹേഷിന് സംഭവിച്ച അപകടം സങ്കടകരമാണ് എന്നാണ് ദിലീപ് പറയുന്നത്.

പുതിയ സിനിമ ‘വോയിസ് ഓഫ് സത്യനാഥന്റെ’ പ്രമോഷനിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് സംസാരിച്ചത്.

നടന്‍ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലാണ് മഹേഷിന് പരിക്കേറ്റത്. ഒമ്പത് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയ ആയിരുന്നു മഹേഷിന് നടത്തിയത്. മഹേഷ് പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നു എന്നും ദിലീപ് പറയുന്നുണ്ട്.

”നിമിഷ നേരം കൊണ്ട് ലൈവായി ഒട്ടനവധി സെലിബ്രിറ്റികളുടെ ശബ്ദം മഹേഷ് കുഞ്ഞുമോന്‍ അവതരിപ്പിക്കും. വിനീത് ശ്രീനിവാസന്റെ ശബ്ദം ഏറ്റവും മനോഹരമായി അനുകരിക്കുന്ന ഓരേയൊരു കലാകാരന്‍ ചിലപ്പോള്‍ മഹേഷ് മാത്രമായിരിക്കും.

മറ്റുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കലാകാരന്മാര്‍ തയ്യാറെടുപ്പുകള്‍ നടത്തും.” ”പക്ഷെ ഇപ്പോള്‍ വന്ന ഒന്ന്, രണ്ട് കലാകാരന്മാര്‍ തയ്യാറെടുപ്പുകളൊന്നും നടത്താറില്ല. സ്റ്റേജില്‍ വന്ന് സംസാരിക്കുന്നത് പോലെ നിന്നാണ് അനുകരണം ചെയ്യുന്നത്. പലരുടെ ശബ്ദങ്ങള്‍ എടുത്ത് പലരീതിക്ക് അവതരിപ്പിക്കും. നമ്മളൊക്കെ അവരുടെ ഭയങ്കര ഫാനാണ്. അതൊരു ഭയങ്കര ടാലന്റാണ്.”

”മഹേഷിന് പറ്റിയ അപകടം കണ്ണ് കിട്ടിയതുപോലെയായി. അതൊരു സങ്കടകരമായൊരു അവസ്ഥയാണ്. ആര്‍ക്കും ഇനി ഇങ്ങനൊന്നും ഉണ്ടാവാതിരിക്കട്ടെ. മഹേഷ് എല്ലാത്തില്‍ നിന്നും സുഖം പ്രാപിച്ച് വീണ്ടും സജീവമാകാന്‍ പ്രാര്‍ത്ഥിക്കുന്നു” എന്നാണ് ദിലീപിന്റെ വാക്കുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/128821/now-video-about-maheshkunjumon-goingviral)