---
title: "#SalmanKhan | ചുംബന വിവാദം ചര്‍ച്ച ചെയ്യാനെത്തിയത് സിഗരറ്റ് വലിച്ചു കൊണ്ട്; ബിഗ് ബോസില്‍ പുലിവാല് പിടിച്ച് സല്‍മാന്‍ ഖാന്‍"
english_title: "#came  #discuss  #kissing #controversy  #smoking  #cigarette #SalmanKhan   #Bigg Boss"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128815/came-discuss-kissing-controversy-smoking-cigarette-salmankhan-bigg-boss"
published_at: "2023-07-09T12:58:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa61c75348a_salman.jpg"
keywords: []
---

# #SalmanKhan | ചുംബന വിവാദം ചര്‍ച്ച ചെയ്യാനെത്തിയത് സിഗരറ്റ് വലിച്ചു കൊണ്ട്; ബിഗ് ബോസില്‍ പുലിവാല് പിടിച്ച് സല്‍മാന്‍ ഖാന്‍

> **Lead Summary:** ബിഗ് ബോസ് ഒ.ടി.ടി എന്നും ചര്‍ച്ചകളില്‍ നിറയാറുണ്ട്. ബിഗ് ബോസിലെ ചുംബന വിവാദം കെട്ടടങ്ങിയതിന് പിന്നാലെ മറ്റൊരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്റെ പ്രവര്‍ത്തി. കൈയ്യില്‍ സിഗരറ്റ് പിടിച്ചു കൊണ്ടാണ് സല്‍മാന്‍ ഖാന്‍ ശനിയാഴ്ചത്തെ എപ്പിസോഡില്‍ പ്രത്യക്ഷപ്പെട്ടത്.

## Article Content

ബിഗ് ബോസ് ഒ.ടി.ടി എന്നും ചര്‍ച്ചകളില്‍ നിറയാറുണ്ട്. ബിഗ് ബോസിലെ ചുംബന വിവാദം കെട്ടടങ്ങിയതിന് പിന്നാലെ മറ്റൊരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്റെ പ്രവര്‍ത്തി. കൈയ്യില്‍ സിഗരറ്റ് പിടിച്ചു കൊണ്ടാണ് സല്‍മാന്‍ ഖാന്‍ ശനിയാഴ്ചത്തെ എപ്പിസോഡില്‍ പ്രത്യക്ഷപ്പെട്ടത്.

ബിഗ് ബോസ് ഒ.ടി.ടി 2ല്‍ ആകാന്‍ക്ഷ പുരിയും ജദ് ഹദീദും ചുംബിച്ചത് വിവാദമായിരുന്നു. ഇവരെ കര്‍ശനമായി വിമര്‍ശിച്ചു കൊണ്ടെത്തിയ സല്‍മാന്‍ കൈയ്യില്‍ സിഗരറ്റ് പിടിച്ച് നിന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

‘നിങ്ങളൊരു ഹിപ്പോക്രാറ്റ് ആണെന്ന് ഞങ്ങള്‍ക്ക് അറിയാം, എന്നാല്‍ മറ്റുള്ളവരോട് പ്രസംഗിക്കുമ്പോള്‍ എങ്കിലും മര്യാദയ്ക്ക് നില്‍ക്കൂ’ എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

എന്നാല്‍ ഇതൊരു ഒ.ടി.ടി ഷോ ആണെന്നും ചാനലുകളില്‍ വരുന്നില്ലെന്നും അതിനാല്‍ എന്തും ചെയ്യാമെന്നും സല്‍മാനെ പിന്തുണച്ച് കൊണ്ട് കമന്റുകള്‍ എത്തുന്നുണ്ട്. നേരത്തെ വീക്കെന്‍ഡ് എപ്പിസോഡില്‍ എത്തിയപ്പോഴായിരുന്നു ഷോയില്‍ നടന്ന ചുംബനത്തിനെതിരെ സല്‍മാന്‍ സംസാരിച്ചത്.

കര്‍ശനമായ സെന്‍സര്‍ഷിപ്പ് നിയമങ്ങളൊന്നുമില്ലെങ്കില്‍ പോലും, ഒ.ടി.ടി പ്ലാറ്റ്ഫോം ആണെങ്കില്‍ പോലും ജാദിന്റെ ചില പ്രവര്‍ത്തികള്‍ ക്യാമറയില്‍ പോലും പ്ലേ ചെയ്യാന്‍ കഴിയാത്തതാണെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. ഇതിനെല്ലാം സാക്ഷിയാകേണ്ടി വന്നതില്‍ സല്‍മാന്‍ പ്രേക്ഷകരോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

തന്റെ സിനിമകളിലോ താനുമായി ബന്ധപ്പെട്ട പ്രോജക്ടുകളിലോ ഇത്തരത്തിലുള്ള ഉള്ളടക്കം ഉള്‍പ്പെടുത്തുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും സല്‍മാന്‍ പറഞ്ഞു. ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/128815/came-discuss-kissing-controversy-smoking-cigarette-salmankhan-bigg-boss)