---
title: "#tinitom | അരികൊമ്പന് നീതിക്കായുള്ള പോരാട്ടത്തിൽ അണിചേർന്ന് ടിനി ടോം; ചിത്രങ്ങൾ പങ്കുവച്ച് രേവത് ബാബു"
english_title: "# arikkomban #protest #tinitom #joins #justice #revathbabu #shares #picture"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128775/arikkomban-protest-tinitom-joins-justice-revathbabu-shares-picture"
published_at: "2023-07-09T11:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa483af308e_tinitom_.jpg"
keywords: []
---

# #tinitom | അരികൊമ്പന് നീതിക്കായുള്ള പോരാട്ടത്തിൽ അണിചേർന്ന് ടിനി ടോം; ചിത്രങ്ങൾ പങ്കുവച്ച് രേവത് ബാബു

> **Lead Summary:** അരികൊമ്പനെ ചിന്നക്കനാലില്‍ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി രേവദ് ബാബു. ഇപ്പോഴിതാ രേവന്ദിന്റെ പോരാട്ടത്തിൽ അണിനിരന്നിരിക്കുകയാണ് നടൻ ടിനി ടോം. അരികൊമ്പന് നീതിക്കായുള്ള പോരാട്ടത്തിൽ ടിനി ടോം അണി നിരന്ന കാര്യം രേവന്ത് ആണ് സോഷ്യൽ മീഡിയയിലൂടെ ആളുകളെ അറിയിച്ചത്.

## Article Content

അരികൊമ്പനെ ചിന്നക്കനാലില്‍ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി രേവദ് ബാബു. ഇപ്പോഴിതാ രേവന്ദിന്റെ പോരാട്ടത്തിൽ അണിനിരന്നിരിക്കുകയാണ് നടൻ ടിനി ടോം. അരികൊമ്പന് നീതിക്കായുള്ള പോരാട്ടത്തിൽ ടിനി ടോം അണി നിരന്ന കാര്യം രേവന്ത് ആണ് സോഷ്യൽ മീഡിയയിലൂടെ ആളുകളെ അറിയിച്ചത്.

രേവന്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ. അപ്രതീക്ഷിതമായി കായംകുളം വെച്ച് യാത്രയിൽ പ്രശസ്ത സിനിമതാരം എന്റെ പ്രിയപ്പെട്ട ടിനിടോം എട്ടായി കൂടെ ചേർന്നു . ആനയുടെ ആവാസ്ഥവ്യവസ്ഥ മനുഷ്യര്‍ കയ്യടക്കിയതുകൊണ്ടാണ് ആനകള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നതെന്ന് ആണ് രേവദ് പറയുന്നത്. ചിന്നക്കനാലിലോ ഇടുക്കിയിലോ ഒരാളെയും അരിക്കൊമ്പനെ കൊന്നിട്ടില്ല.

ആനയുടെ നിരപരാധിത്വം മലയാളികള്‍ തിരിച്ചറിയണമെന്നും ഇയാള്‍ പറയുന്നു. അരിക്കൊമ്പനോട് മനുഷ്യന്‍ കാണിച്ചത് കൊടും ക്രൂരതയാണെന്നും രേവന്ദ് പറയുന്നു. സെക്രട്ടറിയേറ്റിലെത്തി വനം മന്ത്രി എ.കെ ശശീന്ദ്രനെ നേരില്‍ കണ്ട് വിഷയം അവതരിപ്പിക്കുമെന്നും ഇയാള്‍ പറയുന്നു. ഓട്ടോ ഡ്രൈവറാണ് രേവദ് ബാബു.

### Related Links & Sources
- [Original Story Source](https://moviemax.in/news/128775/arikkomban-protest-tinitom-joins-justice-revathbabu-shares-picture)