---
title: "#sudhirenu | സുധി നേരിട്ടു വന്ന് പറഞ്ഞാലും ഇത് തുടരും'; സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കെതിരെ കൊല്ലം സുധിയുടെ ഭാര്യ"
english_title: "#kollamsudhi #wife #renu #againts #social #media #comments"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128738/kollamsudhi-wife-renu-againts-social-media-comments"
published_at: "2023-07-09T08:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa237f4b828_sudi2.jpg"
keywords: []
---

# #sudhirenu | സുധി നേരിട്ടു വന്ന് പറഞ്ഞാലും ഇത് തുടരും'; സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കെതിരെ കൊല്ലം സുധിയുടെ ഭാര്യ

> **Lead Summary:** ** സോ**ഷ്യൽ മീഡയയിൽ അപവാദ പ്രചരണം നടത്തിയവർക്കെതിരെ അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ വിയോ​ഗത്തിന്റെ സങ്കടം മാറുന്നതിന് മുൻപ് വീണ്ടും വേദനിപ്പിക്കരുതെന്നാണ് രേണു തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നത്.

## Article Content

** സോ**ഷ്യൽ മീഡയയിൽ അപവാദ പ്രചരണം നടത്തിയവർക്കെതിരെ അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ വിയോ​ഗത്തിന്റെ സങ്കടം മാറുന്നതിന് മുൻപ് വീണ്ടും വേദനിപ്പിക്കരുതെന്നാണ് രേണു തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നത്.

സുധിയുമായി നേരത്തെ ചെയ്ത റീൽസ് രേണു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രേണുവിന് നേരെ മോശം പ്രതികരണങ്ങളെത്തുന്നത്. സുധി മരിച്ച് മാസങ്ങൾക്കുള്ളിൽത്തന്നെ രേണു സോഷ്യൽ മീഡിയയിൽ സജീവമാകുകയാണെന്നാണ് പ്രചരണം.

ഇതുമൂലം താൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലോ​ഗ് ഔട്ട് ചെയ്യുകയാണെന്നും രേണു പറഞ്ഞു. സുധി നേരിട്ടുവന്ന് ഇതിനുള്ള മറുപടി തന്നാലും വീണ്ടും വാർത്തകൾ വന്നുകൊണ്ടിരിക്കുമെന്നും രേണു പോസ്റ്റിൽ പറയുന്നു.

കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ പോസ്റ്റ് ഏട്ടൻ മരിച്ച് ഒരുമാസത്തിനകം ഞാൻ റീൽസ് ചെയ്തു നടക്കുകയാണെന്നൊക്കെയാണ് കമന്റുകൾ. ഞാൻ ഇത് വായിക്കാറില്ല. ഓരോരുത്തർ അയച്ചു തരുമ്പോൾ, ഇൻസ്റ്റഗ്രാം ഉപയോ​ഗിക്കാത്തവരൊക്കെ ഇതൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോൾ എനിക്കുണ്ടാകുന്ന സങ്കടം... വീണ്ടും എന്തിനാണ് എന്നെ വേദനിപ്പിക്കുന്നത്.

ഇപ്പോഴിട്ട റീലുകളെല്ലാം സുധി ഒപ്പമുള്ളപ്പോൾ ചെയ്തിരുന്നതാണ്. സുധി ചേട്ടൻ നേരിട്ടുവന്ന് ഇതിനുള്ള മറുപടി തന്നാലും വാർത്തകൾ വീണ്ടും വന്നുകൊണ്ടിരിക്കും. ഞാൻ എന്തു ചെയ്യാനാണ്. ഞാൻ ഇൻസ്റ്റഗ്രാം, എഫ്ബി എല്ലാം ലോ​ഗ് ഔട്ട് ചെയ്യുകയാണ്.

ജൂൺ അഞ്ചാം തീയതി പുലർച്ചെ നാലരയോടെയാണ് തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ച് കൊല്ലം സുധിക്ക് അപകടം ഉണ്ടാകുന്നത്. കോഴിക്കോട് വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന അദ്ദേഹവും ബിനു അടിമാലിയും ഉല്ലാസ് അരൂരും, മഹേഷും സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/128738/kollamsudhi-wife-renu-againts-social-media-comments)